Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

സര്‍ക്കാരിനെ വിമര്‍ശിച്ച് കെ.കെ. ശൈലജ രംഗത്തെത്തിയതോടെ ക്ഷുഭിതനായി മുഖ്യമന്ത്രി .... മുന്‍ ആരോഗ്യ മന്ത്രി കെ. കെ. ഷൈലജക്ക് പിണറായി പണി കൊടുക്കുമോ? കേരളം കാത്തിരിക്കുന്ന ചോദ്യത്തിനുള്ള ഉത്തരം ഉടനറിയാം

31 JULY 2021 09:28 AM IST
മലയാളി വാര്‍ത്ത

സര്‍ക്കാരിനെ വിമര്‍ശിച്ച് കെ.കെ. ശൈലജ രംഗത്തെത്തിയതോടെയാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്. കോവിഡ് മൂലം പ്രതിസന്ധിയിലായ വിഭാഗങ്ങളുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലിലാണ് വിമര്‍ശനവുമായി കെ.കെ. ശൈലജ രംഗത്തെത്തിയത്.

കോവിഡില്‍ പ്രതിസന്ധിയിലായ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന സഹായങ്ങള്‍ അപര്യാപ്തമാണെന്നായിരുന്നു മുന്‍മന്ത്രിയുടെ വിമര്‍ശനം. മുഖ്യമന്ത്രി സഭയിലുള്ളപ്പോഴായിരുന്നു ഷൈലജയുടെ വിമര്‍ശനം . ആദ്യം സ്തബ്ദനായ മുഖ്യമന്ത്രി പിന്നീട് ഷൈലജയുടെ വിമര്‍ശനങ്ങള്‍ അതീവ ശ്രദ്ധയോടെ കേട്ടിരുന്നു.

 



ശൈലജയുടെ വിമര്‍ശനത്തിലുള്ള മുഖ്യമന്ത്രിയുടെ ക്ഷോഭം വൈകുന്നേരമായിട്ടും തീര്‍ന്നില്ല. വൈകിട്ട് ചേര്‍ന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ക്ഷോഭിച്ചു.

ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധവേണമെന്നും കെ.കെ.ശൈലജ നിയമസഭയില്‍ ആവശ്യപ്പെട്ടു. ചെറുകിട, പരമ്പരാഗത തൊഴില്‍ മേഖലയുടെ കടുത്ത പ്രതിസന്ധി കെ.കെ. ശൈലജ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു.

 



ഇപ്പോള്‍ പ്രഖ്യാപിച്ച പദ്ധതികള്‍ താല്‍ക്കാലിക പരിഹാരം മാത്രമാണെന്ന് അവര്‍ സൂചിപ്പിച്ചു. കൈത്തറി തൊഴിലാളികളുടെ ശമ്പള കുടിശ്ശിക വേഗത്തില്‍ വിതരണം ചെയ്യണമെന്നും ഓണം റിബേറ്റ് 10% കൂട്ടണമെന്നും കെ കെ ശൈലജ ആവശ്യപ്പെട്ടു. ക്ഷേമനിധി മതിയാവില്ല. പ്രത്യേക പാക്കേജ് വേണം. പലിശ രഹിത വായ്പ വേണം തുടങ്ങിയ കാര്യങ്ങളും അവര്‍ ഉന്നയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലൊക്കെ പ്രതിപക്ഷം സഭയില്‍ ഉന്നയിച്ച തരത്തിലുള്ള വിമര്‍ശനമാണ് ഇന്ന് ഭരണപക്ഷ ബെഞ്ചില്‍ നിന്നും ഉയര്‍ന്നത് എന്നതാണ് പ്രത്യേകത. ശ്രദ്ധക്ഷണിക്കലിന് മറുപടി പറഞ്ഞ വ്യവസായ മന്ത്രി പി രാജീവ് നിലവിലെ സര്‍ക്കാര്‍ പദ്ധതികളാണ് വിശദീകരിച്ചത്. കെ കെ ശൈലജയുടെ നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു. രാജീവും ഷൈലജയുടെ വിമര്‍ശനം കേട്ട് ഞെട്ടി.

 



ഷൈലജയുടെ വിമര്‍ശനങ്ങള്‍ക്ക് വന്‍ കവറേജാണ് മാധ്യമങ്ങള്‍ നല്‍കിയത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പൊതുവേ എല്ലാവര്‍ക്കും തോന്നിയ വികാരമാണ് ഷൈലജ മുന്നോട്ടുവച്ചത്. പിണറായിയെ സംബന്ധിച്ചടത്തോളം ഇത്തരം വിമര്‍ശനങ്ങള്‍ സഹിക്കാവുന്നതിലുമപ്പുറമാണ്. ഒരു സി പി എം നേതാവ് തന്നെ പിണറായിയെ വിമര്‍ശിക്കുന്നത് ചരിത്രത്തിലെ ആദ്യ സംഭവമാണ്

ഷൈലജ ടീച്ചറെ സംബന്ധിച്ചടത്തോളം കോവിഡ് പ്രതിരോധവും മറ്റും ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല.കാര്യങ്ങള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് അവര്‍ക്ക് നന്നായറിയാം. അതുകൊണ്ടുതന്നെയാണ് ഷൈലജയുടെ വാക്കുകള്‍ക്ക് വലിയ മാധ്യമ ശ്രദ്ധ കിട്ടിയത്. ഷൈലജയുടെ പ്രവര്‍ത്തനങ്ങളുമായി കൂട്ടി വായിക്കുമ്പോള്‍ മന്ത്രി വീണാ ജോര്‍ജിന് വേണ്ടത്ര ശോഭിക്കാന്‍ കഴിയുന്നില്ലെന്ന പരാതി വ്യാപകമാണ്.

 



സി പി എമ്മിന്റെ സെറ്റപ്പില്‍ മറ്റാരും ധൈര്യപ്പെടാത്ത കാര്യമാണ് ഷൈലജ ചെയ്തത്. മുഖ്യമന്ത്രിയെ പരോക്ഷമായി വിമര്‍ശിക്കാന്‍ പോലും ആര്‍ക്കും ധൈര്യമില്ല.അപ്പോഴാണ് അദ്ദേഹത്തെ മുന്നിലിരുത്തി വിമര്‍ശിക്കുന്നത്. ആരോഗ്യ വകുപ്പിന് വേറെ മന്ത്രിയുണ്ടല്ലോ എന്ന് ന്യായത്തിന് പറയാമെങ്കിലും കേരളത്തില്‍ ഇപ്പോള്‍ ഒരേ ഒരു മന്ത്രി മാത്രമാണുള്ളത്. അത് മുഖ്യമന്ത്രിയാണ്.ആരോഗ്യവകുപ്പും കോവിഡുമൊക്കെ കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രി നേരിട്ടാണ്. അതു കൊണ്ടു തന്നെ വിമര്‍ശനങ്ങള്‍ നേരിട്ട് മുഖ്യമന്ത്രിക്കാണ് ഏല്‍ക്കുന്നത്.

ഏതായാലും സി പി എമ്മിനുള്ളില്‍ തന്നെ ഒരു പുതിയ ചേരി രൂപം കൊള്ളുന്നു എന്നതിന്റെ ഉദാഹരണമാണ് ഷൈലജയുടെ വിമര്‍ശനം. ഷൈലജക്ക് പിന്നില്‍ എത്ര സിപിഎം നേതാക്കള്‍ ഉണ്ടെന്ന് മാത്രം കണ്ടെത്തിയാല്‍ മതി. ഏതായാലും മുഖ്യമന്ത്രിയുടെ മുന്നോട്ടുള്ള യാത്ര അത്ര സുഗമമാവില്ല. 

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (4 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (4 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (5 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (7 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (8 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (8 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (8 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (8 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (8 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (8 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (8 hours ago)

Malayali Vartha Recommends