ദിലീപിനെ പൂട്ടാന്‍ കിടിലന്‍ തെളിവ് കിട്ടിയെന്ന് ക്രൈംബ്രാഞ്ച്! പള്‍സര്‍സുനിയും നടനും തമ്മിലുള്ള അവിശുദ്ധ ബന്ധം പൊളിയുന്നു; ഈ വലയില്‍ എന്തായാലും കുടുങ്ങുമെന്ന് അന്വേഷണ സംഘം

നടിയാക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പൂട്ടാനുള്ള നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്ന അന്വേഷണ സംഘം വ്യക്തമാക്കി. ലഭിച്ച തെളിവുകള്‍ ഉടന്‍ തന്നെ അന്വേഷണ സംഘം ഹൈക്കോടതിയില്‍ ഹാജരാക്കും. പള്‍സര്‍ സുനിക്ക് ദിലീപ് പണം നല്‍കിയെന്നുള്ള ശക്തമായ തെളിവാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. കേസിലെ ഒന്നാം പ്രതിയാണ് പള്‍സര്‍ സുനി.
നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണത്തിനുള്ള സമയ പരിധി ഈ മാസം 31 ന് അവസാനിക്കാനിരിക്കെയാണ് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരിക്കുന്നത്. മാത്രമല്ല തുടരന്വേഷണത്തിന് കൂടുതല്‍ സമയം തേടി ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുണ്ടെന്നും സാക്ഷികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് ഇന്നലെ കോടതിയെ അറിയിച്ചിരുന്നു.
മൂന്ന് മാസം കൂടി സമയം നീട്ടി വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കിയത്.
അതേസമയം തുടരന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട അന്വേഷണ സംഘം ഫോറന്‍സിക് ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ കിട്ടാനുണ്ടെന്നും ഇതുവരെ ലഭിച്ച വിവരങ്ങളുടെ 25 ശതമാനത്തിന്റെ പരിശോധന പൂര്‍ത്തിയായിട്ടില്ലെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല രേഖകളുടെ പരിശോധനയുടെ ഭാഗമായി സാക്ഷികളുടെ മൊഴി എടുക്കാനുണ്ടെന്നും അറിയിച്ചിട്ടുണ്ട്.
ദിലീപ് പള്‍സര്‍ സുനിക്ക് ഒരു ലക്ഷം രൂപ നല്‍കിയെന്നതിന് തെളിവ് ലഭിച്ചുവെന്നാണ് അന്വേഷണ സംഘം അവകാശപ്പെടുന്നത്. 2015 നവംബര്‍ 1 ന് ഒരു ലക്ഷം രൂപ നല്‍കുകയും പള്‍സര്‍ സുനിയുടെ അമ്മയുടെ യൂണിയന്‍ ബാങ്കിന്റെ അക്കൗണ്ടില്‍ നവംബര്‍ 2 ന് ഈ തുക നിക്ഷേപിച്ചുവെന്നുമാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ദിലീപിന്റെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച രൂപയാണ് ഇതെന്നും ഗ്രാന്റ് പ്രൊഡക്ഷന്‍സില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയതെന്നും ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നുണ്ട്. കേസില്‍ ഏറെ നിര്‍ണായകമായിരിക്കും ഈ കണ്ടെത്തല്‍ എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
അതേസമയം സംഭവത്തിന് ശേഷം ദിലീപ് പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ടിരുന്നു എന്നതിനുള്ള തെളിവുകള്‍ നേരത്തെയും പുറത്ത് വന്നിരുന്നു. ജയിലില്‍ കഴിഞ്ഞിരുന്ന പള്‍സര്‍ സുനി ദിലീപിന് കത്തയച്ചതായിരുന്നു തെളിവ്. സുനിയുടെ സഹതടവുകാരനായ കുന്നകുളം സ്വദേശിയുടെ വീട്ടില്‍ നിന്നായിരുന്നു കത്ത് കണ്ടെടുത്തത്. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതും ഗൂഢാലോചനയ്ക്ക് പിന്നിലും ദിലീപാണെന്നായിരുന്നു കത്തില്‍ പറയുന്നത്.
അതേസമയം, മുഖ്യമന്ത്രിയുമായി അതിജീവിത കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. കേസില്‍ മുഖ്യമന്ത്രി തനിക്ക് പൂര്‍ണ്ണ പിന്തുണ അറിയിച്ചതായി അതിജീവിത പറഞ്ഞു.. കേസുമായി ശക്തമായി മുന്നോട്ടു പോകാന്‍ എല്ലാ ഉറപ്പും മുഖ്യമന്ത്രി നല്‍കിയെന്നും അവര്‍ ചൂണ്ടിക്കാട്ടി. സെക്രട്ടറിയേറ്റില്‍ വച്ചായിരുന്നു ഇരുവരം കൂടിക്കാഴ്ച നടത്തിയത്..
കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് അതിജീവത പരാതിയുന്നയിച്ചതോടെ സര്‍ക്കാരിനെതിരെ പ്രതിപക്ഷമടക്കം രൂക്ഷ വിമര്‍ശനമുയര്‍ത്തിയതോടെയാണ് സര്‍ക്കാരും കൂടിക്കാഴ്ചക്ക് തയ്യാറായത്.
https://www.facebook.com/Malayalivartha