ത്യാഗം, സഹനം, വിശ്വാസം, കരുതല്‍ എന്നിവയെല്ലാം മുന്നോട്ടു വെക്കുന്ന പുണ്യദിനമാണ് ബലി പെരുന്നാള്‍! ഈ കഠിന കാലം കടന്ന് നന്മയുടെ വെളിച്ചത്തിലേക്ക് കടക്കാന്‍ ഈ ദിനത്തിലെ പ്രാര്‍ത്ഥനകള്‍ തുണക്കട്ടെ; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ബലിപെരുന്നാൾ ആശംസയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

കോവിഡ് മഹാമാരിക്കിടയിലും ഇന്ന് ബലിപ്പെരുന്നാൾ ആഘോഷിക്കുകയാണ്. ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആശംസകള്‍ അറിയിച്ചത്.
ത്യാഗം, സഹനം, വിശ്വാസം, കരുതല്‍ എന്നിവയെല്ലാം മുന്നോട്ടു വെക്കുന്ന പുണ്യദിനമാണ് ബലി പെരുന്നാള്‍. കഠിന കാലം കടന്ന് നന്മയുടെ വെളിച്ചത്തിലേക്ക് കടക്കാന്‍ ഈ ദിനത്തിലെ പ്രാര്‍ത്ഥനകള്‍ തുണക്കട്ടെ എന്നായിരുന്നു ഫേസ്ബുക്കിൽ കുറിച്ച്ത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം;
ലോകമൊട്ടുക്കും കൊവിഡ് ഉണ്ടാക്കിയ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ബലി പെരുന്നാള്‍ കടന്നു വരുന്നത്. ത്യാഗം, സഹനം, വിശ്വാസം, കരുതല്‍ എന്നിവയെല്ലാം മുന്നോട്ടു വെക്കുന്ന പുണ്യദിനമാണ് ബലി പെരുന്നാള്‍.
മഹാമാരിയോട് പൊരുതി, അന്യ ദേശങ്ങളില്‍ ജീവിക്കുന്ന പ്രവാസികളിലേറെപ്പേരും നാട്ടിലെത്താനാകാതെ, ജോലി സ്ഥിരതയില്ലാതെ, സാമ്ബത്തിക പ്രതിസന്ധിയില്‍ വലയുന്ന കാലം കൂടിയാണിത്. ഈ കഠിന കാലം കടന്ന് നന്മയുടെ വെളിച്ചത്തിലേക്ക് കടക്കാന്‍ ഈ ദിനത്തിലെ പ്രാര്‍ത്ഥനകള്‍ തുണക്കട്ടെ. ലോകമെമ്ബാടുമുള്ള മലയാളികള്‍ക്ക് ബലി പെരുന്നാള്‍ ആശംസകള്‍ നേരുന്നു.
https://www.facebook.com/Malayalivartha


























