കേരളത്തിൽ തുടർ ഭരണത്തിന് കാരണമായത് കോവിഡ്..രോഗഭീതിമൂലം ആശങ്കയിൽ കഴിഞ്ഞിരുന്ന ജനങ്ങൾക്കിടയിൽ ഒരു രക്ഷക പരിവേഷം അണിയാൻ സർക്കാരിന് കഴിഞ്ഞു.... എന്നാൽ കോവിഡ് നിരക്കിലും കോവിഡ് മരണത്തിലും ഇന്ത്യയിൽ ഒന്നാം റാങ്ക് നേടിയതിന്റെ കാക്ക തൂവ്വലാണ് കേരളം ഇപ്പോൾ അണിഞ്ഞിരിക്കുന്നത്,കോവിഡ് കേരള രാഷ്ട്രീയത്തെ സ്വാധീനിക്കുന്നത് ഇങ്ങനെ ...

കേരളത്തിൽ LDF സർക്കാരിന്റെ ദുർഭരണത്തിന്റെ മുഖ്യ കാരണം കോവിഡാണ് .രോഗഭീതിമൂലം ആശങ്കയിൽ കഴിഞ്ഞിരുന്ന ജനങ്ങൾക്കിടയിൽ ഒരു രക്ഷക പരിവേഷം അണിയാൻ സർക്കാരിന് കഴിഞ്ഞു.കോവിഡ് വിവരങ്ങൾ എന്നും വൈകുന്നേരം മാധ്യമങ്ങളിലൂടെ ജനങ്ങളുമായി പങ്കുവെച്ച മുഖ്യമന്ത്രി പ്രതിച്ഛായ നിർമ്മാണത്തിൽ വിജയിച്ചു.
ലോക്‌ഡോൺ കാലത്ത് ഭക്ഷണ കിറ്റ്, സാമൂഹ്യ അടുക്കള, സാമൂഹ്യ പെൻഷൻ എന്നിങ്ങനെ ദാനധർമ്മാദികൾക്ക് ഖജനാവ് തുറന്നു വെച്ച മുഖ്യ മന്ത്രിയെ അന്നദാതാവായ പൊന്നുതമ്പുരാനായി വൈതാളികർ വാഴ്ത്തി.ആരോഗ്യമത്രി ടീച്ചറമ്മയ്ക്ക് കിട്ടിയ പുരസ്‌ക്കാര കൂമ്പാരങ്ങളും തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് പ്രചരണ ആയുധമാക്കി.
ഇപ്പോൾ എല്ലാം കീഴ്മേൽ മറിഞ്ഞിരിക്കുന്നു. കോവിഡ് നിരക്കിലും കോവിഡ്മരണത്തിലും ഇന്ത്യയിൽ ഒന്നാം റാങ്ക് നേടിയതിന്റെ കാക്ക തൂവ്വലാണ് കേരളം അണിഞ്ഞിരിക്കുന്നത് .കോവിഡ് കേരള രാഷ്ട്രീയത്തെ സ്വാധീനിക്കുന്നത് എങ്ങനെ എന്ന് ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു
https://www.facebook.com/Malayalivartha