പുരസ്‌കാരത്തിന് പിന്നാലെ പതിവുപോലെ വിമര്‍ശനവും എത്തി... വേണ്ടപ്പെട്ടവര്‍ക്ക് ഭംഗിയായി വീതിച്ച് നല്‍കിയവര്‍ക്ക് നല്ല നമസ്‌കാരമെന്ന് കെ.പി വ്യാസന്‍

പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ അതിനെ വിമര്‍ശിക്കാനും ചിലര്‍ എത്താറുണ്ട്. അത്തരത്തില്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വിമര്‍ശനവുമായി ചിലര്‍ എത്തിയിട്ടുണ്ട്. ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വിമര്‍ശനവുമായി എത്തിയത് സംവിധായകന്‍ കെ.പി വ്യാസന്‍ ആണ്.'സംസ്ഥാന ചലച്ചിത്ര അവാഡുകള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഭംഗിയായി വീതിച്ച് നല്‍കിയവര്‍ക്ക് നല്ല നമസ്‌കാരം' എന്നാണ് അദ്ദേഹം കുറിച്ചത്.
ആര്‍ക്കറിയാം എന്ന ചിത്രത്തിലെ മികവിനാണ് ബിജു മേനോന്‍ പുരസ്‌കാരം നേടിയത്. മധുരം, നായാട്ട്, ഫ്രീഡം ഫൈറ്റ്, തുറമുഖം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജോജു പുരസ്‌കാരം നേടിയത്. 'ഭൂതകാലം' സിനിമയിലെ അഭിനയത്തിനാണ് രേവതിയെ മികച്ച നടിയായി തെരഞ്ഞെടുത്തത് .ജനപ്രിയ കാലമൂല്യ ചിത്രമായി ഹൃദയം തെരഞ്ഞെടുത്തു. മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റ്: ദേവി (ചിത്രം: ദൃശ്യം 2 (കഥാപാത്രം: റാണി ).
മികച്ച ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം ജിയോ ബേബിയുടെ ഫ്രീഡം ഫൈറ്റിന് ലഭിച്ചു. ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം ആര്‍ ഗോപാലകൃഷ്ണന്റെ നഷ്ടസ്വപ്നങ്ങള്‍ക്ക് ലഭിച്ചു.മികച്ച സംവിധായകന്‍ ദിലീഷ് പോത്തന്‍,മികച്ച വിഷ്വല് എഫ്ക്ട് മിന്നല്‍ മുരളി(ആന്‍ഡ്രൂസ്), പിന്നണി ഗായിക സിതാര കൃഷ്ണ കുമാര്‍,സംഗീത സംവിധയാകന്‍ ഹിഷാം അബ്ദുല്‍ വഹാബ് (ഹൃദയം).
ഗാനരചന ബി കെ ഹരിനാരായണന്‍, തിരക്കഥ ശ്യാംപുഷ്‌കര്‍മികച്ച ചലച്ചിത്ര ഗ്രന്ഥം ചമയം (പട്ടണം റഷീദ്) നവാഗത സംവിധായകന്‍ കൃഷ്‌ണേന്ദു കലേഷ്, മികച്ച ജനപ്രിയ ചിത്രം ഹൃദയം, നൃത്ത സംവിധാനം അരുള്‍ രാജ്, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ദേവി എസ്,വസ്ത്രാലങ്കാരം മെല്‍വി ജെ (മിന്നല്‍ മുരളി),മേക്കപ്പ് അപ്പ് രഞ്ജിത് അമ്പാടി (ആര്‍ക്കറിയാം),ശബ്ദമിശ്രണം ജസ്റ്റിന്‍ ജോസ് (മിന്നല്‍ മുരളി),സിങ്ക് സൗണ്ട് അരുണ്‍ അശോക്, സോനു കെ പി, കലാ സംവിധായകന്‍ എവി ഗേകുല്‍ദാസ്.
https://www.facebook.com/Malayalivartha