പണത്തിനും സ്വര്‍ണത്തിനുമായി ആര്‍ത്തിമൂത്ത് കുറെ പേര്‍... ഭത്തൃവീട്ടുകാര്‍ കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ടെന്ന് പരാതി നല്‍കി നവവധു

കേരളത്തില്‍ സ്ത്രീധന പീഡനം തുടര്‍ കഥയാകുകയാണ്. സ്ത്രീധനം ചോദിക്കുന്നത് നിയമപരാമായി തെറ്റാണെന്ന് അറിഞ്ഞിട്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് നമ്മുടെ നിയമത്തെ ആളുകള്‍ പേടിക്കുന്നില്ല എന്നതിന് തുല്യമാണ്. സംസ്ഥാനത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യപോലുള്ള എത്ര സംഭവങ്ങള്‍ അറിഞ്ഞിട്ടും വീണ്ടും വീണ്ടും ആളുകള്‍ ഇത് ആവര്‍ത്തിക്കുകയാണ്.
ഇപ്പോള്‍ വിവാഹം നടന്ന് മൂന്നുമാസം തികയും മുമ്പേ കൂടുതല്‍ സ്വര്‍ണത്തിനും പണത്തിനുമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. ഭര്‍ത്താവ് മാതമംഗലം പേരൂരിലെ രഞ്ജിത്, മാതാപിതാക്കളായ ജനാര്‍ദനന്‍, രാജലക്ഷ്മി എന്നിവര്‍ക്കെതിരെയാണ് ഗാര്‍ഹിക പീഡനത്തിന് കേസെടുത്തത്.
2019 മാര്‍ച്ചിലാണ് ഇവരുടെ വിവാഹം നടന്നത്. എന്നാല്‍, വിവാഹം നടന്ന് മൂന്നുമാസം തികയും മുമ്‌ബേ കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് 2019 ജൂണ്‍ മുതല്‍ 2021 ജനുവരി വരെ ഭര്‍തൃഗൃഹത്തില്‍ ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
https://www.facebook.com/Malayalivartha