അമ്പൂരി പുരവിമല കോളനി സന്ദർശനം; ആദിവാസി ഫണ്ടുകൾ തട്ടിയെടുക്കാൻ മാഫിയകൾ പ്രവർത്തിക്കുന്നതായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

ആദിവാസി ഫണ്ടുകൾ തട്ടിയെടുക്കാൻ മാഫിയകൾ പ്രവർത്തിക്കുന്നതായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഫണ്ടുകൾ പൂർണ്ണമായും ആദിവാസി ക്ഷേമത്തിന് എത്താതെ ബിനാമികളുടെ കൈകളിലാണ് എത്തുന്നത്. ഈ തട്ടിപ്പ് പൂർണമായും തടയാൻ കഴിയുന്നില്ല. ആദിവാസികൾ പുരോഗതിയിൽ എത്തിയാൽ മാത്രമേ സമൂഹത്തിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയൂ എന്നും ചെന്നിത്തല പറഞ്ഞു.
ദളിത്- ആദിവാസി മേഖലകളുടെ ഉന്നമനത്തിനായി കെപിസിസി പ്രസിഡന്റായിരിക്കെ ആവിഷ്കരിച്ച ഗാന്ധിഗ്രാമം പദ്ധതിയുടെ ഭാഗമായി അമ്പൂരിക്കടുത്ത് പുരവിമല ആദിവാസി കോളനിയിലെ പൊതു സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2007ൽ കെപിസിസി പ്രസിഡണ്ട് ആയിരിക്കെ തുടങ്ങിയ പദ്ധതി ആഭ്യന്തരമന്ത്രിയും പിന്നീട് പ്രതിപക്ഷനേതാവും ഇപ്പോഴും പുതുവർഷദിനത്തിലെ ഗാന്ധിഗ്രാം പരിപാടി തുടരുകയാണ്. യുഡിഎഫ് ഭരണകാലത്ത് ഇദ്ദേഹം സന്ദർശിച്ച കേരളത്തിലെ പതിനാല് ജില്ലകളിലെയും ഓരോ കോളനികൾ മാതൃക കോളനികളായി തെരെഞ്ഞെടുത്തു. പിന്നീട് സർക്കാർ ഓരോ കോളനിക്കും ഓരോ കോടി രൂപയുടെ വികസന പദ്ധതികളാണ് നടപ്പിലാക്കിയത്.
പുരവിമല കോളനിയിലെ അടിസ്ഥാന സൗകര്യം. സമയബന്ധിതമായി പൂർത്തിയാക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നു ചെന്നിത്തല പറഞ്ഞു.
അമ്പൂരി മുൻപഞ്ചായത്ത് പ്രസിഡന്റ് പി എ എബ്രഹാം അധ്യക്ഷനായിരുന്നു. ഡിസിസി പ്രസിഡന്റ് പാലോട് രവി, ആദിവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സി കെ കൃഷ്ണൻ, ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് കെ കെ ഷാജു എക്സ് എം എൽ എ, ..എ ടി ജോർജ് എക്സ് എംഎൽഎ, കെപിസിസി ഭാരവാഹികളായ മൺവിള രാധാകൃഷ്ണൻ,കരകുളം കൃഷ്ണപിള്ള ജ്യോതികുമാർ ചാമക്കാല, എസ് കെ അശോക് കുമാർ, ആർ വത്സലൻ, അഡ്വ. സി ആർ പ്രാണകുമാർ, എ കെ ശശി തുടങ്ങിയ നിരവധി നേതാക്കൾ പങ്കെടുത്തു.
*പുരവിമല കോളനിയ്ക്ക് നിരവധി പദ്ധതികൾ പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല*
തിരുവനന്തപുരം: വർഷങ്ങളായി അവഗണന നേരിടുന്ന അമ്പൂരിയിലെ പുരവി മലയിലെ ആദിവാസികൾക്ക് ആശ്വാസമേകുന്ന നിരവധി പ്രഖ്യാപനങ്ങളും സഹായങ്ങളുമാണ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയത്. സഹായങ്ങൾ പലതും തന്റെ ഗാന്ധി ഗ്രാം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നൽകിയത്. കോളനിയിൽ സ്വന്തമായി വീട്ടില്ലാത്ത രാധാമണിയ്ക്ക് 6 ലക്ഷം രൂപ ചിലവിൽ മൂന്ന് മാസത്തിനുള്ളിൽ വീട് വച്ച് നൽകും, നിർദ്ധനരായ മൂന്ന് വനിതകളുടെ വിവാഹത്തിന് ആവശ്യമായ ധനസഹായം നൽകും, കോളനിയിലെ മുഴുവൻ വിദ്യാർഥികൾക്കും സ്കൂൾ യൂണിഫോം നൽകും, കോളനിൽ ബീകോം പഠനം പൂർത്തിയാക്കിയ വിഷ്ണു പ്രിയയ്ക്ക് എംകോം പഠനത്തിന് ആവശ്യമായ സഹായം നൽകും അതോടപ്പം വിദ്യാത്ഥികൾക്ക് സഞ്ചരിക്കാൻ വാൻ വാങ്ങി നൽകും, ഇവ കൂടാതെ 10 കുട്ടികൾക്ക് ടാബും, ഡിഗ്രി പൂർത്തിയായ രണ്ട് കുട്ടികൾക്ക് ലാപ്പ് ടോപ്പും ചടങ്ങിൽ വച്ച് വിതരണം ചെയ്തു. ഇതോടപ്പം വിവിധ പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികളെ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. ആദിവാസികൾ ഉന്നയിച്ച പ്രധാന ആവശ്യങ്ങളായ അമ്പൂരിയിൽ നിന്നും പുരവിമല വരെയുള്ള റോഡ് സഞ്ചാരയോഗ്യമാക്കുക, ഹെൽത്ത് സബ് സെന്റർ സ്ഥാപിക്കുക തുടങ്ങിയ വിഷയങ്ങൾ നിയമസഭയുടെ എസ്.എസി / എസ്.ടി സബ്ജക്റ്റ് കമ്മിറ്റി അംഗം കൂടിയായ താൻ വകുപ്പ് മന്ത്രിമാരുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പ് നൽകി. ആദിവാസികളുടെ പട്ടയവിഷയും വിദ്യാർത്ഥികൾക്ക് ഓൺ ലൈൻ പഠനം സുഗമമാക്കാൻ മൊബൈൽ ടവർ സ്ഥാപിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കുമെന്ന് ചെന്നിത്തല അറിയിച്ചു.
കാണിമാരായ എം പാച്ചപ്പൻകാണി, കൊച്ചപ്പി കാണി, നാരായണൻ കാണി, കൃഷ്ണൻ കുട്ടി കാണി, സുകുമാരൻ കാണി, വേലായുധൻ കാണി, ചാക്കാപ്പാറ സുകുമാരൻകാണി, രാജേന്ദ്രൻ കാണി, പാച്ചൻ കാണി എന്നിവരേയും കോളനയിൽ വിദ്യാഭ്യാസ പ്രവർത്തനം നടത്തുന്ന ഉഷ ടീച്ചറേയും ആദരിച്ചു. രാവിലെ പത്തു മണിയോടെ ഗാന്ധി ഗ്രാമം പദ്ധതിയുടെ ഭാഗമായി അമ്പൂരി പുരവിമലയിൽ എത്തിയ ചെന്നിത്തലയെയും മകൻ ഡോ: രോഹിതിനേയും മറ്റ് നേതാക്കളേയും ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ആരതിയൊഴിഞ്ഞും നിറപുഞ്ചിരിയോടെയായിരുന്നു സ്വീകരിച്ചത്. ആദര സൂചകമായി ആദി വാസികൾ കുരുത്തോല തൊപ്പി അണിയിച്ചു. തുടർന്ന് സമ്മേളന നഗരിയിൽ എത്തിയാണ് ആദിവാസികളുമായി സംവദിച്ചത്. മൂന്ന് മണിക്കൂറോളം പുരവിമല കോളനിയിൽ വിനിയോഗിച്ച ചെന്നിത്തല ആദിവാസി മൂപ്പൻമാർക്കൊപ്പം ഉച്ച ഭക്ഷണം കഴിച്ചശേഷമാണ് മടങ്ങിയത്.
https://www.facebook.com/Malayalivartha