ചായക്കടയില്‍ നിരോധിത ലഹരിവസ്തു വില്‍പന നടത്തിയ കടയുടമ അറസ്റ്റില്‍ ; രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പോലീസിന്റെ അന്വേഷണം

ചായക്കടയില്‍ നിരോധിത ലഹരിവസ്തുക്കള്‍ വില്‍പന നടത്തിയതിന് കടയുടമ അറസ്റ്റില്‍. സുല്‍ത്താന്‍ ബത്തേരി ടൗണില്‍ ബിഎസ്എന്‍എല്‍ എക്‌സ്‌ചേഞ്ചിന് മുന്‍വശത്തായി പ്രവര്‍ത്തിക്കുന്ന പ്രകൃതി ടീ സ്റ്റാര്‍ നടത്തിയ ചുണ്ടന്‍പറ്റ വീട്ടില്‍ സ്‌കൂള്‍കുന്ന സ്വദേശി ഉമ്മര്‍ ആണ് പിടിയിലായത്.
കടയില്‍ നിന്നും ലഹരി മിശ്രിത പുകയില ഉല്‍പ്പന്നങ്ങളായ ഹാന്‍സ്, കൂള്‍ എന്നിവ വില്‍പന നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് വയനാട് ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ സേനാംഗങ്ങളും
ബത്തേരി സബ് ഇന്‍സ്‌പെക്ടര്‍ എഎന്‍ കുമാരനും സംഘവും നടത്തിയ പരിശോധനയിലാണ് ലഹരി ഉല്‍പ്പന്നങ്ങള്‍ പിടിച്ചത്. പാക്കറ്റ് ഹാന്‍സ്, കൂള്‍ എന്നീ ലഹരി മിശ്രിത പുകയില ഉല്‍പ്പന്നങ്ങളും വില്‍പന നടത്തി ശേഖരിച്ച രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha