ഗവര്‍ണറുടെ വിമര്‍ശനം മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരം.....അല്‍പ്പമെങ്കിലും ആത്മാഭിമാനം ഉണ്ടെങ്കില്‍ രാജിവയ്‌ക്കണം..... തുടര്‍ ഭരണം പിണറായിയെ മത്തുപിടിപ്പിച്ചിരിക്കുകയാണെന്ന് എംടി രമേശ്

സര്‍വകലാശാലകളിലെ ബന്ധു നിയമനങ്ങള്‍ക്കെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ വിമര്‍ശനം മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരമാണെന്ന് ബിജെപി നേതാവ് എംടി രമേശ്. അല്‍പ്പമെങ്കിലും ആത്മാഭിമാനം ഉണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവയ്‌ക്കണം. പച്ചയായ ഭരണഘടനാ ലംഘനമാണ് നടക്കുന്നതെന്നും എം.ടി രമേശ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
എംടി രമേശിന്റെ ഫേസ്ബുക്ക് പോസ്റ്റ്
സര്‍വ്വകലാശാലകളുടെ സ്വയംഭരണാവകാശം ഏ.കെ.ജി സെന്‍്ററില്‍ പണയപ്പെടുത്താനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖത്ത് കിട്ടിയ പ്രഹരമാണ് ഗവര്‍ണറുടെ വിമര്‍ശനം. സര്‍വ്വകലാശാലകളുടെ സ്വയംഭരണാവകാശത്തിനപ്പുറം ഗവര്‍ണറുടെ അധികാര പരിധിയില്‍ കൈകടത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. താന്‍ നിയമിച്ച ഒരു സര്‍ക്കാരില്‍ ഗവര്‍ണര്‍ തന്നെ അവിശ്വാസം പ്രകടിപ്പിച്ച സാഹചര്യത്തില്‍ അല്‍പം ആത്മാഭിമാനമുണ്ടെങ്കില്‍ മുഖ്യമന്ത്രി ആ കസേരയില്‍ നിന്ന് മാറിനില്‍ക്കണം.
സര്‍വ്വകലാശാലകളിലെ തൂപ്പുകാരെ മുതല്‍ വൈസ് ചാന്‍സലറെയും അധ്യാപകരെയും വരെ പാര്‍ട്ടി കത്തു നല്‍കി നിയമിക്കുന്ന സ്ഥിതിയാണുള്ളത്. പച്ചയായ ഭരണഘടന ലംഘനമാണ് നടക്കുന്നത്. കണ്ണൂര്‍ സര്‍വ്വകലാശാല വി.സി നിയമനവും സംസ്കൃത സര്‍വ്വകലാശാല വി.സി നിയമനവും ഒടുവിലെ ഉദാഹരണങ്ങള്‍.നിയമ വിരുദ്ധമായി കണ്ണൂര്‍ വി.സിക്ക് തുടര്‍ നിയമനം നല്‍കിയതും സംസ്ക്യത സര്‍വ്വകലാശാല നിയമനത്തിന് ഒറ്റ പേര് മാത്രം നിര്‍ദ്ദേശിച്ചതും നിയമവിരുദ്ധമായിട്ടാണ്. തികഞ്ഞ സ്വജനപക്ഷപാതവും അന്ധമായ രാഷ്ട്രീയവല്‍ക്കരണവുമാണ് സര്‍വ്വകലാശാല തലങ്ങളില്‍ നടക്കുന്നത്. സത്യപ്രതിജ്ഞ ലംഘനം നടത്തിയ മുഖ്യമന്ത്രിക്കെതിരെ ജനരോഷം ശക്തമാണ്. തുടര്‍ ഭരണം മുഖ്യമന്ത്രിയെ മത്തുപിടിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha