കൊല്ലത്ത് കുട്ടികളുമായി വരികയായിരുന്ന സ്‌കൂള്‍ വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ആറു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക് ... കയറ്റം കയറുന്നതിനിടെ വഴിയില്‍ ബസ് നിന്നു, മുന്നോട്ടെടുക്കാന്‍ ഡ്രൈവര്‍ ശ്രമിച്ചെങ്കിലും ബസ് പിന്നോട്ട് ഉരുണ്ടു പോയി പോസ്റ്റിലിടിച്ചു നിന്നു, നിലവിളിച്ച് കുട്ടികള്‍

കൊല്ലത്ത് കുട്ടികളുമായി വരികയായിരുന്ന സ്‌കൂള്‍ വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ആറു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക് ... കയറ്റം കയറുന്നതിനിടെ വഴിയില്‍ ബസ് നിന്നു, മുന്നോട്ടെടുക്കാന്‍ ഡ്രൈവര്‍ ശ്രമിച്ചെങ്കിലും ബസ് പിന്നോട്ട് ഉരുണ്ടു പോയി പോസ്റ്റിലിടിച്ചു നിന്നു, നിലവിളിച്ച് കുട്ടികള്‍.
ഏരൂര്‍ അയ്ലറയിലാണ് സംഭവം നടന്നത്. യുപി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാഹനമാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. പതിനഞ്ച് കുട്ടികളുമായി വന്ന വാഹനം കയറ്റം കയറുന്നതിനിടെ പെട്ടന്ന് നിന്നുപോയി.
ഉടന്‍ തന്നെ ഡ്രൈവര്‍ മുന്നിലേക്ക് ഓടിച്ചുപോകാന്‍ ശ്രമിച്ചുവെങ്കിലും വാഹനം പിന്നോട്ട് ഉരുണ്ടുപോയി മറിയുകയായിരുന്നു. സമീപമുണ്ടായിരുന്ന പോസ്റ്റിലിടിച്ചാണ് വാഹനം നിന്നത്. ഗ്ലാസ് തകര്‍ത്താണ് വിദ്യാര്‍ഥികളെ വാഹനത്തില്‍ നിന്നും പുറത്തെടുത്തത്. പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാഹനം ഇടിച്ചു നിന്നില്ലായിരുന്നെങ്കില്‍ സ്‌കൂള്‍ വാന്‍ വലിയ താഴ്ചയിലേക്ക് മറിഞ്ഞു പോകുമായിരുന്നു. വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്കായിരുന്നു.
https://www.facebook.com/Malayalivartha