Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

രമേശിന്റെ മൃതദേഹത്തിന് മുമ്പിൽ കരഞ്ഞ് നിലവിളിച്ച് നാടകം കളിച്ച രണ്ടാം ഭാര്യ മിനിയുടെ പൊയ്മുഖം വലിച്ചുകീറി ആത്മസുഹൃത്ത് രാഹുൽ; നിങ്ങൾ ചത്താൽ ക്യാനഡയിലെ മകൻ വായ്ക്കരി ഇടാൻ പോലും വരില്ലെന്ന് പറഞ്ഞു.... കരച്ചിലും ബഹളവും നടക്കുന്നതിനിടയിൽ മുറിയിൽ കയറി രഹസ്യമായി ഫോൺ വിളിച്ച് എന്നോട് ചോദിച്ചത് രമേശേട്ടൻ എന്തെങ്കിലും പറഞ്ഞോ എന്ന്? എല്ലാം തുറന്ന് പറയുമെന്ന് പറഞ്ഞപ്പോൾ പ്രതികരിച്ചത്, 'പോയപ്പോള്‍ എനിക്കിട്ട് പാരയും വെച്ചിട്ട് പോയി' എന്ന്! മിനിയുടെ രഹസ്യ ഫോൺ വിളിയുടെ ഞെട്ടിക്കുന്ന സംഭാഷണങ്ങൾ പുറത്ത്

25 SEPTEMBER 2021 06:27 AM IST
മലയാളി വാര്‍ത്ത

നടൻ വലിയശാല രമേശിന്റെ മരണത്തിന് കാരണം രണ്ടാം വിവാഹത്തിലെ പൊരുത്തക്കേടുകളായിരുന്നു എന്ന് വെളിപ്പെടുത്തി ആത്മസുഹൃത്ത് രംഗത്ത്.

രണ്ടാം ഭാര്യ മിനിയുടെ പങ്ക് ഇതിൽ ഉണ്ടെന്ന് തെളിയിക്കുന്ന വെളിപ്പെടുത്തൽ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, രമേശ് മരിക്കുന്ന ദിവസം വൈകിട്ട് ബൈക്കിൽ വീട്ടിൽ കൊണ്ടുപോയി വിട്ട സുഹൃത്ത് രാഹുലാണ്‌ നടത്തിയത്.

രണ്ടാം ഭാര്യ മിനി പ്രശ്നമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നുവെങ്കിലും, ഞങ്ങൾ നിസ്സഹായരായിരുന്നുവെന്ന് രാഹുൽ പറയുന്നു. രമേശ് മരിച്ച് അടുത്ത ദിവസം മിനി രഹസ്യമായി എന്നെ വിളിച്ച് രമേശ് ഏട്ടൻ എന്തെങ്കിലും പറഞ്ഞിരുന്നോ എന്ന് ചോദിച്ചു. ഇതേ ചോദ്യം രമേശുമായി അടുപ്പമുള്ള മറ്റ്‌ സുഹൃത്തുക്കളെയും തിരഞ്ഞു വിളിച്ച് ചോദിച്ചിരുന്നു.

എനിക്ക് അപ്പോൾ തൊട്ട് തുടങ്ങിയതാണ് സംശയം. താനാണ് മരിക്കുന്ന ദിവസം രമേശിനെ ബൈക്കില്‍ വീട്ടിലേക്ക് കൊണ്ടുവിട്ടത് എന്നും രാവിലെ കൃത്യസമയത്ത് ഷൂട്ടിനു വിളിക്കണം എന്ന് ചട്ടം കെട്ടിയാണ് രമേശ്‌ വീടിനകത്തേക്ക് കയറിപ്പോയത് എന്നും രമേശ് പറയുന്നു.

അങ്ങനെ ഉള്ള ഒരാൾ ആത്മഹത്യ ചെയ്‌തെന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല. ഭാര്യ വല്ലാതെ ശല്യം ചെയ്യുന്നുവെന്ന് മരിക്കുന്ന ദിവസവും പറഞ്ഞിരുന്നു. ഇനി ശല്യം ചെയ്‌താൽ താൻ ചത്തുകളയുമെന്ന് ഭാര്യയോട് പറഞ്ഞതായി പറഞ്ഞു.

