രാത്രി ഒന്നരയോടെ എടിഎം കൗണ്ടറിനുള്ളിൽ കണ്ടത് അതിഭീകരമായ കാഴ്ച്ച! എടിഎം കൗണ്ടറിനുള്ളിൽ രക്തത്തിൽ കുളിച്ച് യുവാവ്; കഴുത്ത് മുറിഞ്ഞ നിലയിൽ യുവാവിനെ കണ്ടത് രാത്രി പട്രോളിംഗ് സംഘം

കുറ്റിപ്പുറം നഗരത്തിലെ എടിഎം കൗണ്ടറിനുള്ളിൽ കഴുത്ത് മുറിഞ്ഞ നിലയിൽ യുവാവിനെ കണ്ടെത്തി.ഈ സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. യുവാവ് ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. യുവാവ് അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ വ്യക്തമാക്കി .
രണ്ട് ദിവസത്തിനുള്ളിൽ യുവാവിന്റെ മൊഴിയെടുക്കാൻ സാധിക്കുമെന്നാണ് പോലീസ് കരുതുന്നത് . കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെയായിരുന്നു പരിക്കേറ്റ നിലയിൽ യുവാവിനെ കണ്ടത്. തിരൂർ റോഡിലുള്ള എടിഎം കൗണ്ടറിനുള്ളിൽ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു യുവാവ് . ഉടനെ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചു .
കുറ്റിപ്പുറം സ്റ്റേഷനിലെ രാത്രി പട്രോളിംഗ് സംഘമാണ് ആശുപത്രിയിലെത്തിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി എടിഎം കൗണ്ടറിലെയും സമീപത്തെ കെട്ടിടത്തിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധന വിധേയമാക്കുന്നുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. അതിന് ശേഷം മാത്രമേ എന്താണ് നടന്നതെന്ന് അറിയുവാൻ സാധിക്കൂ.
https://www.facebook.com/Malayalivartha