ബാങ്കിൽ നിന്നും പണം എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം അവസാനിച്ചത് കത്തിക്കുത്തിൽ!; പെരുമ്പാവൂരില്‍ ഭാര്യയെയും മകളെയും ഗൃഹനാഥന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു; പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പെരുമ്പാവൂരില്‍ ഭാര്യയെയും മകളെയും ഗൃഹനാഥന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. വൈകിട്ട് ആറരയോടെയാണ് സംഭവം. പെരുമ്പാവൂര്‍ നാരായപറമ്പില്‍ ബിന്ദു (44), മകള്‍ ലക്ഷ്മിപ്രിയ (16) എന്നിവര്‍ക്കാണ് പരുക്കേറ്റത്. മണികണ്ഠനാണ് ഭാര്യയെയും, മകളെയും കുത്തിപ്പരുക്കേല്‍പ്പിച്ചത്.ബാങ്കില്‍നിന്നും പണം എടുത്ത് നല്‍കണമെന്ന് ആവശ്യപ്പെട്ട് നടന്ന തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.
പെട്ടിക്കട നടത്തിയാണ് കുടുംബം ഉപജീവനം നടത്തുന്നത്.കഴുത്തിന് കുത്തേറ്റ ബിന്ദുവിനെ ആദ്യം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെങ്കിലും പിന്നീട് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha