Widgets Magazine
10
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കമ്പിവടികൊണ്ട് അടിച്ചുവീഴ്ത്തി കൊലപ്പെടുത്തി; ശരീരഭാഗങ്ങൾ വിവിധ ഇടങ്ങളിൽ ചാക്കിലും പ്ലാസ്റ്റിക് കവറുകളിലും ഉപേക്ഷിച്ചു: പ്രതികൾക്ക് ശിക്ഷ...


കേരളത്തിലും രഹസ്യാന്വേഷണ ഏജൻസികൾ നിരീക്ഷണം തുടങ്ങി... ഐ. എസ്. ആർ. ഒ , ദക്ഷിണ വ്യോമ കമാന്റ്,വിഴിഞ്ഞം തുറമുഖം തുടങ്ങിയ തന്ത്രപ്രധാന സ്ഥാപനങ്ങൾ കേരളത്തിലുണ്ട്..


പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ എവിടെ..?മരണക്കിടക്കയിലോ..? അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി..കസ്റ്റഡിയിലെടുത്തെന്നും റിപ്പോർട്ടുകൾ..


പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഒളിച്ചോടി..ഷഹബാസ് ഷരീഫ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറി..കാശ്മീര് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള റോഡ് മാര്‍ഗ്ഗമാണ് ജമ്മുവിലേക്ക് യാത്ര തിരിച്ചത്..എന്തൊരു അവസ്ഥ..


ഒരു മിസൈലോ, ഡ്രോണോ പോലും ഇന്ത്യയിൽ നാശം വിതക്കാത്തവിധം എല്ലാം തകർത്തെറിയാൻ രാജ്യത്തിനായി.. സുദർശൻ ചക്ര എന്ന എസ് 400 ട്രയംഫ് ..റഷ്യയുടെ വജ്രായുധം..

സരിതയുടെ മൊഴി പുറത്തുവരും മുമ്പേ ഒരു മന്ത്രിക്ക്‌ പണികിട്ടി, അടൂര്‍ പ്രകാശിന്റെ ഫ്‌ളാറ്റില്‍ സരിത 3 മണിക്കൂര്‍ തങ്ങിയതിന്റെ രേഖകള്‍ പുറത്ത്‌... ഏതുകാര്യവും അന്വേഷിക്കാമെന്ന്‌ മന്ത്രി

25 JULY 2013 11:24 AM IST
മലയാളി വാര്‍ത്ത.

സരിതയുടെ മൊഴി ഏത്‌ നിമിഷവും പുറത്തു വരുമെന്നിരിക്കേ പേരുപറയാതെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ഒരു മന്ത്രിക്ക്‌ പണി കിട്ടി. എറണാകുളത്ത് വൈറ്റിലയിലെ മൊബിലിറ്റി ഹബ്ബിന് സമീപത്ത് അടൂര്‍ പ്രകാശിന്റെ ഭാര്യയുടെ പേരിലുള്ള ഫ്ലാറ്റില്‍ സരിത എസ്. നായര്‍ മന്ത്രി അടൂര്‍ പ്രകാശിനെ സന്ദര്‍ശിച്ചതിന്റെ രേഖകള്‍ ചാനലുകള്‍ പുറത്തുവിട്ടു. ഫ്ലാറ്റിലെ സന്ദര്‍ശന രജിസ്റ്ററിലെ വിവരങ്ങളനുസരിച്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 13ന് മന്ത്രിയുടെ ഫ്ലാറ്റില്‍ ലക്ഷ്മി എന്ന പേരിലാണ് സരിത സന്ദര്‍ശനം നടത്തിയത്. മൂന്നു മണിക്കൂറോളം സരിത അവിടെ ഉണ്ടായിരുന്നു. 

ഫ്ലാറ്റിലെ സന്ദര്‍ശന രജിസ്റ്ററിലെ രേഖകള്‍ അനുസരിച്ച്, 2012 മാര്‍ച്ച് 13ന് കാലത്ത് എട്ട് മണിക്കാണ് സരിതയെത്തിയത്. 6 എ നമ്പര്‍ ഫ്ലാറ്റിലേയ്ക്ക് വന്ന സരിത രജിസ്റ്ററില്‍ കുറിച്ച പേര് ലക്ഷ്മി എന്നാണ്. ഇതിനിടെ ഷൈന്‍ എന്നൊരാള്‍ കൂടി അടൂര്‍ പ്രകാശിന്റെ മുറിയിലെത്തിയെങ്കിലും വൈകാതെ മടങ്ങി. 

11.30 നാണ് അവര്‍ അവിടെ നിന്ന് മടങ്ങിയതെന്നും സന്ദര്‍ശക രജിസ്റ്ററിലുണ്ട്.

