Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളത്തിൽ കേജ്രിവാൾ തരംഗം ജനങ്ങൾ കുമിഞ്ഞു കൂടി.. പ്രവർത്തകരെ ഇറക്കി വോട്ട് കൊയ്യാൻ ആംആദ്മി

16 MAY 2022 06:12 PM IST
മലയാളി വാര്‍ത്ത

കേരളത്തിൽ രണ്ടാം വരവിനാണ് ആം ആദ്മി പാർട്ടി തയ്യാറെടുക്കുന്നത്. ഒൻപത് വർഷം നീണ്ട പ്രവർത്തനങ്ങളിൽ കാര്യമായ ചലനം സൃഷ്ടിക്കാത്ത സാഹചര്യത്തിലാണ് ട്വന്റി 20യുമായി സഖ്യത്തിലേർപ്പെട്ടുള്ള തിരിച്ചുവരവ് എന്നതും ശ്രദ്ധേയാണ്.

 

കൊച്ചി കിഴക്കമ്പലത്തു നടന്ന പൊതുസമ്മേളനത്തിൽ ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജ്രിവാളും ട്വന്റി20 പ്രസിഡന്റ് സാബു എം. ജേക്കബും ചേർന്ന് ജനക്ഷേമസഖ്യം പ്രഖ്യാപിച്ചപ്പോൾ അതിന് സാക്ഷിയായത് പതിനായിരങ്ങളായിരുന്നു. കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടിയുടെ സമ്മേളനത്തിന് എത്തുന്ന ആൾക്കൂട്ടം പേമാരിയെ പോലും വകവയ്ക്കാതെ സമ്മേളനത്തിന് ഒഴുകിയെത്തി.



സംസ്ഥാനത്തെ പാവപ്പെട്ട, സാധാരണക്കാരായ ജനങ്ങൾക്കു സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാനുള്ള സാഹചര്യമുണ്ടാക്കുകയാണ് സഖ്യത്തിന്റെ ലക്ഷ്യമെന്നു സാബു എം. ജേക്കബ് പറഞ്ഞു. കെ റെയിൽ നടപ്പാക്കിയാൽ കേരളമെന്ന സംസ്ഥാനം തന്നെ ഇല്ലാതാകുന്ന സ്ഥിതിയാണുണ്ടാകുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

ഇതിലൂടെ കെ റെയിൽ എന്ന വികസന മുദ്രാവാക്യത്തിന് ആംആദ്മിയുെ എതിരാണെന്ന് കൂടി വിശദീകരിക്കുകയാണ് നേതാവ്. കേരളത്തിലെ രാഷ്ട്രീയ പാർട്ടികളെ പേരെടുത്ത് പറഞ്ഞ് കെജ്രിവാൾ വിമർശിച്ചില്ല. വിമർശനത്തിന് അപ്പുറമുള്ള വികസന രാഷ്ട്രീയമാണ് ഇതിലൂടെ കെജ്രിവാൾ മുമ്പോട്ട് വയ്ക്കുന്നത്.



ഇതു രണ്ടു പാർട്ടികൾ തമ്മിലുള്ള സഖ്യമല്ല, കേരളത്തിലെ 4 കോടിയോളം ജനങ്ങളുടെ സഖ്യമാണ്. ഏതു പക്ഷത്തായിരിക്കണമെന്ന ശരിയായ തിരഞ്ഞെടുപ്പു നടത്തേണ്ട സമയമാണിത്.

കലാപങ്ങൾ ഉണ്ടാക്കുകയും അഴിമതിയും കുറ്റകൃത്യങ്ങളും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പാർട്ടികൾ േവണോ അതോ എഎപിയും ട്വന്റി20യും പോലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയും നല്ല വിദ്യാഭ്യാസവും തൊഴിലും നൽകുകയും ചെയ്യുന്ന പാർട്ടികൾ വേണോ എന്നു ജനങ്ങളാണു തീരുമാനിക്കേണ്ടതെന്ന് കേജ്‌രിവാൾ പറഞ്ഞു.സംസ്ഥാനത്ത് ആം ആദ്മി പാർട്ടിയുടെ വരുംകാല പ്രവർത്തനങ്ങൾ എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച നിർദേശങ്ങൾ കൊച്ചി താജ് മലബാർ ഐലൻഡ് ഹോട്ടലിൽ ചേർന്ന സ്റ്റേറ്റ് കൗൺസിൽ യോഗത്തിൽ കെജ്രിവാൾ നൽകിയെന്നാണ് റിപ്പോർട്ട്.



നേതാക്കന്മാർക്കും പ്രവർത്തകർക്കും കൃത്യമായ ടാർഗറ്റ് നൽകി ഫലം കണ്ടെത്താനാണ് ആം ആദ്മിയുടെ നീക്കം. നേട്ടമുണ്ടാക്കാൻ കഴിയാത്ത നേതാക്കളെ മാറ്റിനിർത്തി പുതുമുഖങ്ങളെ നേതൃനിരയിലേക്ക് കൊണ്ടുവന്നാകും പ്രവർത്തനം. മിക്ക മണ്ഡലങ്ങളിലും നിലവിൽ പഞ്ചായത്ത് കമ്മിറ്റികൾ ഇല്ലാത്ത സാഹചര്യമുണ്ട്. ഈ സാഹചര്യത്തിൽ നിലവിലുള്ള കമ്മിറ്റികളെ പുനരുജ്ജീവിപ്പിച്ച് വാർഡ് തലത്തിൽ കമ്മിറ്റികൾ രൂപീകരിച്ച് താഴെത്തട്ടിൽ പ്രവർത്തനം ആരംഭിക്കാനാണ് തീരുമാനം.


അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിൽ ജനക്ഷേമ സഖ്യത്തിൽ നിന്ന് മികച്ച മുന്നേറ്റം ഉണ്ടാക്കി, അതിന് പിന്നാലെ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകും ആം ആദ്മി സഖ്യത്തിന്റെ ശ്രമം. ഡൽഹിയിലും പഞ്ചാബിലും സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞെന്നും കേരളത്തിലും മുന്നേറ്റം സൃഷ്ടിക്കാനാകുമെന്നാണ് കിഴക്കമ്പലത്ത് നടന്ന ജനസംഗമത്തിൽ കെജ്രിവാൾ പറഞ്ഞത്.



തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പിന്തുണ ആർക്കാണെന്ന് ഉടൻ പ്രഖ്യാപിക്കുമെന്ന് ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്. കെ റെയിൽ, അക്രമ രാഷ്ട്രീയം തുടങ്ങിയവയാകും തിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.ഇടതും വലതും ട്വന്റി ട്വന്റിയെ തകർക്കാൻ ശ്രമിച്ചിട്ടുണ്ട്. ഒരു പാർട്ടിയോടും മാനസികമായി അടുപ്പമില്ലെന്നും സാബു ജേക്കബ് വിശദീകരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (8 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (8 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (9 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (10 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (10 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (12 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (13 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (13 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (13 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (14 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (14 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (14 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (15 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (16 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (16 hours ago)

Malayali Vartha Recommends