കുപ്രസിദ്ധ ഗുണ്ട ചെങ്കീരി ഷൈജു അറസ്റ്റില്‍... പതിനഞ്ചോളം കേസുകളില്‍ പ്രതിയായ ചെങ്കീരിയെ കാപ്പ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്

കുപ്രസിദ്ധ ഗുണ്ട ചെങ്കീരി ഷൈജു അറസ്റ്റിലായി. പതിനഞ്ചോളം കേസുകളില്‍ പ്രതിയായ ചെങ്കീരിയെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്താണ് കരുതല്‍ തടങ്കലിലാക്കിയത്. കുണ്ടറ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരവധി കേസുകളില്‍ ഉള്‍പ്പെട്ട പേരയം മുളവന കുമ്ബളം ഷൈജു ഭവനില്‍ സലിം പോളിന്റെ മകന്‍ ചെങ്കീരി എന്നറിയപ്പെടുന്ന ഷൈജുവിനെയാണ്(28) കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. ഇയാള്‍ കുണ്ടറ പോലീസ് സ്‌റ്റേഷനില്‍ ഏകദേശം പതിനഞ്ചോളം കേസുകളില്‍ പ്രതിയാണ്.
കേസുകളെല്ലാം തന്നെ ആയുധം കൊണ്ട് മാരകമായ ദേഹോപദ്രവം ഏല്‍പ്പിക്കല്‍, കൊലപാതകശ്രമം, നരഹത്യാശ്രമം, മോഷണം തുടങ്ങിയ വകുപ്പുകള്‍ക്ക് രജിസ്റ്റര്‍ ചെയ്തതാണ്. കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ടിന്മേലാണ് ജില്ലാ കളക്ടര്‍ കരുതല്‍ തടങ്കലിന് ഉത്തരവ് പുറപ്പെടുവിച്ചത്.
കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ ബി രവി ഐ പി എസിന്റെ നിര്‍ദ്ദേശാനുസരണം കുണ്ടറ ഐ എസ് എച്ച് ഒ മഞ്ചുലാലിന്റെ നേതൃത്വത്തില്‍ എസ് ഐ മാരായ ബാബുകുറുപ്പ്, നവീന്‍, എ എസ് ഐ സതീശന്‍ , സി പി ഒ മാരായ ദീപക്, അനിലാല്‍, റിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha