Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

സംസ്ഥാനത്തെ 14 ജലവൈദ്യുത ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നില്ല; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സന്ദീപ് വാചസ്പതി

22 OCTOBER 2021 06:49 PM IST
മലയാളി വാര്‍ത്ത
സംസ്ഥാനത്തെ 7 ജലവൈദ്യുത പദ്ധതികളിലായി 14  ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാത്തതിനെപ്പറ്റി സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി ആവശ്യപ്പെട്ടു. ഇതു മൂലം ഡാമുകൾ പൂർണ്ണ ശേഷിയിൽ പ്രവർത്തിപ്പിക്കാൻ സാധിക്കുന്നില്ല. കേരളത്തിൽ  അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിന് ഇതാണ് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മഴക്കാലത്തിന് മുന്നോടിയായി ഡാമുകളിലെ വെള്ളത്തിന്റെ അളവ് പുനഃക്രമീകരിക്കുന്ന പതിവ് കഴിഞ്ഞ കുറേക്കാലമായി കേരളത്തിൽ നടക്കുന്നില്ല.                     500 മില്യൺ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് സാധാരണ മഴക്കാലത്ത്  ഡാമുകളിൽ നിലനിർത്തുക. എന്നാൽ ഇപ്പോൾ മൂന്നിരട്ടി വെള്ളമാണ് സംഭരിക്കുന്നത്. ഇത് മൂലമാണ് ഒന്നോ രണ്ടോ മഴ പെയ്യുമ്പോഴേക്കും ഡാം തുറക്കേണ്ടി വരുന്നത്. ഇതിന് പിന്നിൽ കോടിക്കണക്കിന് രൂപയുടെ അഴിമതി ഉണ്ട്. ഇതിനു പുറമെ സാധാരണക്കാരുടെ ജീവനും സ്വത്തും നഷ്ടമാവുകയും ചെയ്യുന്നു.                        ശബരിഗിരി പദ്ധതിയിൽ 2 ഇടുക്കിയിൽ 1 പള്ളിവാസലിൽ 2 പള്ളിവാസൽ എക്സ്സ്റ്റൻ ഷനിൽ 2 മൂഴിയാറിൽ 1 തോ ട്ടിയാറിൽ 2 പെരിങ്ങൽക്കുത്തിൽ 1  ഭൂതത്താൻകെട്ടിൽ 3  എന്നിങ്ങനെയാണ് പ്രവർത്തിക്കാതെ കിടക്കുന്ന ഡാമുകളുടെ എണ്ണം. 400 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ജനറേറ്ററുകളാണ് ഇത്. കേരളം കേന്ദ്ര പൂളിൽ നിന്നും സ്വകാര്യ കമ്പനികളിൽ നിന്നും 2500 മെഗാവാട്ടിന് മുകളിൽ വിലയ്ക്ക് വാങ്ങുമ്പോഴാണ് കെഎസ്ഇബി ഉടമസ്ഥതയിലുള്ള ഡാമുകൾ പൂർണ്ണ തോതിൽ പ്രവർത്തിപ്പിക്കാത്തത് . ഇത് കോടികളുടെ അഴിമതിയ്ക്ക് വേണ്ടിയാണ്.                 കേരളത്തിലെ ഡാമുകളെ പറ്റി സർക്കാർ ധവള പത്രം പുറപ്പെടുവിക്കാൻ സർക്കാർ തയ്യാറാകണമെന്നും വാചസ്പതി ആവശ്യപ്പെട്ടു. വൈദ്യുത ബോർഡിനെ നിയന്ത്രിക്കാൻ ചുമതലപ്പെട്ട റെഗുലേറ്ററി ബോർഡിനെ സർക്കാർ അട്ടിമറിക്കുകയാണ്. ഇതിനായി രാഷ്ട്രീയ നേതാക്കന്മാരെ തിരുകി കയറ്റുന്നു. ഇത് മൂലം റെഗുലേറ്ററി ബോർഡിന്റെ അടിസ്ഥാന ചുമലത നിർവഹിക്കാൻ പറ്റാതെ വന്നുവെന്നും അദ്ദേഹം ആരോപിച്ചു.                       തിരുവനന്തപുരത്ത് കുഞ്ഞിനെ തട്ടിയെടുത്ത കേസ് കേരളത്തിന് നാണക്കേടാണ്. സിപിഎമ്മിന്റെ മനുഷ്യത്വ വിരുദ്ധ സമീപനത്തിന്റെ തെളിവാണിത്.  ഇടശ്ശേരിയുടെ പൂതപ്പാട്ടിലെ ഭൂതത്തിന് വരെ അമ്മയോട് അലിവ് തോന്നിയിട്ടുണ്ട്. ആ ഭൂതത്തിന്റെ നിലവാരത്തിലേക്കെങ്കിലും പിണറായി വിജയൻ ഉയരണമെന്നും സന്ദീപ് വാചസ്പതി ആവശ്യപ്പെട്ടു. ആലപ്പുഴയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം. ബിജെപി ജില്ലാ അധ്യക്ഷൻ എം.വി ഗോപകുമാർ, ദക്ഷിണ മേഖല ഉപാധ്യക്ഷൻ കൊട്ടാരം ഉണ്ണികൃഷ്ണൻ, ജില്ലാ സെൽ കോർഡിനേറ്റർ ജി വിനോദ്‌കുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (15 minutes ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (57 minutes ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (2 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (2 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (4 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (4 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (4 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (4 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (5 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (5 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (5 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (5 hours ago)

എസ്. ഡി. പി ഐ ബന്ധം മുഖ്യമന്ത്രി സ്ഥിരീകരിച്ചതെന്തിന്? ബേബി ഉടക്കിയിട്ടും പിണറായി പിൻമാറിയില്ല സി പിഎമ്മിൽ ഭിന്നത രൂക്ഷം  (5 hours ago)

24 മണിക്കൂര്‍ സമയം തരുമെന്ന്... നരിവേട്ടയ്ക്കിറങ്ങി ട്രംപ് ! ഗള്‍ഫ് കത്തിച്ച് ഇറാന്റെ മറുപടി IRGCയെ കൊന്നുതള്ളി ഇസ്രയേല്‍  (5 hours ago)

കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; വിശാഖപട്ടണത്തെ നടുക്കി നാവികസേനാ ഉദ്യോഗസ്ഥന്റെ ക്രൂരത!  (6 hours ago)

Malayali Vartha Recommends