എസ്.ഡി.പി.ഐ യ്ക്ക് പിണറായിയുടെ പിന്തുണ; ഹിന്ദുവിനെയല്ല സംഘപരിവാറിനെയാണ് കൊല്ലുമെന്നു ഭീഷണിപ്പെടുത്തുത്തിയതെന്ന് വിശദീകരണം

എസ്.ഡി.പി.ഐ സമ്മേളനത്തിലെ കൊലവിളി, ഏക സിവില്‍ക്കോടിനെതിരായ പ്രതിഷേധങ്ങള്‍, പി.സി.ജോര്‍ജ്ജിന്റെ വിവാദപ്രസംഗം തുടര്‍ന്നുണ്ടായ അറസ്റ്റ് എന്നീ വിഷയങ്ങള്‍ കത്തി നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എസ്.ഡി.പി.ഐ യ്ക്ക് വക്കാലത്തുമായി രംഗത്ത് വന്നത് എരിതീയല്‍ എണ്ണയൊഴിക്കുമ്പോലെയായി. ഹിന്ദുവിനെയല്ല സംഘപരിവാറിനെയാണ് കൊല്ലുമെന്നു ഭീഷണിപ്പെടുത്തുത്തിയതെന്നായിരുന്നു എസ്.ഡി.പി.ഐ യുടെ വിശദീകരണം. ഈ വിശദീകരണമാണ് കഴിഞ്ഞ ദിവസം തൃക്കാക്കര മണ്ഡലത്തിലെ കാക്കനാട്ട് നടത്തിയ പ്രസംഗത്തില്‍ പിണറായി ആവര്‍ത്തിച്ചത്. വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന പ്രസംഗങ്ങള്‍ ആരുനടത്തിയാലും കേസെടുക്കണമെന്നാണ് നിയമം.
അങ്ങനെയെങ്കില്‍ ഈ പ്രസംഗം കണക്കിലെടുത്ത് മുഖ്യന്ത്രിക്കെതിരേയും കേസടുക്കണമെന്ന പുതിയ വാദം ഉയരുകയാണ്. ക്രിസ്തയന്‍മുസ്ലീം മതവിഭാഗത്തെ സംഘപരിവാറും ബി.ജെ.പിയും ആക്രമിച്ചെന്ന കഥകൂടി മേമ്പൊടിയായി മുഖ്യമന്ത്രി വിവരിച്ചു. ഇതുവഴി ഭീകരരെ പിന്തുണയ്ക്കുകമാത്രമല്ല സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വിധിക്കപ്പെടേണ്ടവരാണെന്ന് സന്ദേശം കൂടിയാണ് മുഖ്യമന്ത്രി നല്‍കിയത്. സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പേരില്‍ ഉണ്ടെന്ന് മുഖ്യമന്ത്രിപറഞ്ഞ ഒരു കേസിലും ബി.ജെ.പിക്കാരെ
അറസ്റ്റു ചെയ്യപ്പെട്ടിട്ടുമില്ല.
https://www.facebook.com/Malayalivartha