വീണ്ടും കോടതി, സരിതയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തണം, ഉച്ചയ്‌ക്ക് കോടതി ചേരുമ്പോള്‍ നിലപാടറിയിക്കണം, മാന്യന്മാരുടെ പൊയ്‌മുഖം ഉടനറിയാം

സോളാര്‍ തട്ടിപ്പു കേസില്‍ ഹൈക്കോടതിയുടെ ശക്തമായ ഇടപെടല്‍. സോളാര്‍ തട്ടിപ്പ് കേസില്‍ സരിതയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തണമെന്ന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം. പോലീസിനോടാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. സരിതയെ മൂവാറ്റുപുഴ കോടതിയില്‍ ഉടന്‍ ഹാജരാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. അതേസമയം മൊഴി രേഖപ്പെടുത്താന്‍ തടസ്സം നിന്നിട്ടില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി ആസിഫലി വ്യക്തമാക്കി. സരിതയെ ഇനി കസ്റ്റഡിയില്‍ ആവശ്യമില്ലെന്നും ഡിജിപി കോടതിയെ അറിയിച്ചു. ഉച്ചയ്ക്ക് 1.45ന് കോടതി വീണ്ടും ചേരുമ്പോള്‍ നിലപാട് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ഹൈക്കോടതിയിലെ രണ്ടു ബെഞ്ചുകളാണ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാന്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലെത്തിയത്. സരിതയുടെ മൊഴി വരുന്നതോടെ സര്‍ക്കാര്‍ കൂടുതല്‍ ദുര്‍ബലമാകുമെന്നാണ് അറിയാന്‍ കഴിയുന്നത്.
https://www.facebook.com/Malayalivartha