ആദ്യ അടി പിണറായിക്ക് നെഞ്ചും വിരിച്ച് പിസി മുഖ്യമന്ത്രിക്കുള്ള മറുപടി നാളെ തൃക്കാക്കരയില്‍

ജയില്‍ മോചിതനായി മാധ്യമങ്ങള്‍ക്കിടയിലേയ്ക്ക് ഇറങ്ങി വന്ന പിസി ജോര്‍ജ്ജ് ആദ്യ അടി കൊടുത്തത് പിണറായി വിജയനു തന്നെയാണ്. കാരണം കഴിഞ്ഞ രണ്ടു ദിവസമായി 20 % വോട്ടിനുവേണ്ടി പിസിയെ എങ്ങനെയൊക്കം അപമാനിക്കാമോ അങ്ങനെ എല്ലാം അപമാനിക്കുന്നുണ്ട് പിണറായി വിജയന്‍. എത്രയോ വിഷയമുണ്ടായിട്ടും പിസി ജോര്‍ജിനെതിരെയാണ് മുഖ്യമന്ത്രി കവല പ്രസംഗം നടത്തിയത്. ആ അമര്‍ഷം ഉള്ളിലൊതുക്കിക്കൊണ്ട് തന്നെയായിരുന്നു പിസി ഇന്ന് മാധ്യമങ്ങളെ കാണാന്‍ എത്തിയത്. ചുരുങ്ങിയ ചില വാക്കുകളിലായിരുന്നു അദേഹത്തിന്റെ പ്രതികരണം. കോടതിയുടെ കര്‍ശന മായ നിര്‍ദേശം ഉള്ളതുകൊണ്ടു തന്നെ അദേഹം മറ്റു കാര്യങ്ങളെ കുറിച്ചൊന്നും സംസാരിച്ചില്ല. നേരെ കടന്നാക്രമിച്ചത് മുഖ്യമന്ത്രി പിണറായി വിജയനെയായിരുന്നു.
ഇതെല്ലാം പിണറായിയുടെ കളിയാണ്. എനിക്കറിയാം തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള പിണറായിയുടെ കളി ഇതിനുള്ള മറുപടി ഞാന്‍ തൃക്കാക്കരയില്‍ തനെന നല്‍കും . കാരണം അവിടെയാണല്ലോ പിണറായി എനിക്കെതിരെ സംസാരിച്ചത്. അതുകൊണ്ടു തന്നെ മുഖ്യമന്ത്രിക്കുള്ള മറുപടി ഞാന്‍ നാളെ അവിടെ നല്‍കാം എന്നായിരുന്നു പിസി പറഞ്ഞത്.
ഊഷ്മളമായ വരവേല്‍പ്പാണ് അണികളും ബിജെപിയും ചേര്‍ന്ന് പിസിയ്ക്ക് ജയിലിനു മുന്നില്‍ ഒരുക്കിയത്. പൂമാലയും ഷാളുമൊക്കെ അണിയിച്ചായിരുന്നു അദേഹത്തെ അണികള്‍ വരവേറ്റത്. ബിജെപിയ്ക്കുള്ള അകമഴിഞ്ഞ പിന്തുണയും പിസി അവിടെ അറിയിച്ചു. കളി ഇനി തൃക്കാക്കരയില്‍ എന്നാണ് പിസി പറയുന്നത്.
ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് വൈകിട്ട് 6.45 ഓടെയാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് പിസി പുറത്തിറങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരു കളിയുടെ ഭാഗമായിട്ടാണ് തന്നെ പിടിച്ച് ജയിലിലിട്ടതെന്നായിരുന്നു പിസി ജോര്‍ജ്ജിന്റെ ആദ്യ പ്രതികരണം. നാളെ കഴിഞ്ഞ് തൃക്കാക്കരയില്‍ എല്ലാത്തിനും മറുപടി പറയും. എല്ലാത്തിനുമുളള നല്ല മറുപടി എന്റെ കൈയ്യില്‍ ഉണ്ടെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. തൃക്കാക്കര തിരഞ്ഞെടുപ്പില്‍ ആത്മാര്‍ത്ഥമായി ഇടപെടും. ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി എന്തും ചെയ്യുമെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.
ബഹുമാനപ്പെട്ട കോടതിയോട് നന്ദിയുണ്ട്. ഇന്ത്യയിലെ നിയമസംവിധാനത്തില്‍ കോടതിക്ക് വിലയുണ്ടെന്ന് തെളിയിക്കപ്പെട്ടിരുന്നു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. ഹൈക്കോടതിയുടെ വിധി മാനിച്ചു മാത്രമേ പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നുളളൂവെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.
ഈരാറ്റുപേട്ടയിലേക്കാണ് താന്‍ പോകുന്നതെന്നും അരുവിത്തുറ പളളിയില്‍ സന്ദര്‍ശനം നടത്തുമെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. മുഖ്യമന്ത്രിയും പിസി ജോര്‍ജ്ജുമായുളള ഒത്തുകളിയാണ് അറസ്റ്റ് എന്ന വി.ഡി സതീശന്റെ ആരോപണത്തിന് മറുപടി പറയാനില്ലെന്നായിരുന്നു പി.സി ജോര്‍ജ്ജിന്റെ പ്രതികരണം. സാമാന്യ മര്യാദയും വിവരവും ഉളളവരുടെ അഭിപ്രായത്തിന് മറുപടി പറയാം അയാളെപ്പോലെ നാണംകെട്ടവര്‍ക്ക് മറുപടി പറയാന്‍ വിവരം കെട്ടവന്‍ അല്ല താനെന്ന് പി.സി ജോര്‍ജ്ജ് പറഞ്ഞു. ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പി.സി ജോര്‍ജ്ജിന് ജയിലിന് പുറത്ത് ഗംഭീര സ്വീകരണമാണ് ഒരുക്കിയിരുന്നത്. ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ വി.വി രാജേഷ് ഉള്‍പ്പെടെയുളളവര്‍ പി.സിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു.
ജാമ്യം ലഭിക്കുന്നതിന് ഏത് ഉപാധിയും അംഗീകരിക്കാന്‍ തയാറാണെന്ന് പി.സി.ജോര്‍ജിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, പി.സി. ജോര്‍ജിനെ വിശദമായി കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ നിലപാടെടുത്തു. രണ്ടു പ്രസംഗങ്ങളുടെയും മുഴുവന്‍ വിഡിയോ ദൃശ്യങ്ങളും ലഭ്യമാണ് എന്നതിനാല്‍ കസ്റ്റഡിയില്‍ വച്ചു ചോദ്യം ചെയ്യേണ്ട സാഹചര്യമില്ല എന്ന ഹര്‍ജിക്കാരന്റെ വാദം കോടതി അംഗീകരിച്ചു. കോടതി ജാമ്യം അനുവദിക്കും എന്ന സാഹചര്യം ഉരുത്തിരിഞ്ഞതോടെ അനുവദിക്കുകയാണെങ്കില്‍ കര്‍ശന ഉപാധികളോടെ ആയിരിക്കണം എന്ന ആവശ്യമാണ് പ്രോസിക്യൂഷന്‍ മുന്നോട്ടു വച്ചത്. ഇതു കോടതി അംഗീകരിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha