Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശം പകര്‍ന്ന് ഇസ്ലാം മതവിശ്വാസികള്‍ ഇന്ന് വലിയ പെരുന്നാള്‍ ആഘോഷിക്കും... ബക്രീദ് പ്രമാണിച്ചുള്ള പൊതുഅവധിയും ഇന്ന്

21 JULY 2021 05:49 AM IST
മലയാളി വാര്‍ത്ത

ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശം പകര്‍ന്ന് ഇസ്ലാം മതവിശ്വാസികള്‍ ഇന്ന് വലിയ പെരുന്നാള്‍ ആഘോഷിക്കും. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ രാവിലെ ചുരുക്കം ചിലര്‍ക്കു മാത്രമാണ് പള്ളികളില്‍ നടക്കുന്ന ഈദ് നമസ്‌കാരകത്തില്‍ പങ്കെടുക്കാനാവുക.

മറ്റുള്ളവരെല്ലാം ഭവനങ്ങളില്‍ പെരുന്നാള്‍ നമസ്‌കാരം നടത്തും. ആത്മത്യാഗത്തിന്റെ സന്ദേശം പകര്‍ന്ന് സ്വന്തം മകനെ ബലി നല്‍കണമെന്ന ദൈവകല്പന ശിരസാവഹിച്ച ഇബ്രാഹിം നബിയുടെ ത്യാഗസ്മരണയാണ് ബലിപെരുന്നാള്‍. ബക്രീദ് പ്രമാണിച്ചുള്ള പൊതുഅവധിയും ഇന്നാണ്.

 




ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത്വം വിളിച്ചോതുന്ന ആഘോഷമാണ് ബക്രീദ് എന്ന പേരില്‍ അറിയപ്പെടുന്ന ബലി പെരുന്നാള്‍. ഈദുല്‍ അദ്ഹ എന്നാണ് അറബിയില്‍ ഈ ദിവസത്തെ വിശേഷിപ്പിക്കുന്നത്. ഇസ്ലാമിലെ അഞ്ച് പ്രധാനപ്പെട്ട പുണ്യ കര്‍മ്മങ്ങളിലൊന്നായ ഹജ്ജിന്റെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ നിര്‍വ്വഹിക്കപ്പെടുന്ന ദിവസം കൂടിയാണ് ബലി പെരുന്നാള്‍.

മുസ്ലിംകള്‍ക്കിടയില്‍ എല്ലാ വര്‍ഷവും ആചരിച്ചുപോരുന്ന പ്രധാനപ്പെട്ട രണ്ട് ആഘോഷങ്ങളില്‍ ഒന്നായ ബലി പെരുന്നാള്‍ ഇസ്ലാമിക് കലണ്ടറിലെ ദുല്‍ഹജ്ജ് മാസത്തിലെ പത്താമത്തെ ദിവസമാണ് ആഘോഷിക്കുന്നത്. ഈ വര്‍ഷം ജൂലൈ 21 നാണ് ദുല്‍ഹജ്ജ് പത്ത്.




സാധാരണ ഗതിയില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ കേരളത്തിലും മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളിലുമെല്ലാം ഒരേ ദിവസമാണ് ബലി പെരുന്നാള്‍. അതേ സമയം ഗള്‍ഫ് രാജ്യങ്ങളില്‍ ജൂലൈ 20 നാണ് ബക്രീദ് ആഘോഷിച്ചത്. ചെറിയ പെരുന്നാള്‍ ശവ്വാല്‍ മാസത്തിലെ ആദ്യത്തെ ദിവസമാണ് ആചരിക്കുക. മുസ്ലിംകളുടെ വിശ്വാസം അനുസരിച്ച് അല്ലാഹു പ്രവാചകനായ ഇബ്രാഹീമിനെ പരീക്ഷിക്കാന്‍ വേണ്ടി സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് തന്റെ മകന്‍ ഇസ്മായിലിനെ ബലിയറുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ ദൈവ വിശ്വാസിയായ ഇബ്രാഹീം നബി സ്വന്തം മകനെ അറുക്കാന്‍ സന്നദ്ധത കാണിച്ചു മുന്നോട്ടുവന്നു. പ്രവാചകന്റെ ഭക്തിയില്‍ ദൈവം പ്രീതിപ്പെടുകയും തുടര്‍ന്ന് ദൈവം തന്റെ ദൂതനായ ജിബ്രീലിനെ ഇബ്രാഹീമിന്റെ അടുത്തേക്ക് അയക്കുകയും ചെയ്യുകയായിരുന്നു.


മകനെ അറുക്കാന്‍ തയ്യാറായ ഇബ്രാഹീമിന് ജിബ്രീല്‍ അറുക്കാന്‍ പകരം ഒരു ആടിനെ നല്‍കുകയുമായിരുന്നു. ഈ സംഭവത്തിന്റെ സ്മരണ പുതുക്കാന്‍ വേണ്ടിയാണ് വിശ്വാസികള്‍ എല്ലാ വര്‍ഷവും പെരുന്നാളിന് ബലി അര്‍പ്പിക്കുന്നത്. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളാണ് ബക്രീദ്. ഈ ശുഭദിനത്തില്‍, ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികള്‍ രാവിലെ തന്നെ പള്ളിയില്‍ നമസ്‌കാരത്തിനായി പോവുന്നു.

നിസ്‌കാരത്തിന് ശേഷമാണ് മൃഗങ്ങളെ ബലിയര്‍പ്പിക്കുന്നത്. ഈ ദിവസം ബലി കഴിച്ച മൃഗങ്ങളുടെ ഇറച്ചി ബന്ധുക്കള്‍ക്കും പാവപ്പെട്ടവര്‍ക്കും വിതരണം ചെയ്യുന്നു.


മുസ്ലിംകള്‍ ഈ ദിവസം പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുകയും, സ്വാദിഷ്ടമായ ഭക്ഷണങ്ങള്‍ തയ്യാറാക്കുകയും ഗൃഹ സന്ദര്‍ശനം നടത്തുകയും ചെയ്യും. എന്നാല്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വളരെ ലളിതമായ ചടങ്ങുകളാണ് ഇത്തവണയും നടത്തപ്പെടുക.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (3 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (3 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (4 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (4 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (4 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (4 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (5 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (5 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (5 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (5 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (5 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (5 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (9 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (9 hours ago)

Malayali Vartha Recommends