അതേസമയം, രേഖകള്‍ കെട്ടിച്ചമച്ചതാണെന്നും തന്നെ ഒരിക്കലും സരിത സന്ദര്‍ശിച്ചിട്ടില്ലെന്നും മന്ത്രി അടൂര്‍ പ്രകാശ് വിശദീകരിച്ചു. പോലീസിന് വേണമെങ്കില്‍ ഇതിനെക്കുറിച്ച് അന്വേഷണം നടത്താമെന്നും, വാര്‍ത്ത പുറത്തുവിട്ട ചാനലിനെതിരെ മാനനഷ്ടത്തിന് കേസ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. നിരവധി കേസുകള്‍ നേരിടുന്ന ഫ്ലാറ്റുടമയാണ് കെട്ടിച്ചമച്ച ഈ രേഖകള്‍ക്ക് പിന്നിലെന്നും മന്ത്രി പറഞ്ഞു.

 താന്‍ നാലോ അഞ്ചോ തവണ മാത്രമാണ് ആ ഫ്ലാറ്റില്‍ താമസിച്ചതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. അതും പിറവം ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണത്തിനുവേണ്ടി എത്തിയപ്പോഴാണ്. ആ സമയങ്ങളിലെല്ലാം കുറച്ചു സമയം മാത്രമാണ് അവിടെ ചിലവഴിച്ചത്. ആ സമയത്തൊന്നും സരിത അവിടെ വന്നിട്ടില്ല. സരിതയുമായി ഫോണില്‍ സംസാരിച്ചകാര്യം താന്‍ നേരത്തെ സമ്മതിച്ചതാണ്. തെറ്റു ചെയ്യാത്തതിനാല്‍ ഭയമൊന്നുമില്ല. പോലീസിനു വേണമെങ്കില്‍ എന്തു കാര്യവും അന്വേഷിക്കാം അടൂര്‍ പ്രകാശ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഫീസുകളില്‍ മൊബൈല്‍ ഫെയ്‌സ് റെക്കഗ്‌നീഷന്‍ പഞ്ചിംഗ്  (10 minutes ago)

ആറ് വിദ്യാര്‍ഥികളുടെ എസ് എസ് എല്‍ സി പരീക്ഷാ ഫലം തടഞ്ഞു  (17 minutes ago)

30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതിയായ  (21 minutes ago)

കത്തോലിക്കാ സഭയുടെ സന്തോഷത്തിന് അതിരുകളില്ല....  (31 minutes ago)

കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കണമെന്നും  (42 minutes ago)

തുടര്‍ച്ചയായി പാകിസ്ഥാന്‍ ആക്രമണങ്ങള്‍ നടത്തിയെന്ന് സോഫിയ ഖുറേഷി  (57 minutes ago)

നഴ്‌സറി ഉടമകള്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം  (1 hour ago)

ക്ലാസിക് റൊമാന്റിക് കോമഡി ചിത്രം 'ഹം തും' മെയ് 16 ന് തിയറ്ററുകളില്‍ വീണ്ടും റിലീസിന്  (1 hour ago)

3 വിമാനത്താവളങ്ങളിൽ സ്ഫോടനം..! 5 ദിവസത്തേക്ക് ഈ 32 വിമാനത്താവളങ്ങൾ അടച്ചിടുന്നു..!ഒന്നും പറക്കില്ല  (1 hour ago)

ഒരാഴ്ചക്കുശേഷം ടൂര്‍ണമെന്റ് വീണ്ടും തുടങ്ങാനാകുമെന്ന ആത്മവിശ്വാസത്തിലാണ്  (1 hour ago)

മെയ്ഡ് ഇൻ ചൈന പപ്പടം പോലെ പൊട്ടി... പാകിസ്ഥാനെ ചൈന പറ്റിച്ചു... പൊട്ടിച്ചിരിച്ച് ഇന്ത്യ  (1 hour ago)

ഓപ്പറെഷൻ സിന്ധുവിനെ ചെറുക്കാൻ പാകിസ്ഥാന്റെ ‘ബുര്യാൻ ഉൽ മസൂർ’; ഇന്ത്യയ്‌ക്കെതിരെ സൈനിക നീക്കം; തിരിച്ചടി നൽകി ഇന്ത്യ  (1 hour ago)

സംസ്ഥാനത്തെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി  (1 hour ago)

റെയില്‍വേ ട്രാക്കില്‍ വച്ച് വെട്ടി കൊലപ്പെടുത്തിയ കേസിലെ  (2 hours ago)

ഉന്നത തല യോഗം വിളിച്ച് പ്രധാനമന്ത്രി  (2 hours ago)

Malayali Vartha Recommends