ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ സംഭവം; കേസില്‍ മൂന്ന് എസ്‌ഡിപിഐ പ്രവര്‍ത്തകർ കൂടി അറസ്റ്റിൽ; അറസ്റ്റിലായവരിൽ രണ്ടുപേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരെന്ന് പോലീസ്

ആലപ്പുഴയില്‍ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് എസ്‌ഡിപിഐ പ്രവര്‍ത്തകരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.റസ്റ്റിലായവരുടെ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടില്ല. പിടിയിലായവരില്‍ 2 പേര്‍ കൊലപാതകത്തില്‍ നേരിട്ട് ഉള്‍പ്പെട്ടവരാണ്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ പെരുമ്പാവൂരില്‍ നിന്നാണ് ഇവരെ അന്വേഷണസംഘം പിടികൂടിയത്.
ഇനി എട്ട് പേര്‍ കൂടിയാണ് പിടിയിലാകാനുള്ളത്. ഗൂഡാലോചനയില്‍ പങ്കെടുത്ത ആറ് പേരെ ഇതുവരെ പോലീസ് പിടികൂടിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് നേരത്തെ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള അനൂപ്, ജസീബ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha