വീട്ടമ്മയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ യുവാവ് പോലീസ് പിടിയില്‍

മലയാളിയായ വീട്ടമ്മയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.ഡല്‍ഹി സ്വദേശിയായ മോനു കുമാര്‍ റാവത്തിനെ പാലാ പോലീസ് ദില്ലി എയര്‍പോര്‍ട്ടില്‍ നിന്നാണ് പിടികൂടിയത്. 2020 മുതല്‍ ഇയാള്‍ വാട്‌സാപ്പിലൂടെ വീട്ടമ്മയുമായി സൗഹൃദത്തിലായിരുന്നു. തുടര്‍ന്ന് ചാറ്റിങ്ങിലൂടെ സ്വകാര്യ ദൃശ്യങ്ങളും ചിത്രങ്ങളും സ്വന്തമാക്കി.
പിന്നീട് ഈ ചിത്രങ്ങള്‍ വച്ച് ഭീഷണിപ്പെടുത്തി ഇയാള്‍ പണം ആവശ്യപ്പെടുകയായിരുന്നു. പണം തന്നില്ലെങ്കില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കും എന്നായിരുന്നു ഭീഷണി. എന്നാല്‍ ഭീഷണിക്ക് വഴങ്ങാത്തതിനെ തുടര്‍ന്ന് മോനു കുമാര്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് യുവതി പാലാ പോലീസില്‍ പരാതി നല്‍കി.
അന്വേഷണത്തില്‍ ഇയാള്‍ വിദേശത്താണെന്ന് അറിഞ്ഞ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. കഴിഞ്ഞ ദിവസം ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ പ്രതിയെ തടഞ്ഞുവച്ച് അറിയിച്ചതിനെ തുടര്‍ന്ന് പാലാ പോലീസ് ഡല്‍ഹിയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha