ഐഷ സുല്‍ത്താനയ്‌ക്കെതിരായുള്ള രാജ്യദ്രോഹക്കേസ് റദ്ദാക്കരുത്, രാജ്യദ്രോഹക്കേസ് ചുമത്തിയതിന് പിന്നാലെ ചില വാട്സ്‌ആപ്പ് ചാറ്റുകള്‍ ഐഷ ഡിലീറ്റ് ചെയ്‌തെന്നും പോലീസ്: ഐഷ സുല്‍ത്താന സമര്‍പ്പിച്ച ഹര്‍ജിയില്‍ മറുപടി നല്‍കി ലക്ഷദ്വീപ് പോലീസ്

ലക്ഷദ്വീപ് വിഷയത്തിൽ രാജ്യദ്രോഹ കുറ്റം ചുമത്തിയ ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്‌ക്കെതിരായുള്ള കേസ് പിൻവലിക്കരുതെന്ന് ലക്ഷദ്വീപ് പോലീസ്. തനിക്കെതിരായ രാജ്യാദ്രോഹക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഐഷ സുല്‍ത്താന സമര്‍പ്പിച്ച ഹര്‍ജിയിലാണ് ലക്ഷദ്വീപ് പോലീസ് മറുപടി നല്‍കിയിരിക്കുന്നത്.
അന്വേഷണവുമായി ഐഷ സുല്‍ത്താന സഹകരിക്കുന്നില്ലെന്നും കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ഐഷ മൊബൈലിലെ വിവരങ്ങള്‍ നശിപ്പിച്ചെന്നും മാത്രമല്ല, ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കിയില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
രാജ്യദ്രോഹക്കേസ് ചുമത്തിയതിന് പിന്നാലെ ചില വാട്സ്‌ആപ്പ് ചാറ്റുകള്‍ ഐഷ ഡിലീറ്റ് ചെയ്‌തെന്നും പോലീസ് ഹൈക്കോടതിയിൽ വ്യക്തമാക്കി. ഐഷ സുല്‍ത്താന തന്റെ സാമ്പത്തിക സ്രോതസിനെ സംബന്ധിച്ച് മറുപടി നല്‍കിയിട്ടില്ലെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കി.
ഐഷയുടെ ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവ നേരത്തെ പോലീസ് പിടിച്ചെടുത്തിരുന്നു. ആയിഷയെ വീണ്ടും ചോദ്യം ചെയ്യണമെന്നും പോലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