നിങ്ങൾ ചത്താൽ ക്യാനഡയിലെ മകൻ വായ്ക്കരി ഇടാൻ പോലും വരില്ല എന്നായിരുന്നു ഭാര്യ പ്രതികരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വലിയശാലയിലെ വീട് മകന്‍ ഗോകുലിന്റെ പേരില്‍ എഴുതിയതിലാണ് പ്രശ്നങ്ങള്‍ വന്നത്. ഇത് രമേശ്‌ പറഞ്ഞിട്ടുണ്ട്. ഞാന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം എന്റെ മകനാണെന്നും രമേശ് പറഞ്ഞിരുന്നു.


രാഹുലിന്റെ വാക്കുകൾ ഇങ്ങനെ...


മരിക്കുന്നതിന് തൊട്ടു മുമ്പ് രമേശ്‌ അഭിനയിച്ചത് വരാല്‍ സിനിമയിലാണ്. വരാലിന്റെ ഷൂട്ട്‌ കഴിഞ്ഞ് കായംകുളത്ത് എത്തിയപ്പോള്‍ എന്നെ വിളിച്ചു. വൈകീട്ട് അഞ്ച് മണിക്ക് തിരുവനന്തപുരത്ത് നിന്ന് കാണാം എന്നാണ് പറഞ്ഞത്. എന്നാല്‍ വിളിക്കുന്നത് രാത്രി എട്ടു മണിക്കാണ്.

ബന്ധുവിന്റെ വിവാഹമുണ്ടായിരുന്നു. വന്നതേയുള്ളൂ. നമുക്ക് ഒരു കാര്യം ചെയ്യാം. നാളെ കാണാം എന്ന് പറഞ്ഞു. രാവിലെ വിളിച്ച്‌ പറഞ്ഞു. അഞ്ച് മണിക്ക് നമുക്ക് കാണാം എന്നാണ് പറഞ്ഞത്. ലൊക്കേഷന്‍ ഒക്കെ കണ്ടിട്ട് അഞ്ച് മണിക്ക് വിളിക്കണം എന്നാണ് പറഞ്ഞത്. പതിനൊന്ന് മണിക്ക് വിളിച്ചിട്ട് എന്നോട് പറഞ്ഞു.... ഉച്ചയ്ക്ക് ഒരു മണിക്ക് കാണണം എന്ന്, തൈക്കാട് സ്റ്റുഡിയോയില്‍ കാണാം എന്നാണ് പറഞ്ഞത്. അപ്പോൾ കൂടെ ഒരാള്‍ കൂടിയുണ്ടായിരുന്നു.

 

 

അയാൾ പോയപ്പോള്‍ ഭാര്യ എന്നെ വല്ലാതെ ശല്യപ്പെടുത്തുന്നു എന്നാണ് രമേശ് പറഞ്ഞത്. ഇനി ശല്യപ്പെടുത്തിയാല്‍ ഞാന്‍ ചത്ത് കളയും എന്ന് ഭാര്യയോട് പറഞ്ഞതായി പറഞ്ഞു. അവര്‍ നിസാര മട്ടില്‍ പറഞ്ഞത് നിങ്ങള്‍ ചത്താല്‍ കാനഡയിലെ മകന്‍ വായ്ക്കരിയിടാന്‍ പോലും വരില്ല എന്നായിരുന്നു. ഇതൊക്കെ പറഞ്ഞപ്പോള്‍ ഞാന്‍ കളിയാക്കി. അപ്പോൾ എന്നോട് തിരിച്ച് കളിയാക്കി പറഞ്ഞു, നീ ചത്ത് നിന്റെ പതിനാറിന്റെ ചടങ്ങ് കഴിഞ്ഞിട്ടേ ഞാന്‍ ചാകൂ എന്നായിരുന്നു.


ആത്മഹത്യ ചെയ്യും എന്നൊക്കെയുള്ള ഒരാള്‍ ആണെങ്കില്‍ അത് അപ്പോള്‍ തന്നെ തിരിച്ചറിയുമായിരുന്നു. അങ്ങനെ ഒരു സംശയവും ആ സംഭാഷണത്തില്‍ കണ്ടില്ല.ഈ സംഭാഷണം നടക്കുമ്പോഴാണ് മകന്‍ ഗോകുല്‍ കാനഡയില്‍ നിന്നും വിളിക്കുന്നത്. സ്പീക്കര്‍ ഫോണിലിട്ടാണ് സംസാരിച്ചത്. ഞാന്‍ തൈക്കാട് സ്റ്റുഡിയോവിലുണ്ട്.

