ഇരുപത്തിയൊന്ന് ദിവസം മാത്രം പ്രായമുള്ള പെണ്‍ കുഞ്ഞിനെ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു, അമ്മക്കെതിരെ കേസ്; കുഞ്ഞ് ഇന്‍ക്യുബേറ്ററില്‍

ആലപ്പുഴയില്‍ നവജാത ശിശുവിനെ തോട്ടിലെറിഞ്ഞ സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു. ഇരുപത്തിയൊന്ന് ദിവസം പ്രായമുള്ള പെണ്‍ നവജാത ശിശുവിനെയാണ് പ്ലാസ്റ്റിക് കൂടിലാക്കി അമ്മ തോട്ടിലെറിഞ്ഞതായി കണ്ടെത്തിയത്. കിടപ്പു മുറിയില്‍ നിന്നും കുഞ്ഞിനെ വീടിനു സമീപത്തെ തോടില്‍ ഇടുകയായിരുന്നു. സ്ഥലത്ത് ഉണ്ടായിരുന്ന ഭര്‍തൃ സഹോദരനാണ് കുഞ്ഞിനെ രക്ഷപെടുത്തിയത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുഞ്ഞിന്റെ ചികിത്സ തുടരുകയാണ്. കുഞ്ഞ് ഇന്‍ക്യുബേറ്ററിലാണ് ഇപ്പോള്‍. അമ്മയും ഒപ്പമുണ്ട്. അമ്മ പ്രത്യേക നിരീക്ഷണത്തിലാണ്. കൗണ്‍സലിങ്ങ് ഉള്‍പ്പെടെ ഇവര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അമ്മയ്ക്കതിരെ വധശ്രമത്തിനും ജുവനൈല്‍ ആക്ട് പ്രകാരവുമാണ് കേസ് എടുത്തത്. അര്‍ത്തുങ്കല്‍ ചേന്നവേലിയില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. ഉടന്‍ തന്നെ കുഞ്ഞിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. അമ്മയ്ക്ക് മാനസിക പ്രശ്‌നം ഉള്ളതായാണ് വിവരം. ഏഴാം മാസം പ്രസവം നടന്നതിനാല്‍ വീട്ടില്‍ അമ്മയും കുഞ്ഞും പ്രത്യേക മുറിയില്‍ നിരീക്ഷണത്തിലായിരുന്നു. ഇതിനാല്‍ രണ്ടു വയസുള്ള മൂത്തകുട്ടിയെ മാറ്റി താമസിപ്പിച്ചതിനാല്‍ അമ്മയ്ക്ക് കാണാന്‍ കഴിയുമായിരുന്നില്ല. ഇതിന്റെ വിഷമത്തിലാണ് കുഞ്ഞിനെ ഉപേക്ഷിക്കാന്‍ തയ്യാറായതെന്നാണ് അമ്മ അര്‍ത്തുങ്കല്‍ പൊലീസിന് മൊഴി നല്‍കിയത്.
https://www.facebook.com/Malayalivartha