രോഗം ചികിത്സിച്ചു മാറ്റി അത്ഭുതം സംഭവിച്ചു എന്നുള്ള പ്രസ്താവനകൾ രോഗിയെ കൊണ്ട് പറയിപ്പിക്കുകയും അത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും പാടില്ല; രോഗിയുടെ ഫോട്ടോയൊ, ടെസ്റ്റ് റിസൾട്ടൊ, ഓപ്പറേഷൻ ചെയ്ത് മാറ്റിയ ഭാഗങ്ങളോ സമൂഹമാധ്യമങ്ങളിൽ പ്രദർശിപ്പിക്കാൻ പാടില്ല; സമൂഹമാധ്യമങ്ങളിൽ അവബോധം ഉണ്ടാക്കുന്ന തരത്തിലുള്ള കുറിപ്പുകളാകാം; എന്നാൽ അവ സത്യസന്ധമാവുകയും രോഗികളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ആകാതിരിക്കുകയും വേണം; വാട്സാപ്പ് ചികിത്സ തീരുന്നുവെന്ന കാര്യം ചൂണ്ടിക്കാണിച്ച് ഡോ. സുൽഫി നൂഹ്

രോഗം ചികിത്സിച്ചു മാറ്റി , അത്ഭുതം സംഭവിച്ചു എന്നുള്ള പ്രസ്താവനകൾ രോഗിയെ കൊണ്ട് പറയിപ്പിക്കുകയും അത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും പാടില്ല. രോഗിയുടെ ഫോട്ടോയൊ, ടെസ്റ്റ് റിസൾട്ടൊ, ഓപ്പറേഷൻ ചെയ്ത് മാറ്റിയ ഭാഗങ്ങളൊ, സമൂഹമാധ്യമങ്ങളിൽ പ്രദർശിപ്പിക്കാൻ പാടില്ല.
സമൂഹമാധ്യമങ്ങളിലൂടെ ചികിത്സ നടത്തുന്നത് തെറ്റാണ്. എന്നാൽ ടെലി മെഡിസിനിലൂടെ രോഗിക്ക് ചികിത്സ നൽകാവുന്നതാണ്. സമൂഹമാധ്യമങ്ങളിൽ അവബോധം ഉണ്ടാക്കുന്ന തരത്തിലുള്ള കുറിപ്പുകളാകാം. എന്നാൽ അവ സത്യസന്ധമാവുകയും രോഗികളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ആകാതിരിക്കുകയും വേണം. വാട്സാപ്പ് ചികിത്സ തീരുന്നുവെന്ന കാര്യം ചൂണ്ടിക്കാണിച്ച് ഡോ. സുൽഫി നൂഹ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപമിങ്ങനെ;
വാട്സാപ്പ് ചികിത്സ തീരുന്നു? ഡോക്ടർമാർ സമൂഹമാധ്യമങ്ങളിൽ എങ്ങനെ പെരുമാറണമെന്ന ഡ്രാഫ്റ്റ് നിർദേശങ്ങളുമായി നാഷണൽ മെഡിക്കൽ കമ്മീഷൻ.വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളിലൂട രോഗിക്ക് ചികിത്സ നിർദേശിക്കാൻ പാടില്ലെന്ന് കരട് രേഖയിൽ പറയുന്നു. ഒരുതരത്തിൽ തീർത്തും അർത്ഥവത്താണ്.
പലപ്പോഴും രോഗനിർണയവും ചികിത്സയും തെറ്റി പോകാൻ സമൂഹമാധ്യമങ്ങളുടെ ഇത്തരം ഉപയോഗം ഇടയാക്കുന്നുവെന്നുള്ളതാണ് പരമാർത്ഥം. നാഷണൽ മെഡിക്കൽ കമ്മീഷൻഡ്രാഫ്റ്റ് രേഖയിൽ ടെലി മെഡിസിനും സമൂഹമാധ്യമങ്ങളും വ്യക്തമായി വേർതിരിച്ച് കാണണമെന്ന് നിർദേശം .സമൂഹമാധ്യമങ്ങളിൽ ഡോക്ടർമാർ പ്രൊഫഷണലായി, അന്തസ്സായി പെരുമാറണമെന്ന് മാർഗ്ഗനിർദ്ദേശം.
മെഡിക്കൽ എത്തിക്സിലെ പൊതുവേയുള്ള മാനദണ്ഡങ്ങൾ സമൂഹമാധ്യമങ്ങളിൽ പാലിക്കപ്പെടണം. നിർദ്ദേശങ്ങൾ ഇങ്ങനെ പോകുന്നു.
രോഗം ചികിത്സിച്ചു മാറ്റി , അത്ഭുതം സംഭവിച്ചു എന്നുള്ള പ്രസ്താവനകൾ രോഗിയെ കൊണ്ട് പറയിപ്പിക്കുകയും അത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും പാടില്ല. രോഗിയുടെ ഫോട്ടോയൊ, ടെസ്റ്റ് റിസൾട്ടൊ, ഓപ്പറേഷൻ ചെയ്ത് മാറ്റിയ ഭാഗങ്ങളൊ, സമൂഹമാധ്യമങ്ങളിൽ പ്രദർശിപ്പിക്കാൻ പാടില്ല.
സമൂഹമാധ്യമങ്ങളിലൂടെ ചികിത്സ നടത്തുന്നത് തെറ്റാണ്. എന്നാൽ ടെലി മെഡിസിനിലൂടെ രോഗിക്ക് ചികിത്സ നൽകാവുന്നതാണ്. സമൂഹമാധ്യമങ്ങളിൽ അവബോധം ഉണ്ടാക്കുന്ന തരത്തിലുള്ള കുറിപ്പുകളാകാം. എന്നാൽ അവ സത്യസന്ധമാവുകയും രോഗികളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ആകാതിരിക്കുകയും വേണം.
സഹപ്രവർത്തകരോടും മറ്റ് ഡോക്ടർമാരോടും മാന്യമായ രീതിയിൽ പെരുമാറണം.
സമൂഹമാധ്യമങ്ങളിൽ ഫോളോവേഴ്സിനെ കൂട്ടുവാൻ പെയ്ഡ് പദ്ധതികളുടെ ഭാഗമാകാൻ പാടില്ല വിജയകരമായ ഓപ്പറേഷനു കളുടെ വീഡിയോകളോ അത്തരം ഫോട്ടോകളോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുവാൻ പാടില്ല. പൊതുജനങ്ങൾക്ക് വൈദ്യശാസ്ത്രപരമായ അറിവുകൾ പകർന്നു നൽകുന്നതിനു സമൂഹമാധ്യമങ്ങളെ ഉപയോഗിക്കാം. സമൂഹമാധ്യമങ്ങളിൽ പ്രൊഫഷൻ അന്തസ്സ് കാത്തുസൂക്ഷിക്കുന്ന രീതിയിലുള്ള ഭാഷയും പെരുമാറ്റവും ഉറപ്പാക്കണം.
ഡോക്ടർമാരുടെ വെബ്സൈറ്റുകളും ഈ മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്.
ചുരുക്കിപ്പറഞ്ഞാൽ സമൂഹ മാധ്യമങ്ങളെ യാഥാർത്ഥ്യബോധത്തോടെ കാണുവാൻ ശ്രമിക്കുന്നുവെന്നുള്ളത് നല്ല കാര്യം. ലൈസൻസ് പുതുക്കൽ, ടെലിമെഡിസിൻ മാർഗ്ഗനിർദ്ദേശങ്ങൾ, തുടങ്ങി മറ്റ് നിർദ്ദേശങ്ങൾ വിശദമായി പഠിക്കേണ്ടിയിരിക്കുന്നു. ചിലൊത് ശരിയാകും ചെലൊത് ശരിയാകില്ല. സോഷ്യൽ മീഡിയ ഏതാണ്ടൊക്കെ ശരിയാണ്.
https://www.facebook.com/Malayalivartha