മൊബൈല്‍ ഫോണ്‍ വാങ്ങി തരാമെന്ന് പ്രലോഭിപ്പിച്ച് കൊണ്ടുപോയി, മരുന്ന് വാങ്ങാൻ പോയ പെണ്‍കുട്ടിയെ വര്‍ക്കലയിലും ലോഡ്ജിലുമെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു, പതിനാറോളം കേസുകളില്‍ പ്രതിയായ അറുപത്തിയഞ്ചുകാരൻ അറസ്റ്റില്‍

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറുപത്തിയഞ്ചുകാരൻ പിടിയിൽ. മോഷണം ഉള്‍പ്പെടെ നിരവധി കേസിലെ പ്രതിയായ ആള്‍ പോക്സോ പ്രകാരം അറസ്റ്റ് ചെയ്തതു. കൊല്ലം പാരിപ്പള്ളി ഊന്നിൻമൂട് പുത്തൻവീട്ടിൽ സുദേവനെയാണ് (65) പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
പനിയെ തുടര്‍ന്ന് പാരിപ്പള്ളിയിലെ ആശുപത്രിയില്‍ മരുന്ന് വാങ്ങാനായി പോയതാണ് പെണ്‍കുട്ടി. ലൈംഗികമായി ചൂഷണം ചെയ്യണമെന്ന ഉദ്ദേശത്തോടുകൂടി പ്രതി മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിക്കുകയായിരുന്നു.
തുടർന്ന് വര്‍ക്കലയിലും പാരിപ്പള്ളിയില്‍ പ്രതി താമസിക്കുന്ന ലോഡ്ജിലുമെത്തിച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.തുടർന്ന് പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. പാരിപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാള്‍ വിവിധ ജില്ലകളിലായി മോഷണം ഉള്‍പ്പെടെ പതിനാറോളം കേസുകളില്‍ പ്രതിയാണ്.
https://www.facebook.com/Malayalivartha