കാലം തെറ്റി കാലവര്‍ഷം... കേരളത്തില്‍ രണ്ടുമൂന്ന് ദിവസങ്ങള്‍ക്കകം മഴ കനക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം; ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു; അപ്രതീക്ഷിതമായി ചുഴലിയും ചക്രവാതങ്ങളും എത്തുന്നത് പ്രവചനങ്ങള്‍ക്ക് പ്രസക്തിയില്ലാതാക്കുന്നു

കേരളത്തില്‍ വീണ്ടും മഴയെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാലവര്‍ഷം രണ്ടുമൂന്ന് ദിവസത്തിനുള്ളില്‍ കേരളത്തിലെത്തുമെന്നാണ് കരുതുന്നത്. പുതിയ ഉപഗ്രഹ ചിത്രങ്ങളില്‍ കേരള തീരത്ത് കാര്‍മേഘങ്ങളുടെ തോത് കൂടിവരുന്ന സാഹചര്യത്തിലാണ് കാലവര്‍ഷം പ്രവചിച്ചതിലും നേരത്തെയെത്തുമെന്നു പുതിയ കണക്കുകൂട്ടല്‍.
കാലവര്‍ഷത്തിന് മുമ്പ് വേനല്‍മഴയും തുടരുകയാണ്. അടുത്ത 5 ദിവസം സംസ്ഥാനത്ത് വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും മറ്റന്നാളും 40-50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യയുള്ളതിനാല്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തി.
മൂന്നുദിവസത്തിനകം കാലവര്‍ഷം എത്തുമെന്നാണ് കേന്ദ്രകലാവസ്ഥവകുപ്പ് പറയുന്നതെങ്കിലും മേഘപാളികളുടെ വരവ് ഇനിയും അനുഭവപ്പെടുന്നില്ല. മഴക്കാലത്ത് മുന്‍പ് പൊതുവേയുണ്ടായിരുന്ന പരക്കെമഴ എന്ന സ്ഥിതിയില്‍ കുറച്ചുകാലമായി മാറ്റം വന്നിട്ടുണ്ട്. ഇത്തവണ അതില്‍ കൂടുതലായിരിക്കും വ്യതിയാനമെന്ന വിലയിരുത്തലുമുണ്ട്.
നിലവില്‍ താഴേത്തട്ടില്‍ കാറ്റിന് തീരെ ശക്തി കുറവെണെന്നാണ് റിപ്പോര്‍ട്ടുകള്‍. കാലവര്‍ഷം അതിന്റെ രീതിയില്‍ വരുന്നുണ്ടെങ്കില്‍ കടല്‍ ഇളകി തുടങ്ങേണ്ടതാണെന്നു തീരദേശവാസികളും പറയുന്നു. എന്നാല്‍ കടല്‍ ഇപ്പോഴും ശാന്തമാണെന്നു മാത്രമല്ല തണുപ്പുമില്ല. അറബിക്കടല്‍ നല്ല ചൂടിലായതിനാല്‍ മത്സ്യങ്ങളും വളരെ കുറവാണ്.
അതേസമയം, കാലവര്‍ഷക്കാറ്റ് നേരത്തേ ശ്രീലങ്കയിലെത്തിയതായും സംസ്ഥാനത്തേയ്ക്കുള്ള അതിന്റെ വരവ് കാത്തിരിക്കുന്നുവന്നുമാണ് ഐഎംഡി അറിയിപ്പ്. അതിന്റെ മാറ്റങ്ങള്‍ അടുത്തദിവസം രൂപംകൊള്ളുമെന്നാണ് വിലയിരുത്തല്‍. അങ്ങനയെങ്കില്‍ മേയ് 30ഓടെ കാലവര്‍ഷമെത്തും.
ഒടുവിലത്തെ നിഗമനമനുസരിച്ച് കാലവര്‍ഷക്കാറ്റ് കന്യാകുമാരി തീരത്ത് അടുത്തുകൊണ്ടിരിക്കുന്നു. കാലവര്‍ഷത്തില്‍ മഴ കുറയുമെന്നും അതല്ല, കഴിഞ്ഞവര്‍ഷത്തെ സ്ഥിതിയുണ്ടായേക്കാമെന്നുമുള്ള നിരീക്ഷണങ്ങളില്‍ ഏതായിരിക്കും സംഭവിക്കുകയെന്നു അടുത്തയാഴ്ചയേ!ാടെ ഏതാണ്ട് സുചന ലഭിക്കും.
കാലവര്‍ഷതുടക്കം ദുര്‍ബലമാവുകയും ഇടവേളയ്ക്കുശേഷം കനത്ത തിരിച്ചുവരവും ഒരു കൂട്ടം കാലാവസ്ഥഗവേഷകര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഈ സമയത്ത് പ്രാദേശികമായി നല്ല മഴ ലഭിക്കും. രണ്ടാഴ്ച മുന്‍പ് ബംഗാള്‍ ഉള്‍ക്കടലില്‍ പതിവില്ലാതെ രൂപംകൊണ്ട ചുഴലിക്കാറ്റും പിന്നീട് ബംഗാളിലും അറബിക്കടലിലുമായി ഉണ്ടായ ചക്രവാതങ്ങളും പ്രവചനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കി. ചുഴലിയും മറ്റും കാലവര്‍ഷക്കാറ്റിന്റെ വരവിന്റെ വേഗത്തെ ബാധിച്ചുവന്നാണ് വിദഗ്ധരില്‍ ചിലര്‍ പറയുന്നത്.
കാലവര്‍ഷക്കാറ്റ് വന്നുതുടങ്ങിയാല്‍ അറബിക്കടലിന്റെ മുകള്‍ഭാഗം തണുക്കും. അതോടെ ധാരാളം മത്സ്യങ്ങളെത്തുന്നതാണ് പൊതുവേ കാണാറുള്ളത്. കടലിന്റെ നിറം ഏതാണ്ട് പച്ചയാകുന്നതും ഈ സമയത്താണ്. 27 വരെയുളള കണക്കനുസരിച്ച് സാധാരണ ഈ സമയം വരെ 31.5 സെന്റീമീറ്റര്‍ മഴയാണ് സംസ്ഥാനത്ത് കിട്ടേണ്ടതെങ്കില്‍ 64.21 സെന്റീമീറ്റര്‍ കിട്ടിക്കഴിഞ്ഞു. കഴിഞ്ഞവര്‍ഷവും ഇരട്ടിയിലധികമായിരുന്നു വേനല്‍മഴ. ഇത്തവണത്തെ മഴ ഏത് രൂപത്തിലാണെന്ന് ഇപ്പോഴും ആര്‍ക്കും വ്യക്തതയില്ല.
https://www.facebook.com/Malayalivartha