ടൂറിസ്റ്റുകള്‍ക്ക് മോശം അനുഭവം ഉണ്ടാകാന്‍ പാടില്ല; കോവളം സംഭവം ഒറ്റപ്പെട്ടതെന്ന് മന്ത്രി വി ശിവന്‍കുട്ടി

കോവളം സംഭവം ഒറ്റപ്പെട്ടതെന്ന് മന്ത്രി വി ശിവന്‍കുട്ടി. സംഭവത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിച്ചതായും സംഭവത്തെ ഗൗരവമായി കാണുന്നതായും മന്ത്രി പറഞ്ഞു. സ്റ്റീഫന്റെ കോവളത്തെ 9 സെന്റ് ഭൂമിയുടെ വിഷയത്തിലെ തര്‍ക്കം പരിശോധിക്കാന്‍ ഫോര്‍ട്ട് എസിയെ ചുമതലപ്പെടുത്തി.
ടൂറിസ്റ്റുകള്‍ക്ക് മോശം അനുഭവം ഉണ്ടാകാന്‍ പാടില്ല. സംഭവത്തിന്റെപേരില്‍ പൊലീസിനെ ഒന്നടങ്കം മോശമാക്കുന്നത് ശരിയല്ലെന്നും പൊലീസ് എല്ലാ വിഷയങ്ങളിലും കൃത്യമായി ഇടപെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കിറ്റക്സ് വിഷയത്തില്‍ ലേബര്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് ലഭിച്ചതായും മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha