കൊച്ചിയിലെ ഫ്‌ലാറ്റില്‍ ലഹരി പാര്‍ട്ടി.... പോലീസിനെ കണ്ട് യുവാവ് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചത് എട്ടാംനിലയില്‍ നിന്ന്; യുവാവിനെ കാക്കനാട് സ്വകാര്യ ആശുപ്രത്രിയില്‍ പ്രവേശിപ്പിച്ചു; യത് ലഹരി പാര്‍ട്ടി അറിഞ്ഞ് പൊലീസ് എത്തി; യുവതി ഉള്‍പ്പെടെ അഞ്ചു പേരെ പോലീസ് അറസ്റ്റു ചെയ്തു

കൊച്ചിയിലെ ഫ്‌ലാറ്റില്‍ ലഹരി പാര്‍ട്ടിനടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് എത്തിയ പൊലീസിനെ കണ്ട് ഫ്‌ലാറ്റിലെ എട്ടാംനിലയില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിന് പരിക്കേറ്റു. സംഭവത്തില്‍ യുവതി ഉള്‍പ്പെടെ അഞ്ചു പേരെ അറസ്റ്റു ചെയ്തു.
പതിനഞ്ച് നിലയിലുള്ള ഫ്‌ലാറ്റിലെ എട്ടാം നിലയില്‍ നിന്നാണ് യുവാവ് ചാടിയത്. കാര്‍ ഷെഡ്ഡിന്റെ അലൂമിനിയം ഷീറ്റിലേക്കാണ് യുവാവ് വീണത്. ഷീറ്റു തുളച്ചു താഴെ വീണ ഇയാളുടെ തോളെല്ലിനു പരിക്കേറ്റു.
യുവാവിനെ കാക്കനാട് സ്വകാര്യ ആശുപ്രത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്കു മുന്‍പാണ് സംഭവം. തൃക്കാക്കര നവോദയ ജങ്ഷനു സമീപമുള്ള ഫ്‌ലാറ്റില്‍ ലഹരിവിരുന്നു നടക്കുന്ന വിവരം അറിഞ്ഞാണ് പൊലീസ് പരിശോധനയ്‌ക്കെത്തിയത്.
ഇടുക്കി സ്വദേശിനി മരിയ ബിജു, കോഴിക്കോട് സ്വദേശി ഷിനോ മെര്‍വിന്‍, കൊല്ലം സ്വദേശികളായ റിജോ, നജീം ഷംസുദ്ദീന്‍, അനീഷ് അനി, കായംകുളം സ്വദേശി അതുല്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ 5 പ്രതികളെ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി, റിമാന്‍ഡ് ചെയ്തു. ഇവരില്‍നിന്ന് എംഡിഎംഎ, ഹഷിഷ് ഓയില്‍ എന്നിവ കണ്ടെടുത്തു. പരുക്കേറ്റയാളെ ആശുപത്രി വിടുന്ന മുറയ്ക്ക് കോടതിയില്‍ ഹാജരാക്കാനാണ് പൊലീസ് തീരുമാനം.
https://www.facebook.com/Malayalivartha