തമിഴ്‌നാടിന്റെ അപ്രതീക്ഷിത നീക്കത്തിൽ വലഞ്ഞ് ജനം; മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും വെള്ളം തുറന്നു വിട്ടതോടെ വള്ളക്കടവിലെ മിക്ക വീടുകളിലും വെള്ളം കയറി; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സ്ഥലം സന്ദർശിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും സെക്കന്റില്‍ 12,654 ഘന അടി ജലം രാത്രിയില്‍ തമിഴ്നാട് തുറന്നുവിട്ടതോടെ വള്ളക്കടവിലെ മിക്ക വീടുകളിലും വെള്ളം കയറി. പ്രദേശത്ത് പ്രളയ സമാനമായ സ്ഥിതിയാണ് ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ രാത്രി വള്ളക്കടവ്, കറുപ്പുപാലം പ്രദേശത്തെത്തി.
രാത്രി ഒമ്ബത് മണിയോടെയാണ് വെള്ളം തുറന്നു വിട്ടത്. കേരളത്തിന്‍്റെ നിരന്തരമായ ആവശ്യം തള്ളിയാണ് രാത്രിയില്‍ വന്‍തോതില്‍ അണക്കെട്ടില്‍ നിന്നും ജലം തമിഴ്നാട് അധികൃതര്‍ തുറന്നുവിട്ടത്.
നദിയില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ വള്ളക്കടവ് പാലം മുങ്ങുന്ന സ്ഥിതിയാണ് നിലവിലുള്ളത്. പകല്‍ ജലം ഒഴുക്കുന്നത് കുറച്ച ശേഷമാണ് രാത്രി ജലനിരപ്പ് ഉയര്‍ന്നതിന്റെ പേരില്‍ സ്പില്‍വേയിലെ ഒമ്ബത് ഷട്ടറുകള്‍ 120 സെ.മീ ഉയര്‍ത്തി ഇടുക്കിയിലേക്ക് കൂടുതല്‍ ജലം തുറന്നു വിട്ടത്.
https://www.facebook.com/Malayalivartha