Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

കൈക്കൂലി ട്രാപ്പ് കേസില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് ജാമ്യമില്ല... പൊതുസേവകനെതിരെയുള്ള ആരോപണം ഗൗരവമേറിയതെന്ന് കോടതി

17 SEPTEMBER 2021 09:04 AM IST
മലയാളി വാര്‍ത്ത

More Stories...

അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

ട്രാപ്പിന് മുന്നോടിയായി വിജിലന്‍സ് ഓഫീസില്‍ വച്ച് കരാറുകാരന് എന്‍ട്രസ്റ്റ്‌മെന്റ് മഹസറില്‍ രേഖപ്പെടുത്തി ഫിനോഫ്തലിന്‍ പൊടി വിതറി നല്‍കിയ അതേ കെണിപ്പണമാണ് പ്രതിയില്‍ നിന്ന് രണ്ട് ഗസറ്റഡ് ഉദ്യോഗസ്ഥ സാക്ഷികളുടെ സാന്നിധ്യത്തില്‍ കണ്ടെടുത്തതെന്ന് കോടതി

പൊതുസേവകനെതിരെയുള്ള ആരോപണം ഗൗരവമേറിയതെന്ന് കോടതി. കെണിപ്പണം വച്ച് കുടുക്കിയ കൈക്കൂലി ട്രാപ്പ് കേസില്‍ റിമാന്റില്‍ കഴിയുന്ന വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് ജാമ്യമില്ല.

 




കെണിപ്പണം വച്ച് കുടുക്കിയ കൈക്കൂലി ട്രാപ്പ് കേസില്‍ റിമാന്റില്‍ കഴിയുന്ന വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് ജാമ്യമില്ല. തലസ്ഥാനത്തെ വിജിലന്‍സ് കോടതിയാണ് പ്രതിയുടെ ജാമ്യഹര്‍ജി തള്ളിയത്.


വിജിലന്‍സ് ഓഫീസില്‍ വച്ച് കരാറുകാരന് ഫിനോഫ്തലിന്‍ പൊടി വിതറി നോട്ടു നമ്പരുകള്‍ സഹിതം എന്‍ട്രസ്റ്റ്‌മെന്റ് മഹസറില്‍ രേഖപ്പെടുത്തി നല്‍കിയ അതേ കെണിപ്പണമാണ് പ്രതിയില്‍ നിന്ന് രണ്ട് ഗസറ്റഡ് ഉദ്യോഗസ്ഥ സാക്ഷികളുടെ സാന്നിധ്യത്തില്‍ വിജിലന്‍സ് കണ്ടെടുത്തതെന്ന് കോടതി വിലയിരുത്തി.




അറസ്റ്റ് ചെയ്യുന്ന വേളയില്‍ പ്രതിയുടെ കൈവിരലുകള്‍ പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനിയില്‍ മുക്കിയപ്പോള്‍ ലായനി പിങ്ക് നിറമായി മാറിയത് കൈക്കൂലിപ്പണം പ്രതി കൈപ്പറ്റിയതിനുള്ള ശാസ്ത്രീയമായ തെളിവാണ്.

പ്രതിയുടെ ഓഫീസില്‍ വച്ച് പ്രതിയില്‍ നിന്നും കെണിപ്പണം കണ്ടെടുത്ത് തയ്യാറാക്കിയ റിക്കവറി മഹസറിലും വിജിലന്‍സ് ഓഫീസില്‍ വച്ച് പ്രതി ആവശ്യപ്പെടുമ്പോള്‍ നല്‍കണമെന്ന് നിര്‍ദേശിച്ച് പരാതിക്കാരന് നല്‍കിയ അതേ നോട്ടു നമ്പരുകളാണ് വന്നിട്ടുള്ളത്. ട്രാപ്പിന് മുന്നോടിയായുള്ള നടപടികള്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പാലിച്ചതായും കോടതി നിരീക്ഷിച്ചു.




പൊതുസേവകനായ പ്രതിക്കെതിരെയുള്ള ആരോപണം ഗൗരവമേറിയതാണ്. അന്വേഷണം പ്രാരംഭ ദിശയിലായതിനാല്‍ പ്രതിക്ക് ജാമ്യത്തിനര്‍ഹതയില്ലെന്നും വ്യക്തമാക്കിയാണ് വിജിലന്‍സ് സ്‌പെഷ്യല്‍ ജഡ്ജി എം.ബി. സ്‌നേഹലത പ്രതിക്ക് ജാമ്യം നിരസിച്ചത്.


പ്രതിയായ തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് നോര്‍ത്ത് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജോണ്‍ കോശിക്കാണ് ജാമ്യം നിരസിച്ചത്. കരാറുകാരന്റെ ബില്‍ തുക മാറി നല്‍കാന്‍ 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട് വാങ്ങിയ കേസിലാണ് സെപ്റ്റംബര്‍ 14 ന് ഉച്ചയോടെ എഞ്ചിനീയര്‍ അറസ്റ്റിലായത്.

 




തല്‍സമയം കോടതിയുടെ സെര്‍ച്ച് വാറണ്ട് ഉത്തരവ് പ്രകാരം എഞ്ചിനീയറുടെ വീട് റെയ്ഡ് ചെയ്ത തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് ഒരു ലക്ഷത്തിലധികം രൂപ കണ്ടെടുത്ത് കോടതിയില്‍ ഹാജരാക്കി.

2017-18 ലെ അമൃതം പദ്ധതി കരാര്‍ പ്രകാരം ശ്രീകാര്യം ചെക്കാലമുക്ക് മുതല്‍ സൊസൈറ്റി മുക്ക് വരെ പൈപ്പുകള്‍ മാറ്റിയ വര്‍ക്കിന്റെ ബില്‍ തുക മാറി നല്‍കാന്‍ എഞ്ചിനീയര്‍ കൈക്കൂലി ആവശ്യപ്പെട്ട് വാങ്ങിയെന്നാണ് കേസ്. 15 ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് ജയിലിലടക്കുകയായിരുന്നു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ദളപതി യുഗം  (6 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (19 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (46 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

Malayali Vartha Recommends