Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..

വളർത്തു പൂച്ചയെ കണ്ടെത്തി നൽകുന്നവർക്ക് 50,000 രൂപ പ്രതിഫലം നൽകാൻ തയ്യാറായി പരവൂരിൽ ഒരു കുടുംബം; ചലന ശേഷിയും, കാഴ്ച ശക്തിയും ഇല്ലാത്ത പുരുഷുവിന് വേണ്ടി ഏഴ് വർഷമായി വീടിന് പുറത്തേയ്ക്ക് ഇറങ്ങാതെ ബിന്ദുവെന്ന വീട്ടമ്മ:- ഓമന മൃഗങ്ങങ്ങളെ തെരുവിൽ വലിച്ചെറിയുന്നവർ ഇത് അറിയണം

22 SEPTEMBER 2021 09:09 AM IST
മലയാളി വാര്‍ത്ത

ബെംഗളൂരുവിൽ നിന്ന് പരവൂരിൽ ഓണം ആഘോഷിക്കാനെത്തിയ കുടുംബത്തിന് വളർത്തു പൂച്ചയെ നഷ്ടപ്പെട്ടതായി പരാതി. കുടുംബത്തിലെ ഒരംഗമായിരുന്ന 'സാശ’ എന്ന പേർഷ്യൻ‍ ഡോൾ ഫെയ്സ് ഇനത്തിൽപ്പെട്ട നാല് വയസുള്ള വളർത്തു പൂച്ചയെ ശനിയാഴ്ച രാവിലെ മുതലാണ് കാണാതായത്. പൂച്ചയെ കണ്ടെത്തി തിരികെ ഏൽപ്പിക്കുന്നവർക്ക് അമ്പതിനായിരം രൂപ പ്രതിഫലവും നൽകുമെന്ന് ഉടമ പ്രഖ്യാപിച്ചു കഴിഞ്ഞു. പുത്തൻകുളം ദേവരാജ വിലാസം എൽപി സ്കൂളിനു സമീപം യുക്തി നിലയത്തിൽ സുരേഷ് ബാലകൃഷ്ണനാണ് നഷ്ടപ്പെട്ട തന്റെ പേർഷ്യൻ പൂച്ചയെ എന്തു വില കൊടുത്തും തിരികെ നേടാൻ ശ്രമിക്കുന്നത്.

പരിചയമില്ലാത്ത സ്ഥലത്ത് 'സാശ’ അകപ്പെട്ടുപോയതാകാം അല്ലെങ്കിൽ മറ്റാരെങ്കിലും കൈവശമാക്കിയതോ ആവാം എന്നാണ് കരുതുന്നത്. പത്രപരസ്യം നൽകിയെങ്കിലും, സുരേഷ് ബാലകൃഷ്ണനും കുടുംബത്തിനും സമാധാനം നഷ്ടപ്പെട്ട അവസ്ഥയാണ്. പരവൂർ, പാരിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ പെറ്റ് ഷോപ്പുകളിലും വിവരം അറിയിച്ചിട്ടുണ്ട്. കുടുംബത്തിലുള്ളവർ അല്ലാതെ ആരു ഭക്ഷണം നൽകിയാലും സാശ കഴിക്കാറില്ല. വീട്ടിലെ ഒരംഗത്തെ പോലെ വളർത്തിയ സാശയെ തിരികെ കിട്ടുന്ന ദിവസവും കാത്തിരിക്കുകയാണ് ഈ കുടുംബം.


ശനിയാഴ്ച പ്രഭാത സവാരിക്കിറങ്ങുമ്പോഴും സുരേഷ് സാശയെ കണ്ടിരുന്നതായി പറയുന്നു. ബെംഗളൂരുവിൽ മറ്റൊരു കുടുംബത്തിന്റെ പക്കൽ നിന്നു വാങ്ങിയതാണ് സാശയെ. പേർഷ്യൻ പൂച്ചകളുടെ കുഞ്ഞിനു പതിനായിരങ്ങൾ വിലയുണ്ട്. സുരേഷിന്റെ മൂത്ത മകൻ തേജസിനോടായിരുന്നു സാശയ്ക്ക് കൂടുതൽ അടുപ്പം എന്ന് സുരേഷ് പറയുന്നു. ഭാര്യ സുജാതയ്ക്കും ഇളയ മകൻ പ്രിഥ്വിക്കും വളർത്തുപൂച്ച ജീവനാണ്. പോലീസ് സ്റ്റേഷനിൽ പരാതി നൽകിയും പത്രപ്പരസ്യം നൽകിയും ഊണും ഉറക്കവുമില്ലാതെ കഴിയുകയാണ് ഈ കുടുംബം.


