Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം മേയറായ ആര്യ രാജേന്ദ്രനെതിരെ ആസൂത്രിതവും സംഘടിതവുമായ സൈബർ ആക്രമണം:- പ്രതികരണവുമായി ചിന്താ ജെറോം...


എല്ലാ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര ധാരണകളും ലംഘിച്ച് ഹമാസിന്റെ പതനം ഉറപ്പിക്കാന്‍, ഗാസയിൽ നടത്തുന്ന യുദ്ധത്തില്‍ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി കൊളംബിയ...


മദ്യം ഉള്‍പ്പെടെയുള്ള ലഹരികള്‍ തലയ്ക്ക് പിടിച്ചാല്‍ കുറച്ച് സമയത്തിന് ശേഷം ബോധംവരും..സി.പി.എമ്മിന് രണ്ടാമത് അധികാരം കിട്ടിയത് മുതല്‍, നേതാക്കളിലും ജനപ്രതിനിധികളിലും പലര്‍ക്കും അധികാരം ലഹരിയായി മാറിയിരിക്കുകയാണ്...


ഡ്രൈവർ യദുവിനൊപ്പം മന്ത്രി ഗണേഷ് കുമാർ നിൽക്കുമോ...?കെഎസ്ആർടിസി എംഡിക്ക് നിർദ്ദേശം...പോലീസിൽ പരാതി നൽകി കെ എസ് ആർ ടി സി...തമ്പാനൂർ പൊലീസാണ് മെമ്മറി കാർഡ് കാണാതായതിൽ കേസ് എടുത്തിരിക്കുന്നത്...


ബുധനാഴ്ച മാറ്റിവെച്ച ലാവ് ലിൻ കേസ്, ഇന്ന് പരിഗണിക്കാൻ ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി... പിണറായി ഉൾപ്പെടെ മൂന്ന് പേരെ വീണ്ടും പ്രതികളാക്കണമെന്ന് ആവശ്യം...2017 ഡിസംബറിലാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്...

5.17 കോടിയുടെ 12 ആയുഷ് പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു; ആയുഷ് മേഖലയ്ക്ക് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നവെന്ന് മന്ത്രി വീണാ ജോര്‍ജ്

25 SEPTEMBER 2021 05:17 PM IST
മലയാളി വാര്‍ത്ത

More Stories...

മെമ്മറി കാർഡ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് താൻ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.ഇനി ബസ് തന്നെ കാണാതാകും: യദു.

മനുഷ്യ ജീവനാണ് വലുത്, മിന്നല്‍ വേഗത്തിലുള്ള ടെസ്റ്റ് ആളെ കൊല്ലാനുള്ള ലൈസന്‍സ് നല്കല്‍: മന്ത്രി ഗണേഷ് കുമാര്‍.

മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചന; ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ട മേയര്‍ക്കും സംഘത്തിനുമെതിരെ കേസെടുക്കണം; വി ഡി സതീശൻ.

സംസ്ഥാനത്ത് വീണ്ടും സൂര്യാതപമേറ്റ് മരണം... മലപ്പുറം സ്വദേശി സൂര്യാതപമേറ്റ് കുഴഞ്ഞു വീണ് ചികിത്സയിലിരിക്കെ മരിച്ചു

ജില്ലകളിൽ യെലോ അലർട്ട്! ഉഷ്ണതരംഗ മുന്നറിയിപ്പ്.. സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു?

ആയുഷ് മേഖലയ്ക്ക് ഈ സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആയുഷ് മേഖലയുടെ വികസനത്തിനായി പ്രത്യേക പദ്ധതികളാവിഷ്‌ക്കരിക്കും. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് പ്രത്യേക പ്രാധാന്യം നല്‍കും. പോസ്റ്റ് കോവിഡ് ചികിത്സാ രംഗത്തും ആയുഷ് സേവനങ്ങള്‍ പ്രയോജനപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ആയുഷ് വകുപ്പിന് കീഴിലുള്ള ആയുഷ് സ്ഥാപനങ്ങളിലെ 5.17 കോടി രൂപയുടെ 12 പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ 600 ആയുഷ് ഡിസ്‌പെന്‍സറികളെ ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി വികസിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിലൂടെ യോഗ ട്രെയിനറുടേയും ആശ പ്രവര്‍ത്തകരുടേയും സേവനവും വിവിധതരം ആരോഗ്യ പരിശോധനകളും ലാബ് സൗകര്യങ്ങളും ഇത്തരം കേന്ദ്രങ്ങളില്‍ അധികമായി ലഭിക്കുന്നു. കൂടാതെ ഈ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ധനസഹായവും നല്‍കുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 40 സ്ഥാപനങ്ങളേയാണ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കിയത്. അതിന്റെ തുടര്‍ച്ചയായി ഈ സര്‍ക്കാര്‍ 50 സ്ഥാപനങ്ങളെ ഇതിനോടകം ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഈ വര്‍ഷം 150 സ്ഥാപനങ്ങളെ കൂടി ഇത്തരത്തില്‍ ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി ഉയര്‍ത്തുന്നതിനാണ് ലക്ഷ്യമിടുന്നത്.

ആയുഷിന്റെ എല്ലാ സ്ഥാപനങ്ങളിലും ഔഷധസസ്യ തോട്ടം ആരംഭിക്കും. ഇതിനായുള്ള 'ആരാമം ആരോഗ്യം' പദ്ധതി നടന്നു വരികയാണ്. അടുത്ത വര്‍ഷം ആകുന്നതോടെ സംസ്ഥാനത്ത് 700 ഹെക്ടര്‍ സ്ഥലത്ത് കൂടി ഔഷധസസ്യ കൃഷി ആരംഭിക്കാന്‍ കഴിയും.

സംസ്ഥാനത്തിന്റെ ഒരു ഡ്രീം പ്രോജക്ട് ആണ് കണ്ണൂരിലെ അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്. ആയുര്‍വേദവും ആധുനിക ജൈവ സാങ്കേതികവിദ്യയും ബന്ധപ്പെടുത്തിയുള്ള ഗവേഷണങ്ങള്‍ക്കായി ഭാരത്തില്‍ ആദ്യമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കുക എന്നത് ഈ സര്‍ക്കാരിന്റെ ഒരു സ്വപ്ന പദ്ധതിയാണ്. അതിലേക്ക് കൈമാറിക്കിട്ടയ 36.57 ഏക്കര്‍ സ്ഥലത്ത് ആദ്യഘട്ട നിര്‍മ്മാണത്തിനുള്ള നടപടികള്‍ ത്വരിതഗതിയില്‍ നടന്നു വരികയാണ്. ഈ ഇന്‍സ്റ്റിറ്റിയൂട്ടിന് കൂടുതല്‍ സ്ഥലം ലഭ്യമാക്കുന്നത് 80 കോടി രൂപ കിഫ്ബി വഴി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ച് വരുന്നു.

ആയുര്‍വേദത്തിലെന്നപോലെ ഹോമിയോപ്പതിയിലേയും ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കും. ജീവിതശൈലീ രോഗങ്ങള്‍, വൃദ്ധജന പരിപാലനം, വന്ധ്യത ചികിത്സ എന്നിവയ്ക്ക് ആയുര്‍വേദ, ഹോമിയോപ്പതി വകുപ്പുകളുടെ കീഴില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു.

മഗളിര്‍ ജ്യോതി, പത്തനംതിട്ട സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയിലെ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലീനിക്, 6 സ്ഥാപനങ്ങള്‍ കേരള അക്രഡിറ്റേഷന്‍ നേടിയതിന്റെ പ്രഖ്യാപനം, ആയുഷ് സേവനങ്ങള്‍ ഇനി ഇ-സഞ്ജീവനി വഴി, പത്തനംതിട്ടയില്‍ ജില്ലാ മെഡിക്കല്‍ സ്റ്റോര്‍ നിര്‍മ്മാണം, സ്റ്റേറ്റ് മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഗുണമേന്മയുള്ള ഔഷധ സസ്യ തൈകളുടെ ഉത്പാദനവും വിതരണവും, ഔഷധ സസ്യങ്ങള്‍ക്കായി മൂന്ന് മോഡല്‍ നേഴ്‌സറികള്‍, ഔഷധ സസ്യ പ്രദര്‍ശ ഉദ്യാനം, ഔഷധ സസ്യങ്ങള്‍ക്കായി രണ്ട് വിത്ത് കേന്ദ്രങ്ങളുടെ നിര്‍മ്മാണം, ആയുര്‍വ്വേദ ഗവേഷണ കേന്ദ്രത്തിനായി ഔഷധസസ്യ നഴ്‌സറി, ഇന്‍സ്റ്റിറ്റിയൂഷണല്‍ ഹെല്‍ബല്‍ ഗാര്‍ഡന്‍, കരുനാഗപ്പള്ളി ആയൂര്‍വേദ ആശുപത്രിയില്‍ പുതിയ ബ്ലോക്ക് എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്.

മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, ആന്റണി രാജു, മറ്റ് ജന പ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാട്ടില്‍ വന്ന് പോയിട്ട് വെറും മൂന്നു മാസം മാത്രം..... സൗദി അറേബ്യയിലെ ദമ്മാമില്‍ നമസ്‌കാരത്തിന് പോകുന്നതിനിടെ മലപ്പുറം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു...  (11 minutes ago)

മെമ്മറി കാർഡ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് താൻ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.ഇനി ബസ് തന്നെ കാണാതാകും: യദു.  (15 minutes ago)

മനുഷ്യ ജീവനാണ് വലുത്, മിന്നല്‍ വേഗത്തിലുള്ള ടെസ്റ്റ് ആളെ കൊല്ലാനുള്ള ലൈസന്‍സ് നല്കല്‍: മന്ത്രി ഗണേഷ് കുമാര്‍.  (17 minutes ago)

മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചന; ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ട മേയര്‍ക്കും സംഘത്തിനുമെതിരെ കേസെടുക്കണം; വി ഡി സതീശൻ.  (19 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധനവ്.... പവന് 560 രൂപയുടെ വര്‍ദ്ധനവ്  (24 minutes ago)

സംസ്ഥാനത്ത് വീണ്ടും സൂര്യാതപമേറ്റ് മരണം... മലപ്പുറം സ്വദേശി സൂര്യാതപമേറ്റ് കുഴഞ്ഞു വീണ് ചികിത്സയിലിരിക്കെ മരിച്ചു  (30 minutes ago)

ജില്ലകളിൽ യെലോ അലർട്ട്! ഉഷ്ണതരംഗ മുന്നറിയിപ്പ്.. സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു?  (31 minutes ago)

തിരുവനന്തപുരം മേയറായ ആര്യ രാജേന്ദ്രനെതിരെ ആസൂത്രിതവും സംഘടിതവുമായ സൈബർ ആക്രമണം:- പ്രതികരണവുമായി ചിന്താ ജെറോം...  (34 minutes ago)

യാത്രക്കാരോട് ​ഗണേഷ് കാര്യങ്ങൾ ചോദിച്ചു? മറുപടി കേട്ട് മന്ത്രി ഞെട്ടി! നാലാംകിട ​ഗുണ്ടയായി മേയർ?  (37 minutes ago)

മലപ്പുറത്ത് വൻ മാഫിയ! തുറന്നടിച്ച് ​ഗതാ​ഗത മന്ത്രി.. ചെങ്കൊടി കുത്തി സിഐടിയു... കടന്നൽക്കൂട്ടം ഇളകി... മന്ത്രിക്കസേര തെറിപ്പിക്കാൻ സിപിഎം  (45 minutes ago)

എല്ലാ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര ധാരണകളും ലംഘിച്ച് ഹമാസിന്റെ പതനം ഉറപ്പിക്കാന്‍, ഗാസയിൽ നടത്തുന്ന യുദ്ധത്തില്‍ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി കൊളംബിയ...  (47 minutes ago)

ജമ്മു കശ്മീരിലെ ബെനി ഹാളില്‍ മലയാളി വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം... 14 പേര്‍ക്ക് പരുക്ക്  (1 hour ago)

ചില്ലറയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സ്വകാര്യബസില്‍ നിന്ന് കണ്ടക്ടര്‍ തള്ളിയിടുകയും മര്‍ദിക്കുകയും ചെയ്ത 68-കാരന്‍ ചികിത്സയിലിരിക്കെ മരിച്ചു  (1 hour ago)

തെളിവുണ്ടായിട്ടും പോലീസിന്റെ കൈ കെട്ടിയിട്ടിരിക്കുന്നു  (1 hour ago)

അരിച്ചു പെറുക്കി പോലീസ്...!  (1 hour ago)

Malayali Vartha Recommends