മാധ്യമപ്രവര്‍ത്തകര്‍ക്ക് ബിജെപിക്കാരുടെ മര്‍ദ്ദനം.. 24 ക്യാമറാമാനെ ചവിട്ടി വീഴ്ത്തി! ജയിലിന് മുന്നില്‍ സംഘർഷം

പൂജപ്പുര സെന്‍ട്രല്‍ ജയിലിന് മുന്നില്‍ വച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി പ്രവര്‍ത്തകരുടെ അതിക്രമം. വനിതാ മാധ്യമപ്രവര്‍ത്തകരെ അടക്കം അസഭ്യം പറഞ്ഞുകൊണ്ടാണ് ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. കൈരളി ന്യൂസ്, 24 ന്യൂസ് മാധ്യമപ്രവര്‍ത്തകരെയാണ് മര്‍ദ്ദിച്ചത്. റിപ്പോര്‍ട്ടര്‍ ടിവി മൈക്ക് ബിജെപിക്കാര്‍ ചവിട്ടി പൊട്ടിച്ചു. മാധ്യമപ്രവര്‍ത്തകരുടെ കോളറുകളില്‍ പിടിച്ച് ഭീഷണിപ്പെടുത്തുകയും ബിജെപി സംഘം ചെയ്തു.
മതവിദ്വേഷപ്രസംഗക്കേസില്‍ ജയില്‍ മോചിതനായ പിസി ജോര്‍ജിനെ സ്വീകരിക്കാന്‍ എത്തിയ ബിജെപി സംഘമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ വി വി രാജേഷ് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്നാണ് രാജേഷിന്റെ വിശദീകരണം.
ജയില്‍ മോചിതനായ പിസി ജോര്‍ജിനെ പൊന്നാടയണിയിച്ചുകൊണ്ടാണ് ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. വി വി രാജേഷിന്റെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്. അറസ്റ്റില്‍ മുഖ്യമന്ത്രിക്കുള്ള മറുപടി മറ്റന്നാള്‍ തൃക്കാക്കരയില്‍ വച്ച് നല്‍കുമെന്നും പിസി ജോര്‍ജ് പറഞ്ഞു.''എന്നെ പിടിച്ച് ജയിലിട്ടത് പിണറായി വിജയന്റെ കളിയുടെ ഭാഗമാണ്. തൃക്കാക്കര വച്ചാണ് എന്നെക്കുറിച്ച് അഭിപ്രായം പറഞ്ഞത്.
അതിന് നാളെ കഴിഞ്ഞ് ഞാന്‍ തൃക്കാക്കരയില്‍ വച്ച് തന്നെ മറുപടി നല്‍കും. നല്ല മറുപടി എന്റെ കൈയിലുണ്ട്. കോടതിയോട് നന്ദിയുണ്ട്. നിയമം പാലിച്ച് തന്നെ മുന്നോട്ട് പോകും. തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് വേണ്ടി എന്തൊക്കെ ചെയ്യണോ അതെല്ലാം ചെയ്യും.''-പിസി ജോര്‍ജ് പറഞ്ഞു.
https://www.facebook.com/Malayalivartha