ഡി.പി.ആർ പുറത്ത് വിടാതെ എന്തിനാണ് സിൽവർ ലൈൻ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കണമെന്ന വാശി? സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഈ പദ്ധതി എന്താണെന്ന് അറിയില്ല; കോടിയേരിയുടെ നിസഹായാവസ്ഥയിൽ സഹതാപമുണ്ടെന്ന് വിഡി സതീശൻ

ഡി.പി.ആർ പുറത്ത് വിടാതെ എന്തിനാണ് സിൽവർ ലൈൻ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കണമെന്ന വാശി എന്തിനെന്ന് വിഡി സതീശൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ഡി.പി.ആർ പുറത്ത് വിടാതെ എന്തിനാണ് സിൽവർ ലൈൻ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കണമെന്ന വാശി.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഈ പദ്ധതി എന്താണെന്ന് അറിയില്ല. കോടിയേരിയുടെ നിസഹായാവസ്ഥയിൽ സഹതാപമുണ്ട്. ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല. സർക്കാരിന്റെ ധാർഷ്ട്യവും ധിക്കാരവും പ്രതിപക്ഷത്തോട് വേണ്ട. അതിനെ ചെറുത്ത് തോൽപ്പിക്കാനുള്ള കരുത്ത് യു.ഡി.എഫിനുണ്ടെന്ന് മുഖ്യമന്ത്രിക്ക് ബോധ്യപ്പെടും.
ഗവർണർ വി.സിയെ വിളിച്ച് വരുത്തി ആർക്കെങ്കിലും ഡീലിറ്റ് കൊടുക്കാൻ പറഞ്ഞിട്ടുണ്ടെങ്കിൽ അത് നിയമ വിരുദ്ധമാണ്. പക്ഷേ ഇവിടുത്തെ യഥാർഥ പ്രശ്നം അതല്ല . സർവകലാശാലകളുടെ കാര്യത്തിൽ സർക്കാരിന്റെ വഴിവിട്ട ഇടപെടലുകൾ ആദ്യം ഗവർണർ അംഗീകരിക്കുകയാണ് ചെയ്തത്. കണ്ണൂർ വി.സി നിയമനത്തിൽ തെറ്റ് പറ്റിയെന്ന് ഗവർണർക്ക് ബോധ്യം ഉണ്ടെങ്കിൽ തെറ്റ് തിരുത്തണം.
സർവകലാശാലകളുമായി ബന്ധപ്പെട്ട വിവാദത്തിൽ നിന്ന് ഒളിച്ചോടാനുള്ള തന്ത്രമാണ് ഡീലിറ്റുമായി ബന്ധപ്പെട്ട വാർത്തകൾ.ഡി.പി.ആർ വിവരങ്ങൾ പുറത്ത് വന്നപ്പോൾ കെ.റെയിൽ എത്ര മാത്രം ജനവിരുദ്ധ പദ്ധതിയാണെന്ന് ബോധ്യപ്പെടുന്നു. ഇടത് പക്ഷം എന്ന് പറഞ്ഞ് അഭിമാനിച്ചു നടക്കുന്നവർക്ക് ഈ പദ്ധതി നടപ്പാക്കാൻ കഴിയുമോ?
പ്രതിപക്ഷം ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞതിന് ശേഷം പദ്ധതി നടപ്പാക്കാനുള്ള ധൈര്യം സർക്കാരിനുണ്ടാ . ഇത് CPM ന്റെ ജില്ലാ സെക്രട്ടറിമാരെ നിശ്ചയിക്കുന്ന കാര്യമല്ല. ജനങ്ങളെ ബാധിക്കുന്ന പ്രശ്നമാണ്. വർഗീയ ശക്തികളുമായി ചേർന്ന് സമരം നടത്തേണ്ട ഗതികേട് UDF നില്ലെന്ന് മുഖ്യമന്ത്രി മനസിലാക്കണം.
https://www.facebook.com/Malayalivartha