കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും തന്റെ മാധ്യമ ധർമ്മത്തെ വിൽപ്പന ചരക്കാക്കാൻ നികേഷ് വിസമ്മതിച്ചുവെന്നതാണ് അദ്ദേഹത്തെ വേറിട്ടു നിർത്തുന്ന മാനം;സ്വതന്ത്രമായ നിലപാടെടുത്ത് നികേഷ് മുന്നോട്ട് പോകുന്നു; പി.കെ. നാരായണൻ മാസ്റ്റർ പുരസ്കാരം മാധ്യമ പ്രവർത്തകൻ എം.വി. നികേഷ് കുമാറിന് സമ്മാനിച്ച് ഡോ .തോമസ് ഐസക്ക്

പി.കെ. നാരായണൻ മാസ്റ്റർ പുരസ്കാരം മാധ്യമ പ്രവർത്തകൻ എം.വി. നികേഷ് കുമാറിന് സമ്മാനിച്ചുവെന്ന കാര്യം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരിക്കുകയാണ് ഡോ .തോമസ് ഐസക്ക് .അദ്ദേഹത്തിന്റ വാക്കുകൾ ഇങ്ങനെ; നികേഷ് കുമാറിന്റെ ദൃശ്യമാധ്യമ പരിചയത്തിന് ഏതാണ്ട് അതിന്റെ ചരിത്രത്തോലം തന്നെ ദൈർഘ്യമുണ്ട്.
1996-ൽ സിംഗപ്പൂരിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം തുടങ്ങിയപ്പോൾ വാർത്ത അവതാരകനായി നികേഷ് ഉണ്ടായിരുന്നു. പിന്നീട് 2003-ൽ മലയാളത്തിലെ ആദ്യത്തെ വാർത്താ ചാനലായ ഇന്ത്യാവിഷനു രൂപം നൽകി. മലയാളത്തിൽ ഒരു വാർത്താ ചാനലിനു വിജയസാധ്യതയുണ്ടോയെന്നു ശങ്കിച്ചവർക്കെല്ലാമുള്ള മറുപടിയായിരുന്നു ഈ ചാനലിന്റെ നടത്തിപ്പ്. ഇന്ന് ഏറ്റവും കൂടുതൽ വാർത്താ ചാനലുകളുള്ള സംസ്ഥാനങ്ങളിൽ ഒന്നാണു കേരളം.
റിപ്പോർട്ടർ ചാനലിനു രൂപം നൽകിയപ്പോൾതന്നെ അതൊരു ഇന്ററാക്ടീവ് മീഡിയ ആയി ഉയർത്തണമെന്ന ആശയം പങ്കിടുകയുണ്ടായി. ഇന്ന് റിപ്പോർട്ടർ ചാനൽ ഒരു ന്യൂസ് പോർട്ടലായി പ്രവർത്തിക്കുമ്പോൾ ഈയൊരു സങ്കൽപ്പം യഥാർത്ഥത്തിൽ പ്രാവർത്തികമാവുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും തന്റെ മാധ്യമ ധർമ്മത്തെ വിൽപ്പന ചരക്കാക്കാൻ നികേഷ് വിസമ്മതിച്ചുവെന്നതാണ് അദ്ദേഹത്തെ വേറിട്ടു നിർത്തുന്ന മാനം.
സ്വതന്ത്രമായ നിലപാടെടുത്ത് നികേഷ് മുന്നോട്ട് പോകുന്നു. കരിവള്ളൂർ മുരളി പ്രൗഡമായ അനുമോദന പ്രസംഗം നടത്തി. സഹകരണ മേഖലയിലെ സമഗ്ര സംഭാവന കണക്കിലെടുത്ത് മുതിർന്ന സഹകാരി ഐ.വി. ശിവരാമനെയും ചടങ്ങിൽവച്ച് ആദരിക്കുകയുണ്ടായി. കളഞ്ഞുകിട്ടിയ 2 ലക്ഷം രൂപ ഉടമസ്ഥനു തിരിച്ചു നൽകി മാതൃകയായ ഓട്ടോഡ്രൈവർ സലീമിനെ അനുമോദിച്ചു.
പി.കെ. നാരായണൻ മാസ്റ്റർ വളർത്തിയെടുത്ത പെരുവമ്പ്രത്തെ ഗാന്ധിസ്മാരക വായനശാല ഗ്രന്ഥാലയത്തിന്റെ മുന്നിൽ അതീവ ആകർഷകമായ ഒരു തുറന്ന ഓഡിറ്റോറിയമുണ്ട്. ടി.വി. രാജേഷിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നാണ് ഇതിനു പണം ലഭ്യമാക്കിയത്. ഇന്ന് ഏതാണ്ട് സ്ഥിരമായി പൊതുസംവാദങ്ങളുടെയും ചടങ്ങുകളുടെയും വേദിയായി പെരുവമ്പ്രം പികെ സ്ക്വയർ മാറിയിട്ടുണ്ട്. (ലൈബ്രറിയുടെ ഫോട്ടോ അവസാനം).
https://www.facebook.com/Malayalivartha