തിരുവനന്തപുരം നഗരസഭയ്ക്ക് വീണ്ടും നീതി ആയോഗിന്റെ അംഗീകാരം !!!രാജ്യത്തെ മികച്ച വികേന്ദ്രീകൃത മാലിന്യ സംസ്‌ക്കരണ മാതൃകയുള്ള രാജ്യത്തെ മൂന്ന് നഗരങ്ങളിൽ ഒന്ന് തിരുവനന്തപുരം നഗരസഭ;കക്ഷി രാഷ്ട്രീയ വ്യത്യാസങ്ങളുടെ പേരിൽ നഗരവികസനം തടസപ്പെടാതിരിക്കാനുള്ള ജാഗ്രത നമുക്കുണ്ടാവണമെന്ന് മേയർ ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം നഗരസഭയ്ക്ക് വീണ്ടും നീതി ആയോഗിന്റെ അംഗീകാരമെന്ന സന്തോഷ വാർത്ത പങ്കു വച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ.മേയറുടെ വാക്കുകൾ ഇങ്ങനെ; തിരുവനന്തപുരം നഗരസഭയ്ക്ക് വീണ്ടും നീതി ആയോഗിന്റെ അംഗീകാരം !!!
രാജ്യത്തെ മികച്ച വികേന്ദ്രീകൃത മാലിന്യ സംസ്‌ക്കരണ മാതൃകയുള്ള രാജ്യത്തെ മൂന്ന് നഗരങ്ങളിൽ ഒന്ന് തിരുവനന്തപുരം നഗരസഭ ആണെന്ന് നീതി ആയോഗ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ഖരമാലിന്യ സംസ്ക്കരണത്തിൽ രാജ്യത്തെ തന്നെ പുതുമയുള്ള മാതൃക അവതരിപ്പിച്ച നഗരമാണ് നമ്മുടെ നഗരമെന്ന് റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു. ഉറവിട മാലിന്യ സംസ്ക്കരണവും പരാമർശ വിധേയമായി.
തുടർച്ചയായി നീതി ആയോഗിന്റെ വിവിധ സൂചികകളിലും സർവ്വേകളിലും നമ്മുടെ നഗരസഭയ്ക്ക് ലഭിക്കുന്ന അംഗീകാരം നഗരവാസികൾക്ക് അർഹതപ്പെട്ടതാണ്. നഗരസഭാ നടപ്പാക്കുന്ന പദ്ധതികളിൽ ജനങ്ങളുടെ പങ്കാളിത്തം ഉണ്ടാകുന്നത് കൊണ്ടാണ് അതെല്ലാം വൻവിജയമാകുന്നത്.
സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടി പൂർത്തിയാകുമ്പോൾ നഗരത്തിന്റെ മുഖഛായ തന്നെ മാറുമെന്ന കാര്യത്തിൽ സംശയമില്ല. രാജ്യത്തിനാകെ മാതൃക ആകുന്ന തരത്തിൽ മുന്നേറുന്ന നമ്മുടെ നഗരത്തിന്റെ വളർച്ചയിലും വികസനത്തിലും നമുക്കൊരുമിച്ച് അണിനിരക്കാം.
കക്ഷി രാഷ്ട്രീയ വ്യത്യാസങ്ങളുടെ പേരിൽ നഗരവികസനം തടസപ്പെടാതിരിക്കാനുള്ള ജാഗ്രത നമുക്കുണ്ടാവണം. ഇത് നമ്മുടെ നഗരമാണ്, അതിന്റെ വികസനമാണ് ആത്യന്തിക ലക്‌ഷ്യം. അത് പൂർത്തിയാക്കാൻ എല്ലാവരുടെയും സഹകരണം തുടർന്നും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. നഗരസഭ മുന്നോട്ട്... പ്രിയ നഗരവാസികൾ ഒപ്പമുണ്ടാകണം...
https://www.facebook.com/Malayalivartha