ജനസേവനത്തിന്റെ നല്ല മുഖം കേരള പോലീസിനുണ്ട്; പോലീസിലെ മാറ്റം ജനം സ്വീകരിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

ജനസേവനത്തിന്റെ നല്ല മുഖം കേരള പോലീസിനുണ്ടെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. പോലീസിലെ മാറ്റം ജനം സ്വീകരിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നയം തെറ്റുകാര്‍ക്കെതിരെ കര്ശനനടപടിയെന്നതാണ്. കുറച്ചുപേര്‍ തെറ്റുചെയ്താല്‍ അത് മൊത്തത്തില്‍ മോശം പ്രതിച്ഛായ നല്‍കും. നന്മയുടെ ഭാഗത്തും സര്‍ക്കാരുണ്ടാകും. ക്രമസമാധാനനില ഭദ്രമായ ഒരു സംസ്ഥാനം എന്ന നിലയിലേക്ക് വരുമ്ബോള്‍ പോലീസിനാണ് അതിന്റെ മേന്മ അവകാശപ്പെടാന്‍ സാധിക്കുന്നതെന്നും മുഖ്യമന്ത്രി വ്യകതമാക്കുകയുണ്ടായി.
അതോടൊപ്പം തന്നെ കേരള പോലീസിനെ വളരെ ഭീതിയോടെയാണ് സംസ്ഥാനത്തെ ജനങ്ങള്‍ കാണുന്നത്. അതിന് കാരണങ്ങളായ പല സംഭവങ്ങളും സാമൂഹ്യമാധ്യമങ്ങള്‍ വഴി ജനങ്ങളിലേക്ക് എത്തിച്ചേരുകയുണ്ടായി. അനാവശ്യ പിഴയും, തല്ലി ചതയ്ക്കലും, കുറ്റം ചെയ്യാത്തവരെ ശിക്ഷിക്കലുമെല്ലാം അതില്‍പ്പെടുന്നുമുണ്ട്. ഇതിനെയെല്ലാം മായ്ച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഇത്തരത്തിൽ പ്രസ്താവന ഉന്നയിക്കുന്നത്. ഇതിനെതിരെ വിമര്‍ശനവും ശക്തമാകുന്നുണ്ട്.
അതേസമയം എത്രയൊക്കെ പോലീസ് ജനകീയമാകാന്‍ ശ്രമിച്ചാലും വീണ്ടും അധികാരം ഞരമ്പുകളില്‍ തിളയ്ക്കുമെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് സാമൂഹ്യമാധ്യമങ്ങള്‍ പ്രതികരിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha
























