കായകിക താരങ്ങള്‍ പട്ടികളോ പട്ടിക്കുവേണ്ടി കായിക താരങ്ങളെ പുറത്താക്കി ഐ.എ.എസ്.ഓഫീസര്‍ കുടുങ്ങി

നാടിന്റെ കീര്‍ത്തി ഉയര്‍ത്താന്‍ രാപ്പകല്‍ മനസും ബുദ്ധിയും ശരീരവും മറ്റെല്ലാ സുഖങ്ങളും ത്യജിക്കുന്ന കായിക താരങ്ങള്‍ക്ക് പട്ടിയുടെ വിലപോലും നാട്ടിലില്ല. ഇതാദ്യ സംഭവവുമല്ല. രാജ്യ തലസ്ഥാനത്തുനിന്നാണ് ലജ്ജിക്കുന്ന ഈ വര്‍ത്തവരുന്നത്. രണ്ടു നാള്‍ മുമ്പാണ് തോമസ് കപ്പില്‍ അഭിമാനവിജയം നേടിയ രണ്ടു മലയാളികള്‍ ഉള്‍പ്പെടെയുള്ള ബാഡ്മിന്റന്‍ താരങ്ങളെ പ്രധാന മന്ത്രി നേരിട്ടഭിനന്ദിക്കുകയും അവരെ സ്വീകരിക്കുകയും ചെയ്തത്. അതിന് തൊട്ടു പിന്നാലേയാണ് ലജ്ജിപ്പിക്കുന്ന ഈ വര്‍ത്ത വരുന്നത്.
തന്റെ വളര്‍ത്തു നായയ്ക്കു നടക്കാനായി സജ്ജീവ് കുമാര്‍ എന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ഡല്‍ഹിയിലെ ത്യാഗരാജ സ്‌റ്റേഡിയം ഒഴിപ്പിച്ചത്. പരിശീലനം നടത്തിക്കൊണ്ടിരുന്ന കായിക താരങ്ങളോട് വേഗത്തില്‍ പൂട്ടിക്കെട്ടിപ്പോകാന്‍ ആജ്ഞാപിക്കുകയും ചെയ്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര മന്ത്രാലയം ഡല്‍ഹി ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ടു തേടുകയും അയാള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
സഞ്ജീവ് കുമാറിനെ ലഡാക്കിലേക്ക് സ്ഥലം മാറ്റി. അദ്ദേഹത്തിന്റെ ഭാര്യ റിങ്കു ദുര്‍ഗയെ അരുണാചല്‍പ്രദേശിലേക്കും സ്ഥലം മാറ്റിയിട്ടുണ്ട്. ഒരു ഐ.എം.വിജയനോ ജിമ്മിജോര്‍ജ്ജോ അഞ്ജുബോബിജോര്‍ജോ ആകാന്‍ വേണ്ടതിന്റെ ലക്ഷത്തിലൊരംശം അധ്വാനം പോലും ഒരു ഐ.എ.എസ്. പരീക്ഷ ജയിക്കാന്‍ ആവശ്യമില്ലെന്ന് സജ്ജീവ് കുമാറിനേപ്പോലുള്ള വിഡ്ഡികള്‍ എന്നാണ് മനസിലാക്കുക
https://www.facebook.com/Malayalivartha