സന്ദീപിൻ്റെ രണ്ട് കുഞ്ഞുമക്കൾ വല്ലാതെ നൊമ്പരപ്പെടുത്തുന്നു;ഒരു നാടിനാകെ പ്രിയപ്പെട്ടവനായിരുന്ന സന്ദീപിനെ ആസൂത്രിതമായാണ് ആർഎസ്എസ് സംഘം കൊലപ്പെടുത്തിയത്;ആർഎസ്എസ്-ബിജെപി സംഘം കൊലപ്പെടുത്തിയ സിപിഐഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറിൻ്റെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് കെ കെ ഷൈലജ ടീച്ചർ

ആർഎസ്എസ്-ബിജെപി സംഘം കൊലപ്പെടുത്തിയ സിപിഐഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറിൻ്റെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് കെ കെ ഷൈലജ ടീച്ചർ. സന്ദീപിൻ്റെ രണ്ട് കുഞ്ഞുമക്കൾ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. ഒരു നാടിനാകെ പ്രിയപ്പെട്ടവനായിരുന്ന സന്ദീപിനെ ആസൂത്രിതമായാണ് ആർഎസ്എസ് സംഘം കൊലപ്പെടുത്തിയത്.
സംഘപരിവാരത്തിൻ്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ സമാധാനപൂർണമായ പ്രതിരോധം പടുത്തുയർത്താൻ ജനങ്ങൾ തയ്യാറാവണമെന്ന് കെ കെ ഷൈലജ ടീച്ചർ. നേരത്തെ അദ്ദേഹത്തെ പറ്റി കെ കെ ഷൈലജ ടീച്ചർ പറഞ്ഞിരുന്നു. ആ വാക്കുകൾ ഇങ്ങനെ ആയിരുന്നു ; പത്തനംതിട്ട തിരുവല്ലയിൽ സിപിഐഎം പെരിങ്ങര ലോക്കൽ സെക്രട്ടറിയും മുൻ പഞ്ചായത്ത് അംഗവുമായിരുന്ന പി ബി സന്ദീപിനെ ആർ എസ് എസ് സംഘം ക്രൂരമായി വെട്ടി കൊലപ്പെടുത്തിയിരിക്കുന്നു.
പഞ്ചായത്ത് അംഗമെന്ന നിലയിൽ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ ജനങ്ങളെയും ചേർത്ത് നിർത്തിയ സന്ദീപിൻ്റെ പ്രവർത്തനം അദ്ദേഹത്തെ നാട്ടുകാരുടെ പ്രിയപ്പെട്ടവനാക്കി. പ്രളയകാലത്തും കൊവിഡ് മഹാമാരിയുടെ കാലത്തുമെല്ലാം നാട്ടിലാകെ നിറഞ്ഞ് നിന്ന മനുഷ്യ സ്നേഹിയായ ഒരു ചെറുപ്പക്കാരനെയാണ് ആർ എസ് എസിൻ്റെ വിധ്വംസക രാഷ്ട്രീയം കൊലക്കത്തിക്ക് ഇരയാക്കിയത്.
തികച്ചും സമാധനപരമായ അന്തരീക്ഷം നിലനിൽക്കുന്ന തലശേരിയിൽ പരസ്യമായി വർഗീയവിദ്വേഷം വളർത്തുന്ന മുദ്രാവാക്യങ്ങൾ ഉയർത്തി നടത്തിയ പ്രകടനം നാം കണ്ടതാണ്. പരിഷ്കൃത, പുരോഗമന സമൂഹത്തിന് ഒരു തരത്തിലും യോജിക്കാത്ത വെറുപ്പിൻ്റെയും, വിഭജനത്തിൻ്റെയും, മൃഗീയ രാഷ്ട്രീയത്തിൻ്റെയും പ്രയോക്താക്കളാണ് ആർ എസ് എസ് എന്ന് ഓരോ അവസരത്തിലും അവർ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. കൊലപാതകികൾക്കും കൊലപാതക രാഷ്ട്രീയത്തിനുമെതിരെ ജനകീയ പ്രതിഷേധമുയർത്താനും തിരുത്തൽ ശക്തിയാവാനും നമുക്ക് കഴിയണം.
https://www.facebook.com/Malayalivartha