ചെങ്കല്ലുകള്‍ വീണു കാബിന്‍ മൂടി..... ചെങ്കല്‍ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു രണ്ടു പേര്‍ മരിച്ച അപകടത്തില്‍ ഇരുവരെയും പുറത്തെടുക്കാനായത് അരമണിക്കൂറിനു ശേഷം....

ചെങ്കല്ലുകള്‍ വീണു കാബിന്‍ മൂടി..... ചെങ്കല്‍ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു രണ്ടു പേര്‍ മരിച്ച അപകടത്തില്‍ ഇരുവരെയും പുറത്തെടുക്കാനായത് അരമണിക്കൂറിനു ശേഷം.... ചെങ്കല്ലുകള്‍ വീണു കാബിന്‍ മൂടിയതോടെയാണ് ഇരുവരും കുടുങ്ങിയത്.
ഇന്നു പുലര്‍ച്ചെ 4.45ഓടെയായിരുന്നു അപകടം. ലോറി ഡ്രൈവര്‍ ഇരിട്ടി വിളമന കുന്നോംച്ചാല്‍ പുന്നത്താനത്ത് വീട്ടില്‍ അജിയെന്നു വിളിക്കുന്ന പി.വി. അരുണ്‍ വിജയന്‍ ( 38 ), ലോഡിംഗ് തൊഴിലാളി വിളമന അമ്പലത്തട്ടിലെ ഞാലിയ മാര്‍ക്കിള്‍ എന്‍.എം. രവീന്ദ്രന്‍ (53) എന്നിവരാണ് മരിച്ചത്.
ഇരിട്ടി കുന്നോത്തുനിന്നു ചെങ്കല്ലുമായി വടകരയിലേക്കു പോകുന്നതിനിടെയായിരുന്നു അപകടം നടന്നത്. മട്ടന്നൂര്‍ പെട്രോള്‍ പമ്പ് കഴിഞ്ഞ ഉടന്‍ നിയന്ത്രണം വിട്ട ലോറി ഹാപ്പി വെഡിംഗിന്റെ മുന്‍ വശത്തെ ഭിത്തിയിലിടിച്ചു കാര്‍ പാര്‍ക്കിംഗ് ഏരിയയിലേക്കു പോകുന്ന റോഡിലേക്കു മറിയുകയായിരുന്നു.
ലോറിയുടെ മുന്‍ഭാഗം റോഡില്‍ കുത്തി വീണു സമീപത്തെ കെട്ടിടത്തിന്റെ ചുമരില്‍ തട്ടി നില്‍ക്കുകയായിരുന്നു. െ്രെഡവരുടെ കാമ്പിനിലേക്കു ലോറിയിലെ ചെങ്കല്ല് വന്നു വീണു കിടന്നതിനാല്‍ ഇരുവരും കുടുങ്ങി കിടക്കുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നു മട്ടന്നൂരില്‍നിന്നു അഗ്‌നിശമന വിഭാഗമെത്തി അര മണിക്കുറോളം പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്.
കാബിനുള്ളില്‍ ഇരുവരും കുടുങ്ങിയതിനാല്‍ ക്രെയിന്‍ ഉപയോഗിച്ചു ക്യാബിന്‍ ഭാഗം മുറിച്ചു മാറ്റിയാണ് ഇരുവരെയും പുറത്തെടുത്തത്. ഉടന്‍ രണ്ടുപേരെയും മട്ടന്നൂര്‍ എച്ച്എന്‍സി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. െ്രെഡവര്‍ ഉറങ്ങി പോയതാണോ അല്ലെങ്കില്‍ എതിരെ വന്ന വാഹനത്തിനു സൈഡ് നല്‍കുമ്പോഴാണോ അപകടം നടന്നതെന്നു വ്യക്തമല്ല. ഹാപ്പി വെഡിംഗിനു മുന്നിലെ ട്രാന്‍സ്‌ഫോമറിനും വൈദ്യുത തൂണിനും ഇടയിലൂടെ പോയാണ് റോഡിലേക്കു ലോറി വീണത്. എച്ച്എന്‍സി ഹോസ്പിറ്റലില്‍ സൂക്ഷിച്ച മൃതദേഹം മൂന്ന് മണിക്കൂര്‍ കഴിഞ്ഞിട്ടും ഇന്‍ക്വസ്റ്റ് നടത്താന്‍ പോലീസ് എത്താത്തതിനാല്‍ ജനങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
പിന്നീട് എത്തിയ മട്ടന്നൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha