പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം; കുട്ടിയുടെ പിതാവിനായി തിരച്ചില്‍ തുടരുന്നു, മട്ടാഞ്ചേരിയിലെ സ്കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടിയുടെ പിതാവ് റച്ചി വ്യാപാരിയും വാഹന ബ്രോക്കറുമാണ്, ഇയാള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഭാരവാഹിയാണെന്ന് സൂചന! ഇതിനോടകം പിടിയിലായത് പതിനെട്ട് പേര്‍
കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തോടനുബന്ധിച്ചുള്ള റാലിക്കിടെ പ്രകോപന മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവിനായി തിരച്ചില്‍ തുടരുന്നതായി റിപ്പോർട്ട്. മട്ടാഞ്ചേരിയിലെ സ്കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കുട്ടിയെന്നാണ് അറിയാൻ കഴിയുന്നത്. പിതാവ് ഇറച്ചി വ്യാപാരിയും വാഹന ബ്രോക്കറുമാണ്. ഇയാള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഭാരവാഹിയാണെന്ന് സൂചനയും ഉയരുന്നുണ്ട്.
അതേസമയവും തങ്ങള്‍ നഗറിലേക്ക് പോകുന്ന വഴിയില്‍ രാമന്‍കുട്ടി ഭാഗവതര്‍ റോഡിലെ വാടക വീട്ടിലായിരുന്നു കുടുംബം ഇതുവരെ കഴിഞ്ഞിരുന്നത്. നിലവിൽ വാടക വീട് അടഞ്ഞുകിടക്കുകയാണ്. പഞ്ചായത്ത് റോഡിലെ കുട്ടിയുടെ പിതാവിന്റെ തറവാട്ടിലും ആലപ്പുഴ സൗത്ത് പൊലീസ് കഴിഞ്ഞ ദിവസം കർശന പരിശോധന നടത്തിയിരുന്നു.
കൂടാതെ ഈ കേസില്‍ ഇരുപത്തിനാല് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതില്‍ 18 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ്. മതവിദ്വേഷം പ്രചരിപ്പിക്കാന്‍ അവസരം ഒരുക്കി എന്നതാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം എന്നത്. ഇവരെ ഇന്നലെ രാത്രി പത്ത് മണിയോടെ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയുണ്ടായി. അറസ്റ്റില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാവിലെ പതിനൊന്നിന് പൊലീസ് സൂപ്രണ്ടിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നതാണ്.
https://www.facebook.com/Malayalivartha