കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തിൽ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കെതിരെ നടപടി വേണം ; സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്ന് ഡോ.മേധാ പട്കര്‍

സി.പി.എം കുടുംബാംഗമായിരുന്ന അനുപമയുടെ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി ദത്ത് നല്‍കിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്ന് ഡോ.മേധാ പട്കര്‍. നിയമ നടപടികള്‍ പൂര്‍ത്തിയാക്കാത്ത ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കെതിരെ നടപടി എടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
വനിതാ സംഘടനകളും ഈ വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും മേധാപട്കര്‍ പറഞ്ഞു. കെ. റയിലുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ എത്തിയതായിരുന്നു അവര്‍. ഇതിനുമുമ്ബ് വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് കേരളത്തില്‍ നടത്തിയ പദയാത്രയിലും മേധ പട്കര്‍ പങ്കെടുത്തിരുന്നു.
https://www.facebook.com/Malayalivartha