മലപ്പുറത്ത് ഗുഡ്സ് ഓട്ടോയും ബസും കൂട്ടിയിടിച്ച് അപകടം; ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം

മലപ്പുറത്ത് ഗുഡ്സ് ഓട്ടോയും ബസും കൂട്ടിയിടിച്ച് ഏഴ് വയസുകാരി മരിച്ചു. താനൂര്‍ ചുങ്കത്ത് രാവിലെ എട്ടോടെയായിരുന്നു അപകടം. താനാളൂര്‍ അരീക്കാട് വടക്കിനിയേടത്ത് അഷ്റഫിന്റെ മകള്‍ സഫ്ന ഷെറിനാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഗുഡ്സ് ഓട്ടോ തലകീഴായി മറിഞ്ഞു. ഓട്ടോ പൂര്‍ണമായും തകര്‍ന്ന് പെണ്‍കുട്ടി സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
അപകടത്തില്‍ ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ വെട്ടുകുളം സ്വദേശി സാക്കിറിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച കുട്ടിയുടെ ബന്ധുവാണ് പരിക്കേറ്റ സാക്കിര്‍.
https://www.facebook.com/Malayalivartha