'സാശ’ യെപോലെ മറ്റൊരു വളർത്തുപൂച്ചയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കാഴ്ച ശേഷിയും ചലന ശേഷിയും ഇല്ലാത്ത പുരുഷു എന്ന പൂച്ച. പുല്ലൂര്‍ അമ്പലനടയില്‍ തെമ്മായത്ത് ഷാജിയ്ക്കും ഭാര്യ ബിന്ദുവിനും മകള്‍ ആതിരയ്ക്കും ഡിസംബർ 2014ൽ ആണ് പുരുഷുവിനെ കിട്ടുന്നത്. ജനിച്ച് ഒരു വര്‍ഷം തികയും മുമ്പേ വീട്ടിലെ പൂച്ചകള്‍ക്ക് ഒരു വൈറല്‍ പനി ബാധിച്ചു. പുരുഷുവിന് അതോടെ കാഴ്ചയും ചലനശേഷിയും നഷ്ടപ്പെട്ടു. വാതം പോലത്തെ പ്രശ്‌നമാണ് എന്നാണ് മൃഗഡോക്ടര്‍ പറഞ്ഞത്.

 

 

 

പുരുഷു ഇനി എഴുന്നേറ്റ് നടക്കില്ലെന്നും അധിക കാലം ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതറിഞ്ഞ പലരും പറഞ്ഞത് അവനെ ഉപേക്ഷിക്കാനാണ്. പക്ഷേ, പുരുഷുവിനെ സ്വന്തം കുഞ്ഞിനെപ്പോലെ കണ്ടിരുന്ന അവര്‍ക്ക് ആര്‍ക്കും അത് ഓര്‍ക്കാന്‍ പോലും സാധിക്കില്ലായിരുന്നു. അങ്ങനെ ശരീരം തളര്‍ന്ന് കാഴ്ചയും നഷ്ടപ്പെട്ട പുരുഷുവിന്റെ പരിപാലനച്ചുമതല പൂര്‍ണമായും ബിന്ദു ഏറ്റെടുത്തു.

കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നതു പോലെ മടിയിലിരുത്തിയാണ് ഭക്ഷണം നല്‍കുക. സ്വന്തം കിടപ്പുമുറിയില്‍ മറ്റൊരു കിടക്കയില്‍ കിടത്തി ഉറക്കും. പ്രത്യേകം കിടക്കവിരിയും പുതപ്പും തലയിണയുമൊക്കെയുണ്ട്. കിടക്കയില്‍ കിടത്തി പുതപ്പ് പുതപ്പിച്ചാണ് കിടത്തുക. ഉറങ്ങുമ്പോള്‍ കാറ്റുവേണമെന്ന് നിര്‍ബന്ധമാണ്. അതുകൊണ്ട് ഫാന്‍ ഇട്ടാണ് കിടത്തുക.

തനിച്ചായാല്‍ പുരുഷുവിന് ഒന്നിനും സാധിക്കില്ല എന്നതിനാല്‍ കഴിഞ്ഞ ഏഴു വര്‍ഷമായി ബിന്ദു വീടുവിട്ട് എവിടെയും പോകാറില്ല. കാഴ്ചയില്ലെങ്കിലും ചലനശേഷി നഷ്ടപ്പെട്ടാലും മണം കൊണ്ടും ശബ്ദം കൊണ്ടും പുരുഷു ആളുകളെ തിരിച്ചറിയുന്നുണ്ട്. നിര്‍മ്മാണ രംഗത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവ് ഷാജിയും ആയുര്‍വേദ ഡോക്ടറായ മകൾ ആതിരയും മകളുടെ ഭർത്താവ് ശ്രീയേഷും പുരുഷുവിനെ പരിചരിക്കാന്‍ ബിന്ദുവിന് ഒപ്പമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ വര്‍ഷത്തെ ആദ്യ ഇളവ്... പലിശ നിരക്ക് കുറച്ച് അമേരിക്ക  (20 minutes ago)

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (7 hours ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (7 hours ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (7 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (7 hours ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (8 hours ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (8 hours ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (8 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (8 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (8 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (9 hours ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (10 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (11 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (11 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (11 hours ago)

Malayali Vartha Recommends