പുതുവര്‍ഷത്തില്‍ റെക്കോഡ് മദ്യവില്‍പന... കേരളം കുടിച്ച് തീര്‍ത്തത് 85 കോടിയുടെ മദ്യം; മുന്‍വര്‍ഷത്തെക്കാള്‍ 12 കോടിയുടെ വര്‍ധന

കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ നടന്ന പുതുവത്സരാഘോഷത്തിലും സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പന. ഡിസംബര്‍ 31ന് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റത് 82.26 കോടി രൂപയുടെ മദ്യം. കണ്‍സ്യൂമര്‍ ഫെഡ്, ബാറുകള്‍ എന്നിവ വഴിയുള്ള മദ്യവില്‍പന പുറമെ. ആകെ 85 കോടിയിലധികം രൂപയുടെ മദ്യവില്‍പന നടന്നിട്ടുണ്ടെന്നാണ് കണക്ക്.
മുന്‍വര്‍ഷത്തെക്കാള്‍ 12 കോടിയുടെ വര്‍ധനയാണ് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴിയുണ്ടായത്. കഴിഞ്ഞ വര്‍ഷം പുതുവത്സരാഘോഷങ്ങള്‍ക്ക് 70.55 കോടിയുടെ മദ്യമായിരുന്നു വിറ്റത്. ഏറ്റവും അധികം വില്‍പന തിരുവനന്തപുരം പവര്‍ ഹൗസ് റോഡ് ഔട്ട്‌ലെറ്റിലാണ്. 1.6 കോടി. ക്രിസ്മസിന് രണ്ടു ദിവസങ്ങളിലായി 150 കോടിയുടെ റെക്കോഡ് മദ്യവില്‍പന നടന്നു. അന്നും പവര്‍ഹൗസിലായിരുന്നു കൂടുതല്‍ വില്‍പന.
പാലാരിവട്ടത്ത് 81 ലക്ഷവും കടവന്ത്രയില്‍ 77.33 ലക്ഷവും വില്‍പനയുണ്ടായി. ഡിസംബര്‍ 24 ന് ബിവ്‌റേജസ് കോര്‍പറേഷന്‍ 65.88 കോടിയുടെയും കണ്‍സ്യൂമര്‍ഫെഡ്, ബാറുകള്‍ എന്നിവിടങ്ങളില്‍ 10 കോടിയുടെയും മദ്യം വിറ്റു. 25ന് 73 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. ക്രിസ്മസിന് കണ്‍സ്യൂമര്‍ഫെഡ് വഴി 11.5 കോടി രൂപയുടെ മദ്യം വിറ്റു.
https://www.facebook.com/Malayalivartha