കെഎസ്ഇബിയുടെ ക്രൂരത; ബില്ല് അടയ്ക്കാത്തതിനെ തുടർന്ന് കൊവിഡ് രോഗിയുടെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചു; കൊവിഡ് ബാധിതരാണെന്ന് പറഞ്ഞിട്ടും കേൾക്കാതെ കെഎസ്ഇബി ഉദ്യോഗസ്ഥൻ

കൊവിഡ് രോഗിയോട് കെഎസ്ഇബിയുടെ ക്രൂരത. തിരുവനന്തപുരത്ത് വൈദ്യുതി ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് കൊവിഡ് ബാധിതരുടെ വീട്ടിലെ കണക്ഷന്‍ വിച്ഛേദിച്ചു. മുന്‍ കെഎസ്ഇബി ഉദ്യോഗസ്ഥനായ രാജനോ (82) ടാണ് കെഎസ്ഇബിയുടെ ഈ ക്രൂരത. രോഗിയാണെന്ന് പറഞ്ഞിട്ടും ബില്ല് അടയ്ക്കാൻ കെഎസ്ഇബി ഉദ്യോഗസ്ഥൻ സാവകാശം നൽകിയില്ലെന്ന് വയോധികൻ പറഞ്ഞു.
ഒടുവില്‍ അയല്‍വാസിയോട് ഫോണ്‍ വിളിച്ച് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കെഎസ്ഇബിയില്‍ പണം അടച്ചപ്പോഴാണ് കണക്ഷന്‍ നല്‍കാന്‍ അധികൃതര്‍ തയ്യാറായത്. കഴിഞ്ഞ ദിവസമാണ് രാജന്റെ മകള്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരീച്ചത്.
ഇതേതുടര്‍ന്ന് വീട്ടുകാര്‍ എല്ലാവരും നിരീക്ഷണത്തിലാണ്. ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വീട്ടില്‍ വന്നിരുന്നു. കൊവിഡ് ആണെന്നറിയിച്ചതിന് പിന്നാലെ കണക്ഷന്‍ കട്ട് ചെയ്യാതെ പോകുകയായിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും കെഎസ്ഇബി ഉദ്യോഗസ്ഥന്‍ വീട്ടിലെത്തുകയും കണക്ഷന്‍ കട്ട് ചെയ്തു. മേലുദ്യോഗസ്ഥന്റെ നിര്‍ദേശമാണെന്ന് പറഞ്ഞാണ് ഉദ്യോഗസ്ഥന്‍ കണക്ഷന്‍ വിച്ഛേദിച്ചതെന്ന് രാജന്‍ പറയുന്നു.
കണക്ഷൻ കട്ട് ചെയ്തതിന് പിന്നാലെ രാജൻ അയൽവാസികളോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പണം അടച്ചതോടെ കണക്ഷൻ തിരികെ നൽകാൻ അധികൃതർ തയാറായി.
https://www.facebook.com/Malayalivartha