സ്റ്റാലിനും കാലുമാറി... മഴ വീണ്ടും കനത്തതോടെ ഇടുക്കി ഡാം തുറന്നു; പുറത്തേക്ക് ഒഴുക്കുന്നത് 40 ഘനയടി വെള്ളം; മുല്ലപ്പെരിയാറില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ വെള്ളം ഒഴുക്കിവിട്ട് തമിഴ്‌നാട്; പാതിരാത്രിയില്‍ വീണ്ടും വെള്ളം തുറക്കുമെന്ന ആശങ്ക നിലനില്‍ക്കേ മന്ത്രി റോഷി അഗസ്റ്റിന്‍ മുല്ലപ്പെരിയാറിലെത്തി

ഒരുവശത്ത് ഇടുക്കി മറുവശത്ത് മുല്ലപ്പെരിയാര്‍. മഴ കനത്തതോടെ മലയാളികള്‍ ആശങ്കയിലാണ്. ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ നീരൊഴുക്കും ശക്തമാണ്.
പുതിയ പശ്ചാത്തലത്തില്‍ ഇടുക്കി ഡാം രാവിലെ ആറു മണിയോടെ തുറന്നു. 40 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ചെറുതോണി ഡാമിന്റെ മൂന്നാം നമ്പര്‍ ഷട്ടര്‍ 40 മുതല്‍ 150 സെന്റിമീറ്റര്‍ വരെയാണ് ഉയര്‍ത്തിത്. പെരിയാറിന്റെയും ചെറുതോണി പുഴയുടെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.
പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആവശ്യമായ മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. മുല്ലപ്പെരിയാര്‍ ഡാമിന്റെ തുറന്ന 9 ഷട്ടറുകളില്‍ മൂന്നെണ്ണം അടച്ചു. ഷട്ടറുകള്‍ 120 സെന്റിമീറ്റര്‍ വീതമായിരുന്നു ഉയര്‍ത്തിയത്. മുല്ലപ്പെരിയാര്‍ ഡാമില്‍നിന്ന് വന്‍ തോതില്‍ വെള്ളം പുറത്തേക്കൊഴുക്കാന്‍ തുടങ്ങിയതോടെ വള്ളക്കടവില്‍ പെരിയാര്‍ തീരത്തെ വീടുകളില്‍ വെള്ളം കയറിയിരുന്നു. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി.
അതേസമയം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ കാല് മാറിയത് പോലെയാണ്. മുല്ലപ്പെരിയാറില്‍ വെള്ളം ഒഴുക്കുന്നത് യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ്. മാനണ്ഡങ്ങളൊന്നും പാലിക്കാതെയാണ് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് തമിഴ്‌നാട് കൂട്ടിക്കൊണ്ടിരിക്കുന്നത്. രാത്രിയില്‍ കൂടുതല്‍ വെള്ളം ഒഴുക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഇടുക്കി ഡാം തുറക്കാന്‍ കേരളം തീരുമാനിച്ചത്.
മുല്ലപ്പെരിയാറില്‍ നിന്ന് വന്‍തോതില്‍ ജലം ഒഴുക്കി വിടാന്‍ തുടങ്ങിയതോടെ പെരിയാറിന്റെ തീരത്തുള്ള വീടുകളില്‍ വെള്ളം കയറി. കഴിഞ്ഞ ദിവസം രാത്രി 8.30നാണു ഷട്ടറുകള്‍ 120 സെന്റിമീറ്ററിലേക്ക് ഉയര്‍ത്തിയത്. കറുപ്പ് പാലം ഇഞ്ചിക്കാട്, ആറ്റോരം, വികാസ് നഗര്‍, വള്ളക്കടവ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ വീടുകളിലേക്ക് വെള്ളമെത്തി. പ്രദേശവാസികളെ ക്യംപുകളിക്ക് മാറ്റി. പെരിയാര്‍ ചപ്പാത്ത് നിറഞ്ഞു വെള്ളമൊഴുകി.
പ്രദേശത്ത് എന്‍ഡിആര്‍എഫ്, അഗ്‌നിശമന സേന, പൊലീസ് എന്നീ വിഭാഗങ്ങള്‍ ക്യാപ് ചെയ്യുന്നുണ്ട്. മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. പെരിയാര്‍ തീരത്തുള്ളവര്‍ കനത്ത ആശങ്കയിലാണ്.
രാത്രികാലങ്ങളില്‍ തമിഴ്‌നാട് മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നത് സംബന്ധിച്ച് കേരളത്തിന്റെ പ്രതിഷേധം മേല്‍നോട്ട സമിതിയെ അറിയിച്ചിട്ടുണ്ടെന്നും സുപ്രീം കോടതിയെ വിവരം അറിയിക്കുമെന്നു മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
അതേസമയം മുല്ലപ്പെരിയാര്‍ ബേബിഡാമിനു മുന്നിലെ 15 മരങ്ങള്‍ മുറിച്ചു മാറ്റാന്‍ തമിഴ്‌നാടിന് അനുമതി നല്‍കി ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്റെ വിവാദ ഉത്തവിന് ഇന്ന് ഒരു മാസം തികയുമ്പോഴും ആരുടെ നിര്‍ദേശപ്രകാരമാണ് ഉത്തരവിറക്കിയതെന്ന ചോദ്യം ബാക്കി. കേരളത്തില്‍ രാഷ്ട്രീയക്കൊടുങ്കാറ്റായ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സിപിഎമ്മും വിഷയം മറന്ന മട്ടാണ്.
മുഖ്യമന്ത്രിയും ജലവിഭവ, വനം മന്ത്രിമാരും അറിയാതെയാണ് ഉത്തരവിറക്കിയതെന്നാണു സര്‍ക്കാര്‍ വിശദീകരണമെങ്കിലും ഇരുസംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കവിഷയത്തില്‍ സര്‍ക്കാരിന്റെ അറിവില്ലാതെ ഉത്തരവിറങ്ങുമോ എന്നാണു ചോദ്യം. ഉത്തരവിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന് ഇപ്പോഴും ആവര്‍ത്തിക്കുന്നു ജലവിഭവമന്ത്രി റോഷി അഗസ്റ്റിനും വനംമന്ത്രി എ.കെ.ശശീന്ദ്രനും.
സര്‍ക്കാര്‍ നിലപാടുകള്‍ക്കു വിരുദ്ധമായി ഉത്തരവിറക്കിയെന്ന് ആരോപിച്ച് ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ സ്ഥാനത്തു നിന്നും ബെന്നിച്ചന്‍ തോമസിനെ സസ്‌പെന്‍ഡ് ചെയ്താണു വിവാദത്തില്‍നിന്നു സര്‍ക്കാര്‍ തല്‍ക്കാലം തടിയൂരിയത്. ഉത്തരവ് ആദ്യം മരവിപ്പിച്ചു, പിന്നീടു റദ്ദാക്കുകയും ചെയ്തു. അതിനിടെ മുല്ലപ്പെരിയാര്‍ രാത്രി തുറന്ന് വിടുന്നതിനിടെ വലിയ പ്രതിഷേധം തുടരുന്നത്.
https://www.facebook.com/Malayalivartha