നാളെ ഒരു വര്‍ക്കുണ്ട് എന്നൊക്കെയാണ് പറഞ്ഞത്. രാത്രി വിളിക്കാം എന്ന് പറഞ്ഞാണ് മകന്‍ ഫോണ്‍ വെച്ചത്. ആ സമയം ഡയറക്ടർ കൂടി വന്നു. എന്നോട് പറഞ്ഞ കാര്യങ്ങൾ ഡയറക്ടറോടും രമേശ് പറഞ്ഞു. എനിക്ക് ഈ സ്ത്രീയെ പണ്ട് മുതലേ അറിയാം. നിങ്ങളെ എങ്ങിനെയെങ്കിലും അവരെ ഒഴിവാക്കി വിട് എന്നാണ് ഡയറക്ടര്‍ രമേശിനോട് പറഞ്ഞത്.

ഞങ്ങളുടെ സ്റ്റുഡിയോ സംസാരത്തിന്നിടയില്‍ രണ്ടാം ഭാര്യ വിളിച്ചിരുന്നു. അതും കൂടാതെ രമേശ്‌ മരിച്ചതിന്റെ പിറ്റേ ദിവസം റൂമില്‍ നിന്നും രഹസ്യമായി മിനി എന്നെ വിളിച്ചു. അവിടെ കരച്ചിലും ബഹളവും നടക്കുമ്പോഴാണ് വിളിച്ചത്. രമേശേട്ടന്‍ എന്തെങ്കിലും പറഞ്ഞോ എന്നാണ് ചോദിച്ചത്. രമേശ്‌ എന്നോടു പറഞ്ഞത് പോലീസിനോട് ഞാന്‍ പറയും എന്നാണ് പറഞ്ഞത്.'ചേച്ചിയുമായി പ്രശ്നം ആണെന്നാണ് ഞാന്‍ പറയുക' എന്നാണ് പറഞ്ഞത്.

'അയ്യോ അങ്ങിനെ ഒരു പ്രശ്നവും ഇല്ല രാഹുലേ....'

'എനിക്ക് കള്ളം പറയേണ്ട ആവശ്യമില്ല. നിങ്ങള്‍ക്കും എനിക്കുമിടയില്‍ ഒരു ശത്രുതയുമില്ല. എന്നോട് രമേശേട്ടന്‍ പറഞ്ഞത് ഞാന്‍ പറയും' എന്നാണ് ഞാൻ പറഞ്ഞത്. 'എന്നാലും ഇയാള്‍ എന്നോട് ഇങ്ങനെ ചെയ്തു കളഞ്ഞല്ലോ' എന്നായിരുന്നു അപ്പോള്‍ അവര്‍ പറഞ്ഞത്. 'പോയപ്പോള്‍ എനിക്കിട്ട് പാരയും വെച്ചിട്ട് പോയി' എന്നും പറഞ്ഞു.

ഇപ്പോള്‍ അവര്‍ രമേശിന്റെ ഏറ്റവും അടുത്ത കൂട്ടുകാരെ തിരഞ്ഞു വിളിക്കുന്നുണ്ട്. രമേശ്‌ എന്തെങ്കിലും പറഞ്ഞോ എന്നാണ് അവര്‍ക്ക് അറിയേണ്ടത്. അപ്പോള്‍ തുടങ്ങിയ സംശയം ആണ് എനിക്ക്. വലിയശാലയിലെ വീട് മകന്‍ ഗോകുലിന്റെ പേരില്‍ എഴുതിയതിലാണ് പ്രശ്നങ്ങള്‍ വന്നത്. ഇത് രമേശ്‌ പറഞ്ഞിട്ടുണ്ട്.

ഞാന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം എന്റെ മകനാണ് എന്നാണ് രമേശ്‌ പറഞ്ഞത്. മിനി പ്രശ്നമാണെന്ന് പറഞ്ഞെങ്കിലും, ഞങ്ങൾ നിസ്സഹായരായിരുന്നു. ഇപ്പോള്‍ രണ്ടാം ഭാര്യ മിനി എനിക്ക് എതിരെ കഥകള്‍ ഇറക്കുകയാണ്. തമ്പാനൂർ പോലീസിന് കൊടുത്ത മൊഴിയിൽ ഞാൻ ഇതെല്ലം പറഞ്ഞിട്ടുണ്ടെന്നും രാഹുൽ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (5 minutes ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (25 minutes ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (2 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (2 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (4 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (4 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (5 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (6 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (6 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (6 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (9 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (9 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (9 hours ago)

Malayali Vartha Recommends