കോര്‍പ്പറേഷന്‍ ഓഫീസിലെത്തിയ മേയര്‍ ടി.ഒ.മോഹനനെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സംഘം തടഞ്ഞു.... വഴിതടഞ്ഞ് മുണ്ട് വലിച്ചൂരാന്‍ ശ്രമിച്ചെന്ന് പരാതി, ബോധപൂര്‍വമല്ലെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍

കോര്‍പ്പറേഷന്‍ ഓഫീസിലെത്തിയ മേയര്‍ ടി.ഒ.മോഹനനെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സംഘം തടഞ്ഞു.... വഴിതടഞ്ഞ് മുണ്ട് വലിച്ചൂരാന്‍ ശ്രമിച്ചെന്ന് പരാതി, ബോധപൂര്‍വമല്ലെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍.
സമരക്കാര്‍ തന്റെ മുണ്ട് അഴിക്കാന്‍ ശ്രമിച്ചതായി മേയര്‍ പറഞ്ഞു. 'ടേസ്റ്റി ഹട്ട്' ഹോട്ടല്‍ പ്രശ്നവുമായി ബന്ധപ്പെട്ട് ദിവസങ്ങളായി നടക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകരുടെ സമരം ഇന്നലെ സംഘര്‍ഷത്തിലെത്തുകയായിരുന്നു. പോലീസെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
ഇന്നലെ രാവിലെ 11.15-നായിരുന്നു സംഭവം. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിലെത്തിയ മേയര്‍ ടി.ഒ.മോഹനനെ കുടുംബശ്രീ പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമം നടത്തി. ഓഫീസിനകത്തേക്ക് കടക്കാന്‍ ശ്രമിച്ച കുടുംബശ്രീ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞതിനിടയില്‍ സമരക്കാര്‍ക്കിടയിലൂടെ മേയര്‍ അകത്തേക്ക് പോകാന്‍ ശ്രമിക്കുമ്പോഴായിരുന്നു സ്ത്രീകളില്‍ ചിലര്‍ മുണ്ട് പിടിച്ചുവലിച്ചത്. മുണ്ട് പാതി അഴിഞ്ഞിരുന്നു.
വഴിതടഞ്ഞ് മുണ്ട് വലിച്ചൂരാന്‍ ശ്രമിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. എന്നാല്‍ ബോധപൂര്‍വമല്ലെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ പറയുന്നു.
https://www.facebook.com/Malayalivartha