സംശയങ്ങളും കുടുംബ തർക്കങ്ങളും കലാശിച്ചത് ക്രൂരമായ കൊലപാതകത്തിൽ; കൊല്ലം കടയ്ക്കലിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു; കൊലപാതകം നടന്നത് ഏഴുവയസുകാരൻ മകന്റെ മുന്നിൽ വച്ച്; സംഭവത്തിൽ പ്രതി കസ്റ്റഡിയിൽ

കൊല്ലം കടയ്ക്കലിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കോട്ടപ്പുറം ലത മന്ദിരത്തിൽ ജിൻസി (27) ആണ് കൊല്ലപ്പെട്ടത്ത്. സംഭവത്തിൽ ഭർത്താവ് ദീപുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഏഴുവയസുകാരൻ മകന്റെ മുന്നിൽ വച്ചാണ് കൊലപാതകം നടന്നത്.
ഇന്ന് വൈകിട്ട് നാലരയോടുകൂടിയാണ് നാടിനെ നടുക്കിയ കൊലപാതകം ഉണ്ടായത്. കശുവണ്ടി ഫാക്റ്ററിയിലെ തൊഴിലാളിയായിരുന്നു കൊല്ലപ്പെട്ട ജിൻസി. ജിൻസിയും ഭർത്താവ് ദീപുവും തമ്മിൽ സംശയങ്ങളുടെ പേരിൽ കുടുംബപ്രശ്‌നങ്ങൾ നിലനിന്നിരുന്നു. ഒരു മാസമായി ഇരുവരും അകന്ന് കഴിയുകയായിരുന്നു. ഇന്ന് വൈകുന്നേരത്തോടെ ജോലികഴിഞ്ഞ് ജിൻസി വീട്ടിലെത്തുമ്പോൾ ഭർത്താവ് വീട്ടിലുണ്ടായിരുന്നു. തുടർന്ന് ഇരുവരും വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു. തർക്കത്തിനിടെ വെട്ടുകത്തി ഉപയോഗിച്ച് ദീപു ജിൻസിയുടെ തലയിൽ വെട്ടിപ്പരിക്കേൽപ്പിച്ചു. ദീപു ജിസിയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച ഏഴുവയസുകാരൻ മകനെയും ഇയാൾ ആക്രമിച്ചു. പരിക്കേറ്റ കുട്ടി വീട്ടിൽ നിന്നും ഇറങ്ങിയോടി നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു. പ്രദേശവാസികൾ സഥലത്തെത്തി പരിക്കേറ്റ ജിൻസിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
തുടർന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് ദീപുവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇവർക്ക് ഏഴുവയസുകാരനായ മകനെ കൂടാതെ അഞ്ചു വയസുകാരിയായ ഒരു മകളുമുണ്ട്
https://www.facebook.com/Malayalivartha